AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkoottathil: പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണം; വെള്ളാപ്പള്ളി നടേശൻ

Rahul Mamkootathil: രാഹുലിന് ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Rahul Mamkoottathil: പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണം; വെള്ളാപ്പള്ളി നടേശൻ
Rahul Mamkoottathil Image Credit source: Tv9 Network
ashli
Ashli C | Updated On: 28 Nov 2025 15:45 PM

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയെ തുടർന്ന് കേസെടുത്ത രാഹുൽ മാങ്കുട്ടത്തിൽ എംഎക്കെതിരെ വെള്ളാപ്പള്ളി നടേശൻ. രാഹുലിന് ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിന്നെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതിയുടെ ഈ മൊഴി രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തത്. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്; അറസ്റ്റ് ഉടൻ?

ശേഷം ഇത് നേമം പോലീസിന് കൈമാറുകയായിരുന്നു. വിവാഹ വാ​ഗ്ധാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. കൂടാതെ നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയെന്നീ കുറ്റങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

ഇതിനിടയിൽ കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ ശ്രമിക്കുന്നതായും സൂചന. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കോട്ടത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. നിലവിൽ രാഹുൽ ഒളിവിൽ ആണെന്നും റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. ഇന്നലെ വൈകിട്ടോടെയാണ് യുവതി സെക്രട്ടറിയേറ്റിൽ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താന്‍ പോലീസ് ഉടന്‍ അപേക്ഷ നൽകും. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്.