AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

എറണാകുളം- കോട്ടയം- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു; വ്യാഴാഴ്ച പോയാൽ ശനിയാഴ്ച തിരിച്ചുവരാം!

Ernakulam-Velankanni special train announced: വേളാങ്കണ്ണി പെരുന്നാൾ കൂടാൻ വ്യാഴാഴ്ച ഇവിടുന്ന് പുറപ്പെട്ടാൽ, തിരിച്ച് ശനിയാഴ്ച ​എറണാകുളത്ത് തിരിച്ച് എത്താൻ കഴിയുന്ന വിധത്തിലാണ് ഈ സർവീസ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയാണ് ഈ സ്പെഷൽ ട്രെയിൻ അ‌നുവദിച്ചിരിക്കുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

എറണാകുളം- കോട്ടയം- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു; വ്യാഴാഴ്ച പോയാൽ ശനിയാഴ്ച തിരിച്ചുവരാം!
Ernakulam Velankanni Special TrainImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 23 Jul 2026 | 02:26 PM

എറണാകുളം: വേളാങ്കണ്ണി തിരുനാൾ പ്രമാണിച്ച് കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷൽ ട്രെയിൻ (06061) അ‌നുവദിച്ച് റെയിൽവേ. എറണാകുളം– വേളാങ്കണ്ണി റൂട്ടിലാണ് ഈ സ്പെഷൽ ട്രെയിൻ (Ernakulam-Velankanni special train) സർവീസ് നടത്തുക. എറണാകുളത്തുനിന്ന് വ്യാഴാഴ്ചകളിലും തിരിച്ച് വെള്ളിയാഴ്ചകളിലുമാണ് ഈ ട്രെയിൻ പുറപ്പെടുക. പെരുന്നാൾ കൂടാൻ വ്യാഴാഴ്ച ഇവിടുന്ന് പുറപ്പെട്ടാൽ, തിരിച്ച് ശനിയാഴ്ച ​എറണാകുളത്ത് തിരിച്ച് എത്താൻ കഴിയുന്ന വിധത്തിലാണ് ഈ സർവീസ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയാണ് ഈ സ്പെഷൽ ട്രെയിൻ അ‌നുവദിച്ചിരിക്കുന്നത്.

എറണാകുളം –വേളാങ്കണ്ണി (06061) സ്പെഷൽ ട്രെയിൻ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 1ന് എറണാകുളത്തുനിന്ന് പുറപ്പെടും. കോട്ടയം, കൊല്ലം, ചെങ്കോട്ട വഴിയുള്ള ഈ ട്രെയിൻ പിറ്റേന്ന് (വെള്ളിയാഴ്ച) രാവിലെ 5.50 -ന് വേളാങ്കണ്ണിയിൽ എത്തും. തിരിച്ച് കേരളത്തിലേക്കുള്ള ട്രെയിൻ (06062) ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെ വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.40ന് പുറപ്പെടും.

ALSO READ: തിരുവനന്തപുരം മെട്രോ നേമത്തേക്കും? നിവേദനം നൽകി ഫ്രാൻസ്

വേളാങ്കണ്ണിയിൽ നിന്ന് വെള്ളിയാഴ്ച ​വൈകിട്ട് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് (ശനിയാഴ്ച) രാവിലെ 11.50ന് എറണാകുളത്ത് എത്തും. സെക്കൻഡ് എസി–2, തേഡ് എസി–2, സ്ലീപ്പർ–13, ജനറൽ സെക്കൻഡ്–2 എന്നിങ്ങനെയാണ് ഈ സ്പെഷൽ ട്രെയിനിലെ കോച്ചുകളുടെ നില. കേരളത്തിൽ നിന്ന് വേളാങ്കണ്ണി പള്ളിയിലേക്ക് പോകുന്ന നിരവധി വിശ്വാസികൾക്ക് ഈ സ്പെഷൽ ട്രെയിൻ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ഓണം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലേക്ക് വിവിധ സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ വേളാങ്കണ്ണി സ്പെഷൽ ട്രെയിനും അ‌നുവദിച്ചിരിക്കുന്നത്. ഈ ഓണം സ്പെഷൽ ട്രെയിനുകളിൽ ചിലത് എറണാകുളം – ബംഗളുരു (ട്രെയിൻ നമ്പർ 06148), ചെന്നൈ- കൊല്ലം (ട്രെയിൻ നമ്പർ 06117), തിരുവനന്തപുരം – മംഗളൂരു (ട്രെയിൻ നമ്പർ 06093) റൂട്ടുകളിലാണ് സർവീസ് നടത്തുക.

വേളാങ്കണ്ണിക്ക് ബസ്

ട്രെയിൻ ഒഴിവാക്കി കെഎസ്ആർടിസി ബസിൽ വേളാങ്കണ്ണിക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ രണ്ട് സർവീസുകൾ ലഭ്യമാണ്. അ‌തിലൊന്ന് അ‌ടുത്തിടെ ആരംഭിച്ച തിരുവനന്തപുരം – വേളാങ്കണ്ണി സർവീസ് ആണ്. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാലരയ്ക്ക് തിരുവനന്തപുരത്ത് നിന്നും ഈ ബസ് പുറപ്പെടും. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് തിരികെ ബസ് ഉണ്ട്.

538 രൂപയാണ് തിരുവനന്തപുരം – വേളാങ്കണ്ണി കെഎസ്ആർടിസി സർവീസിന്റെ ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസുകളുടെ നിരക്ക് കണക്കിലെടുക്കുമ്പോൾ ഇത് ഏറെ ലാഭകരമാണ്. തിരുവനന്തപുരം, പാപ്പനംകോട്, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരിച്ചിപ്പള്ളി, തഞ്ചാവൂർ, എന്നിവിടങ്ങളിലൂടെ ആണ് ഈ സർവീസ് വേളാങ്കണ്ണിയിൽ എത്തുക.

ചങ്ങനാശേരി – വേളാങ്കണ്ണി സർവീസ്

മധ്യതിരുവിതാംകൂറിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവരുടെ മുഖ്യ ആശ്രയമായി ചങ്ങനാശേരി – വേളാങ്കണ്ണി സർവീസ് വർഷങ്ങളായി നടക്കുന്നുണ്ട്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടിൽ ഓടുന്നത്, 890 രൂപയാണ് അ‌തിന്റെ നിരക്ക്. നേരത്തെ ചങ്ങനാശേരിയിൽ നിന്ന് ദിവസവും സർവീസ് ഉണ്ടായിരുന്നെങ്കിലും അ‌ടുത്തിടെ അ‌ത് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലേക്ക് ചുരുക്കി.

English Summary

On the occasion of Velankanni Thirunal, the Railways has allowed a special train from Kerala to Velankanni. Ernakulam-Velankanni Special Train (06061) will depart from Ernakulam on Thursdays and return on Fridays. The service will run via Kottayam, Kollam and Shencotta. The coaches in this special train are Second AC-2, Third AC-2, Sleeper-13 and General Second-2.

Follow Us