ആറ്റിങ്ങലിൽ വിജിലൻസ് സി.ഐ യെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വിജിലൻസ് സിഐയായ ബിനീഷ് ലാലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തിട്ടുണ്ട്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.കഴിഞ്ഞദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇദ്ദേഹം ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്.പിന്നാലെ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..ഭാര്യ ദിവ്യ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി......

ആറ്റിങ്ങലിൽ വിജിലൻസ് സി.ഐ യെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Bineesh Lal

Updated On: 

26 Oct 2026 | 04:17 PM

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിജിലൻസ് സിഐഎ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് സിഐയായ ബിനീഷ് ലാലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.
കഴിഞ്ഞദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇദ്ദേഹം ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്.

പിന്നാലെ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ ദിവ്യ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിലെ സ്റ്റാഫ് ആണ്. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്.

( ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ALSO READ:പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട്; ചെയർമാൻ എം ആർ ബൈജുവിന് നോട്ടീസ്

ശബരിമലയിലെ വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമലയിലെ വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ടയേർഡ് സർക്കാർ ഡോക്ടർ ജെ വിൻസെന്റ് സേവിയറിനെ ആണ് സസ്പെൻഡ് ചെയ്യുക. സംഭവത്തിൽ ആരോഗ്യവകുപ്പ് പഞ്ചായത്തിൽ ശുപാർശ നൽകുമെന്നാണ് റിപ്പോർട്ട്. ഡോക്ടർ ജെ വിൻസന്റ് ആളുകളെ നേരിൽ കാണാതെ പരിശോധിക്കാതെ പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സീതത്തോട് അമ്മ ക്ലിനിക്ക് വഴി നൽകിയ വ്യാജ ഹെൽത്തുകാർഡുകളിൽ ഡോക്ടർ ആണ് ഒപ്പിട്ടതെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.

ശബരിമല സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ ജീവനക്കാർക്കാണ് അനധികൃതമായി ഹെൽത്ത് കാർ‍ഡ് നൽകിയിരിക്കുന്നത്.ഹെൽത്ത് കാർഡ് നൽകുന്ന സമയത്ത് ആവശ്യമായിട്ടുള്ള ഒരു വൈദ്യ പരിശോധനയും അല്ലെങ്കിൽ ടൈഫോയിഡ് വാക്സിനേഷൻ നടത്താതെ ആളുകളെ നേരിട്ട് കാണുക പോലും ചെയ്യാതെ ഹെൽത്ത് കാർഡ് നൽകുകയായിരുന്നു.

ENGLISH SUMMARY

A Vigilance CI was found dead inside his home in Attingal. The officer, Bineesh Lal, was discovered hanging. Indications suggest that family issues led to the suicide.Reports state that he had arrived home under the influence of alcohol the previous day and had an argument with his wife.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ