AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഓംപ്രകാശ് മാത്തൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്!

Om Prakash Mathur is the new Governor of Kerala: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ഇനി തമിഴ്‌നാട് ഗവർണറുടെ ചുമതല. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്.

ഓംപ്രകാശ് മാത്തൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്!
Om Prakash Mathur Is The New Governor Of KeralaImage Credit source: Om Prakash Mathur facebook
Prasanth Kumar
Prasanth Kumar | Updated On: 12 Oct 2026 | 10:06 PM

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ഇനി തമിഴ്‌നാട് ഗവർണറുടെ ചുമതല. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. മറ്റു സംസ്ഥാനങ്ങളുടെ ഗവർണർമാർക്കും മാറ്റങ്ങളുണ്ട്, അ‌വ ഇങ്ങനെ: തമിഴ്‌നാട്- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കർണാടക- ഡോ. സുധാ യാദവ്, ഒഡീഷ- ബ്രജ് മോഹൻ റാം, ഉത്തരാഖണ്ഡ്- ഡോ. ധാൽ സിംഗ് ബിസെൻ, സിക്കിം- ദുഷ്യന്ത് ഗൗതം.

സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് ഓം പ്രകാശ് മാത്തൂർ കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​

Also Read: മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനിൽ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് ആയിരുന്നു ഒപി മാഥുർ. ഇദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്, മുൻ രാജ്യസഭാംഗവുമാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്. ഓംപ്രകാശ് മാഥൂർ കേരളത്തിലേക്കു മാറുന്ന ഒഴിവിൽ ദുഷ്യന്ത് ഗൗതം സിക്കിമിന്റെ പുതിയ ഗവർണറാകും.

കേരളത്തിന് പുതിയ ഗവർണർ എത്തുന്നതോടെ, തമിഴ്നാടിന്റെ അ‌ധിക ചുമതല കൂടി വഹിച്ചുവരുന്ന നിലവിലെ ഗവർണർ രാജേന്ദ്ര ആർലേക്കറിന് ഇനി തമിഴ്നാടിന്റെ പൂർണ ചുമതല ലഭിക്കും. കഴിഞ്ഞ മാർച്ചിൽ അന്നത്തെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ ബംഗാൾ ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് ആർലേക്കറിന് തമിഴ്നാടിന്റെ അധിക ചുമതല നൽകിയത്. പുതിയ മാറ്റം വന്നതോടെ ഇനി അദ്ദേഹം തമിഴ്‌നാടിന്റെ പൂർണ ചുമതലയുള്ള ഗവർണറാകും.

English Summary

President Droupadi Murmu has appointed Om Prakash Mathur as the new Governor of Kerala. Rajendra Vishwanath Arlekar, the outgoing Governor of Kerala, has been assigned the role of Governor of Tamil Nadu. The orders regarding these appointments were issued via an official press release from Rashtrapati Bhavan. Om Prakash Mathur moves to the helm of the Kerala Raj Bhavan from his previous position as the Governor of Sikkim.

Follow Us