Vishu Special Train: വിഷു സ്പെഷ്യൽ മംഗളൂരു – ചെന്നൈ ട്രെയിനുകൾക്ക് കേരളത്തിൽ 10 സ്റ്റോപ്പുകൾ, ബുക്കിങ് നാളെ ആരംഭിക്കും, സമയക്രമം ഇങ്ങനെ
Vishu Special Trains Kerala Booking details: കേരളത്തിലെ പ്രധാന സ്റ്റേഷനുകൾക്ക് പുറമെ പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പേരമ്പൂർ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. വിഷു പ്രമാണിച്ച് നാട്ടിലേക്ക് വരുന്നവർക്കും മടങ്ങിപ്പോകുന്നവർക്കും ഈ സർവീസുകൾ വലിയ ആശ്വാസമാകും.
കോഴിക്കോട്: വിഷുക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാനായി മംഗളൂരു സെൻട്രലിൽ നിന്ന് ചെന്നൈ എഗ്മോറിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ മാസത്തിൽ രണ്ട് വീതം സർവീസുകളാണ് ചെന്നൈയിലേക്കും തിരിച്ചും നടത്തുന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് വഴി കടന്നുപോകുന്ന ട്രെയിനിന് കേരളത്തിൽ പത്ത് സ്റ്റോപ്പുകളുണ്ടാകും. ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ മുതൽ ആരംഭിക്കും.
1. മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ സ്പെഷ്യൽ
ഏപ്രിൽ 6, 13 തിയതികളിൽ സർവ്വീസ് നടത്തുന്ന ഇത് വൈകീട്ട് 04:00-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30-ന് ചെന്നൈ എഗ്മോറിലെത്തും. കാസർകോട് (04:52), കാഞ്ഞങ്ങാട് (05:10), പയ്യന്നൂർ (05:33), കണ്ണൂർ (06:07), തലശേരി (06:30), വടകര (06:49), കോഴിക്കോട് (07:32), തിരൂർ (08:11), ഷൊർണൂർ (09:30), പാലക്കാട് (10:57) എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. തിങ്കളാഴ്ചകളിലാണ് സർവ്വീസ്.
2. ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ സ്പെഷ്യൽ
ചൊവ്വാഴ്ചകളിലുള്ള ഈ സർവ്വീസ് ഏപ്രിൽ 07, 14 തിയതികളിലാണ് ഉള്ളത്. ഈ സർവ്വീസ് ഉച്ചയ്ക്ക് 02:00-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:50-ന് മംഗളൂരു സെൻട്രലിലെത്തും. യാത്രക്കാരുടെ സൗകര്യാർത്ഥം വിപുലമായ കോച്ച് ക്രമീകരണമാണ് ഇതിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്:
- AC 2 ടയർ: 2 കോച്ചുകൾ
- AC 3 ടയർ: 8 കോച്ചുകൾ
- സ്ലീപ്പർ ക്ലാസ്: 6 കോച്ചുകൾ
- ജനറൽ സെക്കൻഡ് ക്ലാസ്: 4 കോച്ചുകൾ
- ഭിന്നശേഷി സൗഹൃദ കോച്ച്: 1
കേരളത്തിലെ പ്രധാന സ്റ്റേഷനുകൾക്ക് പുറമെ പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പേരമ്പൂർ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. വിഷു പ്രമാണിച്ച് നാട്ടിലേക്ക് വരുന്നവർക്കും മടങ്ങിപ്പോകുന്നവർക്കും ഈ സർവീസുകൾ വലിയ ആശ്വാസമാകും.