AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പിറവത്ത് വനിതാ കൗൺസില‍ർക്ക് കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

പിറവം നഗരസഭയിലെ വനിതാ കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭതൃപിതാവ് ജോയി ആണ് ഇവരെ കുത്തിയത്. ക്രിസ്റ്റിയുടെ ഭതൃമാതാവ് ലിസിക്കും ഇയാളിൽ നിന്ന് കുത്തേറ്റിട്ടുണ്ട്. ഭതൃമാതാവിനെ കുത്തുന്നത് കണ്ട് തടയാൻ എത്തിയപ്പോൾ ആണ് ക്രിസ്റ്റിക്ക് കുത്തേറ്റത്

പിറവത്ത് വനിതാ കൗൺസില‍ർക്ക് കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Tv9 Network
Amal KV
Amal KV | Updated On: 11 Aug 2026 | 07:53 AM

മൂവാറ്റുപുഴ : പിറവം നഗരസഭയിലെ വനിതാ കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭതൃപിതാവ് ജോയി ആണ് ഇവരെ കുത്തിയത്. ക്രിസ്റ്റിയുടെ ഭതൃമാതാവ് ലിസിക്കും ഇയാളിൽ നിന്ന് കുത്തേറ്റിട്ടുണ്ട്. ഭതൃമാതാവിനെ കുത്തുന്നത് കണ്ട് തടയാൻ എത്തിയപ്പോൾ ആണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ലിസിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനിതാ കൗൺസിലർ ക്രിസ്റ്റിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ക്രിസ്റ്റിക്ക് വയറി‌നാണ് കുത്തേറ്റത്ത് എന്നാണ് വിവരം. അമിതമായി രക്തം വാർന്ന നിലയിലാണ് ഇവരെ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി എന്നാണ് അറിയുന്നത്.

സംഭവത്തിൽ ഭതൃപിതാവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് എത്തി വീട്ടിൽ തർക്കം ഉണ്ടാക്കുന്നത് പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. ഇന്നലെയും മദ്യപിച്ച് ജോയ് ഭാര്യയായ ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്നാണ് കത്തിക്കുത്തിയിലേക്ക് കാര്യങ്ങൾ എത്തിയത്. വീട്ടിൽ ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ജോയ് ആക്രമണം നടത്തിയത്. അക്രമത്തിനുശേഷം വീട്ടിൽ നിന്ന് കടന്നു കളഞ്ഞ ജോയിയെ മറ്റൊരു സ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ( തിങ്കൾ ) വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്.

Also Read : ഏഴു വയസ്സുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം ; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

നേരിട്ട് ഹാജരാകണം, അഭിമന്യൂ വധക്കേസ് പ്രതികളുടെ ആവശ്യം തള്ളി

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. പുതുതായി ചുമത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാരണം പറഞ്ഞാണ് കൃതികൾ ഹാജരാകാൻ എതിർപ്പ് രേഖപ്പെടുത്തിയത്. കോടതി പറഞ്ഞിട്ടല്ല പുതിയ കുറ്റങ്ങൾ ചുമത്തിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി ഉണ്ടായത്. പല ജില്ലകളിലുള്ള പ്രതികൾക്ക് ഈ ഒരു ആവശ്യത്തിന് വേണ്ടി മാത്രം കോടതിയിൽ വരേണ്ടി വരുന്നു. അങ്ങനെ വരുന്ന അവസരത്തിൽ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുമെന്നും പ്രതികൾ വാദിച്ചു.

ഈ ആവശ്യത്തെ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ശക്തമായി എതിർത്തു. പല ദിവസവും പ്രതികൾ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ എട്ടു വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ എത്തിയതെന്ന് അഭിമന്യുവിന്റെ കുടുംബം ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി പ്രതികളുടെ ആവശ്യം തള്ളിയത്.

English Summary

A female councilor of Piravom Municipality was stabbed. Christy John, the councilor representing the 14th ward, was the victim of the attack. She was stabbed by her father-in-law, Joy. Christy’s mother-in-law, Lissy, was also stabbed by him.

Follow Us