Wayanad Township Inauguration: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം 25-ന് നടക്കില്ല; പുതിയ തീയതി പുറത്ത്; മാറ്റിവെച്ചതിന് പിന്നില്‍

Wayanad Township Inauguration Postponed: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്. നേരത്തെ ഫെബ്രുവരി 25-ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അടിസ്ഥാന സൗകര്യമൊരുക്കാന്‍ കുറച്ചു സമയം കൂടി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് നീട്ടിവച്ചത്.

Wayanad Township Inauguration: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം 25-ന് നടക്കില്ല; പുതിയ തീയതി പുറത്ത്; മാറ്റിവെച്ചതിന് പിന്നില്‍

വയനാട് ടൗൺഷിപ്പ്

Published: 

23 Feb 2026 | 06:07 PM

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് നടക്കും. നേരത്തെ ഉദ്ഘാടനം ഫെബ്രുവരി 25-ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അടിസ്ഥാന സൗകര്യമൊരുക്കാന്‍ കുറച്ചു സമയം കൂടി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്ഘാടനം നീട്ടിവച്ചത്. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് മൂന്നിനാണ് ഉദ്ഘാടനം. ടൗണ്‍ഷിപ്പിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണമാണ് ഇനി പ്രധാനമായും തീരാനുള്ളത്.

ഉദ്ഘാടനം അവധി ദിവസത്തില്‍ വേണമെന്ന ആവശ്യം ഉയര്‍ന്നതാണ് തീയതി നീട്ടിവയ്ക്കാന്‍ കാരണമായതെന്നും വിശദീകരണമുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായ ഫേസ് ഒന്നില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വീടുകള്‍ ലഭിക്കും.

Also Read: AIIMS Kerala proposal: കേരളത്തിൽ എയിംസ് എത്തും അടുത്ത സാമ്പത്തിക വർഷത്തിൽ… സൂചനകൾ ഇങ്ങനെ

ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും മാര്‍ച്ച് ഒന്നിന് നടക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകളാണ് ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 178 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

അഞ്ച് സോണുകളിലായാണ് നിര്‍മ്മാണം. 2025 മാര്‍ച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്. ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യ ഘട്ട വീടുകളുടെ അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടത്തിയിരുന്നു. സോണ്‍ ഒന്നില്‍ 115, സോണ്‍ മൂന്നില്‍ 30, സോണ്‍ നാലില്‍ 33 എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ കൈമാറുന്ന വീടുകളുടെ എണ്ണം.

Follow Us
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്