Kerala Premature Baby Abandoned: മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

Premature Baby Abandoned Case: ​ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലേക്ക് എത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ ഇവർ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ അവിടെയുള്ള ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതി നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.

Kerala Premature Baby Abandoned: മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം

Published: 

03 Aug 2026 | 07:40 AM

തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ (Premature Baby Abandoned Case) ക്ലോസറ്റിൽ ഉപേക്ഷിച്ച യുവതി പിടിയിൽ. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ തിരുവല്ലം സ്വദേശിയും 20-കാരിയുമായ യുതവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി ഫ്ളഷ് ചെയ്യുകയായിരുന്നു.

​ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലേക്ക് എത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ ഇവർ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ അവിടെയുള്ള ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

ALSO READ: ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം നൽകരുത് , പിന്നിൽ ​ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ ഇ.‍ഡി

ശുചിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തിൽ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞിത്. ഇതോടെയാണ് യുവതി നടന്നത് തുറന്നുപറഞ്ഞു. തുടർന്ന് ആശുപത്രി ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതി നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. അതിനിടെ, ഫയർഫോഴ്സ് സംഘമെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെടുക്കുകയായിരുന്നു. യുവതി അവിവാഹിതയാണെന്നാണ് വിവരം. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ആറ് വയസുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ പിടിയിൽ

ആലത്തൂരിൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ പോലീസി പിടിയിൽ. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖിനെയാണ് 1995 ഡിസംബർ 12-ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇളന്തമിഴനെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

English Summary:

Women Abandoned Her Six month premature baby in a toilet at SAT hospital Thiruvananthapuram. Police have arrested a 20-year-old woman from Thiruvallam in connection with the incident. The woman had left a six-month-old fetus in a bathroom closet and flashed it.

Follow Us
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി