Snehapoorvam Scheme: മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്ക് ധനസഹായം; എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?

Government Financial Aid for Children Without Parents: ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ സ്വന്തം വീട്ടിലോ അല്ലെങ്കില്‍ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിമാസം നിശ്ചിത തുക ധനസഹായം നല്‍കും. മറ്റ് കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ഈ കുരുന്നുകളെയും കൈപിടിച്ച് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

Snehapoorvam Scheme: മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്ക് ധനസഹായം; എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?

പ്രതീകാത്മക ചിത്രം

Published: 

21 Apr 2026 | 06:43 AM

അനാഥത്വം അനുഭവിക്കുന്ന എത്രയോ ബാല്യങ്ങള്‍ നമുക്കിടയിലുണ്ട്. മാതാവോ പിതാവോ മരണമടഞ്ഞതിന് ശേഷം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവര്‍ക്ക് നേരിടേണ്ടി വരിക കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും. ഇവിടെയാണ് കേരള സര്‍ക്കാരിന്റെ സ്‌നേഹപൂര്‍വം പദ്ധതി കാരുണ്യം ചൊരിയുന്നത്. സാമൂഹിക സുരക്ഷ മിഷന്റെ കീഴില്‍ നടപ്പാക്കുന്നത് ഈ പദ്ധതി വഴി സംസ്ഥാനത്തെ ധാരാളം കുട്ടികളുടെ പഠനവും മറ്റ് കാര്യങ്ങളും സുഗമമായി നടക്കുന്നു.

എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?

മാതാപിതാക്കളില്‍ രണ്ടുപേരുമോ അല്ലെങ്കില്‍ ഒരാളോ മരിച്ചുപോകുകയും, ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്‌നേഹപൂര്‍വ്വം പദ്ധതി തുണയാകുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌നേഹപൂര്‍വം.

ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ സ്വന്തം വീട്ടിലോ അല്ലെങ്കില്‍ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിമാസം നിശ്ചിത തുക ധനസഹായം നല്‍കും. മറ്റ് കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ഈ കുരുന്നുകളെയും കൈപിടിച്ച് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

ആര്‍ക്കെല്ലാം ലഭിക്കും?

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കുമാണ് പദ്ധതി വഴി ആനുകൂല്യം ലഭിക്കുക. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 20,000 രൂപ വരെയും നഗരങ്ങളില്‍ ഉള്ളവര്‍ക്ക് 23,375 രൂപ വരെയും കുടുംബ വാര്‍ഷിക വരുമാനമുള്ള വീടുകളിലെ കുട്ടികള്‍ക്കാണ് അര്‍ഹത.

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. ഓരോ ക്ലാസുകളിലുള്ളവര്‍ക്കും ലഭിക്കുന്ന ധനസഹായത്തില്‍ വ്യത്യാസമുണ്ടാകും. 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപയുമാണ് ലഭിക്കുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് 750 രൂപയും കിട്ടും. ഡിഗ്രി അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് 1,000 രൂപ വീതവും നല്‍കുന്നു.

എച്ച്‌ഐവി ബാധിതര്‍ക്കും കൈത്താങ്ങ്

സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കും സ്‌നേഹപൂര്‍വ്വം പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. വരുമാന പരിധിയില്ലാതെയാണ് ഇവരിലേക്ക് ആനുകൂല്യം എത്തുന്നത്. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്യുന്നത്.

Also Read: Thalolam Scheme: ഏതുചികിത്സയും ഒരു പ്രശ്‌നമല്ല; കുട്ടികള്‍ക്കായി താലോലം പദ്ധതിയുണ്ടല്ലോ

എങ്ങനെ അപേക്ഷിക്കാം?

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണം. കേരള സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ അപേക്ഷ, സ്ഥാപന മേധാവികള്‍ക്ക് നല്‍കിയാല്‍ മതി.

ആവശ്യമായ രേഖകള്‍

  • അച്ഛന്‍/അമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ്
  • ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി
  • വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
  • നിലവിലെ രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും പേരില്‍ ദേശസാത്കൃത ബാങ്കില്‍ എടുത്ത ജോയിന്റ് പാസ്ബുക്കിന്റെ പകര്‍പ്പ്
  • ആധാര്‍ കാര്‍ഡിന്റെ കോപ്പി
Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം