AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

AIIMS Kerala proposal: കേരളത്തിൽ എയിംസ് എത്തും അടുത്ത സാമ്പത്തിക വർഷത്തിൽ… സൂചനകൾ ഇങ്ങനെ

AIIMS for Kerala: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ എയിംസ് അനുവദിക്കുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

AIIMS Kerala proposal: കേരളത്തിൽ എയിംസ് എത്തും അടുത്ത സാമ്പത്തിക വർഷത്തിൽ… സൂചനകൾ ഇങ്ങനെ
Pm Narendra ModiImage Credit source: PTI / Photos
Aswathy Balachandran
Aswathy Balachandran | Updated On: 23 Feb 2026 | 05:37 PM

തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. 2026-27 സാമ്പത്തിക വർഷത്തെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ ഈ പദ്ധതി ഉൾപ്പെടുത്താൻ ധനമന്ത്രാലയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ധനമന്ത്രാലയത്തിന്റെ നിലപാട്

 

കേരളത്തിലെ എയിംസിന് തത്വത്തിൽ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തെ (2026-27) ബജറ്റ് നിർദ്ദേശങ്ങളിൽ ഇത് ഉൾപ്പെടുത്താനാണ് ധനമന്ത്രാലയം മറുപടി നൽകിയിരിക്കുന്നത്. നിലവിൽ ഒരു ബജറ്റിലും കേരളത്തിലെ എയിംസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, കേന്ദ്രത്തിന്റെ ഈ നീക്കം പദ്ധതിക്ക് വലിയ പ്രതീക്ഷ നൽകുന്നു.

ALSO READ: ക്ഷാമബത്ത കുടിശ്ശിക 10 % അനുവദിച്ച് ഉത്തരവ്; സർക്കാർ ജീവനക്കാർക്ക് മാർച്ചിൽ എത്ര കിട്ടും?

 

പരിഗണനയിലുള്ള സ്ഥലങ്ങൾ

 

എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത നാല് പ്രധാന സ്ഥലങ്ങളെക്കുറിച്ചും മന്ത്രാലയം സൂചിപ്പിച്ചു

  • കോഴിക്കോട്: കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 154.43 ഏക്കർ.
  • തിരുവനന്തപുരം: കള്ളിക്കാട് വില്ലേജിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപം 263.45 ഏക്കർ.
  • കോട്ടയം: ആർപ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കർ.
  • എറണാകുളം: തൃക്കാക്കര നോർത്ത് വില്ലേജിൽ 123.5 ഏക്കർ.

 

രാഷ്ട്രീയ പ്രാധാന്യം

 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ എയിംസ് അനുവദിക്കുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്ത് പിഎംഎസ്എസ്‌വൈ പദ്ധതിക്ക് കീഴിൽ 22 എയിംസുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ ദീർഘകാലമായുള്ള ഈ ആവശ്യത്തിന് അടുത്ത സാമ്പത്തിക വർഷത്തോടെ വ്യക്തമായ രൂപരേഖയാകുമെന്നാണ് കരുതപ്പെടുന്നത്.

Follow Us