Om Prakash Mathur: മുൻ രാജ്യസഭ എംപി, രാജസ്ഥാനിൽ തുടങ്ങി, ഇനി കേരളക്കരയിൽ; ആരാണ് ഓംപ്രകാശ് മാഥൂർ
Kerala's New Governor Om Prakash Mathur Profile: മുതിർന്ന ബിജെപി നേതാവായ ഓം പ്രകാശ് മാത്തൂർ മുൻ രാജ്യസഭ എം.പിയാണ്. സിക്കിം ഗവർണർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. ദുഷ്യന്ത് ഗൗതം സിക്കിമിന്റെ പുതിയ ഗവർണറാകും. ആർലേക്കറിന് പകരം ഓംപ്രകാശ് എത്തുമ്പോൾ എന്തെല്ലാം സംഭവവികാസങ്ങളാകും അരങ്ങേറുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഓം പ്രകാശ് മാഥൂർ
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. കേരളത്തിലെ ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് മാറ്റിയത്. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചു. ആർലേക്കറിന് പകരം വരുന്ന ഓം പ്രകാശം മാഥൂർ ആരാണെന്ന് പരിശോധിച്ചാലോ..
ഓംപ്രകാശ് മാഥൂർ
മുതിർന്ന ബിജെപി നേതാവായ ഓം പ്രകാശ് മാഥൂർ മുൻ രാജ്യസഭ എം.പിയാണ്. സിക്കിം ഗവർണർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. ദുഷ്യന്ത് ഗൗതം സിക്കിമിന്റെ പുതിയ ഗവർണറാകും. ആർലേക്കറിന് പകരം ഓംപ്രകാശ് എത്തുമ്പോൾ എന്തെല്ലാം സംഭവവികാസങ്ങളാകും അരങ്ങേറുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ALSO READ: ഓംപ്രകാശ് മാത്തൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്!
രാഷ്ട്രീയ – ഔദ്യോഗിക ജീവിതം
1952 ജനുവരി 2ന് ജനനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ഫാൽനയ്ക്ക് അടുത്തുള്ള ബേഡൽ ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്നാണ് ബി.എ. ബിരുദം നേടിയത്. ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായിരുന്നു ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ കീഴിലാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് ബിജെപിയിൽ സ്വന്തമായൊരു ഇടം നേടിയെടുത്തു. ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം പിന്നീട് ഭാരതീയ ജനതാ പാർട്ടി ഗുജറാത്തിന്റെ ജനറൽ സെക്രട്ടറി ഇൻ-ചാർജ്ജ് ആയി പ്രവർത്തിച്ചു.
2016 മേയ് 29-ന്, രാജ്യസഭാ ദ്വൈവാർഷിക തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളിലൊരാളായി അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. 2024 ജൂലൈ 27-നാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവർണറായി നിയമിച്ചത്.
- 1972: പ്രചാരക്, ആർഎസ്എസ്
- 1972-1979: ജില്ലാ പ്രചാരക് (ആർഎസ്എസ്), രാജസ്ഥാനിലെ വിവിധ ജില്ലകളിൽ
- 1975: അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയിൽവാസം
- 1979-1989: സംഘടനാ മന്ത്രി, കിസാൻ സംഘ്
- 1989-2024: ദേശീയ നിർവാഹക സമിതി അംഗം, ബിജെപി
- 2004-2008: അഖിലേന്ത്യാ ജനറൽ സെക്രട്ടറി, ബിജെപി (3 തവണ)
- 2008: സംസ്ഥാന പ്രസിഡന്റ്, ബിജെപി രാജസ്ഥാൻ
- 2008-2014: രാജ്യസഭാംഗം (ഒന്നാം തവണ)
- 2015-2022: അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ബിജെപി
- 2016-2022: രാജ്യസഭാംഗം (രണ്ടാം തവണ), ഹൗസ് കമ്മിറ്റി ചെയർമാൻ
- 2018: നിയമസഭാ തിരഞ്ഞെടുപ്പ് ഇൻ-ചാർജ്, കർണാടക
- 2019: തിരഞ്ഞെടുപ്പ് ഇൻ-ചാർജ്, ജാർഖണ്ഡ് (ബിജെപി); പാർലമെന്റ് തിരഞ്ഞെടുപ്പ് ഇൻ-ചാർജ്, ഗുജറാത്ത് (ബിജെപി)
English Summary:
President Droupadi Murmu has appointed Om Prakash Mathur as the new Governor of Kerala. Rajendra Vishwanath Arlekar, who previously served as Kerala Governor, has been appointed as the Governor of Tamil Nadu.