VD Satheesan – Joseph Vijay: സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
VD Satheesan Meets Joseph Vijay: പുതിയ ഡാം വേണമെന്നാണ് ആവശ്യം. മുഴുവൻ ചിലവും കേരളം വഹിക്കും എന്നും അറിയിച്ചു. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിലിന്റെ 31ാം യോഗത്തിന്റെ മുന്നോടിയായാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന........

Vijay And Vd Satheesan
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയയുമായി കൂടിക്കാഴ്ച്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. കൂടിക്കാഴ്ചയിൽ തമിഴ്നാട് മുഖ്യമന്ത്രിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് കേരള മുഖ്യമന്ത്രി. പുതിയ ഡാം വേണമെന്നാണ് ആവശ്യം. മുഴുവൻ ചിലവും കേരളം വഹിക്കും എന്നും അറിയിച്ചു. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിലിന്റെ 31ാം യോഗത്തിന്റെ മുന്നോടിയായാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
കെഎസ്ആർടിസി ബസുകളുടെ ടോൾ ഒഴിവാക്കണം
പുതിയ ഡാം നിർമ്മിച്ചു കഴിഞ്ഞാൽ വെള്ളം പൂർണമായും തമിഴ്നാടിന് നൽകും. മണ്ഡല പുനർനിർണയം 543 സീറ്റ് ആയി നിലനിർത്തണം. വനിതാ സംവരണം വർദ്ധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകളുടെ ടോൾ ഒഴിവാക്കണം, തലശ്ശേരി മൈസൂര് നിലമ്പൂർ നഞ്ചങ്കോട് പാതകൾ നടപ്പാക്കണം, ബന്ദിപ്പൂർ രാത്രി യാത്ര നിരോധനത്തിൽ പുന പരിശോധന വേണം എന്നീ കാര്യങ്ങൾ ഉന്നയിച്ചതായും സൂചന.
പുലർച്ചയ്ക്കും സന്ധ്യക്കുമാണ് മൃഗങ്ങൾ കൂടുതലായി വിഹരിക്കുന്നത്. ശാസ്ത്രീയ പരിശോധനകൾ നടത്തി രാത്രിയാത്ര നിരോധനം പുന പരിശോധിക്കണമെന്നും മുഖ്യമന്ത്രി വിഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ നിലപാടിൽ ഉറച്ച് തമിഴ്നാട്. ജലനിരപ്പ് 182 അടി ആക്കി ഉയർത്തണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയും ആവശ്യപ്പെട്ടു. നദീജല കരാർ കൃത്യമായി നടപ്പാക്കണം. സുപ്രീംകോടതി വിധിയും ട്രിബ്യൂണൽ തീരുമാനവും നടപ്പാക്കണം എന്നും ആവശ്യപ്പെട്ടു.
കൂടാതെ നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മണ്ഡല പുനർനിർണയത്തിൽ തമിഴ്നാട് നിലപാട് മയപ്പെടുത്തിയതായും സൂചന. ദക്ഷിണേന്ത്യയുടെ പ്രാഥിനിധ്യം കുറയരുത്. നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ നിലപാട് ആവർത്തിച്ചില്ല .ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാകരുതെന്നും പറഞ്ഞു. ഇതിന് നിയമപരമായ ഉറപ്പ് വേണമെന്ന് സി ജോസഫ് വിജയ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ENGLISH SUMMARY
Kerala Chief Minister VD Satheesan met Tamil Nadu Chief Minister Joseph C Vijaya. During the meeting, the Kerala Chief Minister raised the Mullaperiyar issue with the Tamil Nadu Chief Minister. The demand is for a new dam. It was also announced that Kerala will bear the entire cost. The meeting between the Chief Ministers of the states was held ahead of the 31st meeting of the Southern Regional Council to be held in Mahabalipuram, Chennai.