Cobra Bite Death: ആലപ്പുഴയിൽ മൂർഖന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു
Cobra Bite Death in Alappuzha: വീടിന്റെ സമീപത്തുള്ള ശുചിമുറിക്ക് മുന്നിൽ വച്ചാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. അപകടം ഉണ്ടായ പിന്നാലെ തന്നെ നാട്ടുകാർ ചേർന്ന് ഇന്ദിരയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പാമ്പിന്റെ വിഷത്തിന് എതിരെയുള്ള ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല......
ആലപ്പുഴ: കുട്ടനാട്ടിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവനയില്‍ ഇന്ദിര ആണ് മരിച്ചത്. 65 വയസ്സായിരുന്നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ സമീപത്തുള്ള ശുചിമുറിക്ക് മുന്നിൽ വച്ചാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. അപകടം ഉണ്ടായ പിന്നാലെ തന്നെ നാട്ടുകാർ ചേർന്ന് ഇന്ദിരയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പാമ്പിന്റെ വിഷത്തിന് എതിരെയുള്ള ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് മരണം സ്ഥിരീകരിച്ചത്. നിലവിൽ ഇന്ദിരയുടെ മൃതദേഹം പണ്ടാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാനത്ത് പാമ്പുകടി ഏറ്റുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ തന്നെ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്ദിര. രണ്ടുദിവസങ്ങൾക്കു മുമ്പ് കായംകുളത്തും 42 കാരിയായ മറ്റൊരു വീട്ടമ്മ ഇത്തരത്തിൽ പാമ്പുകടി ഏറ്റു മരിച്ചിരുന്നു.
ALSO READ:കടിച്ചത് പാമ്പു തന്നെയാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക, പ്രഥമശുശ്രൂഷ ഇങ്ങനെ
പാമ്പിൽ നിന്നും അത്ഭുതരക്ഷ
അതിനിടെ കോഴിക്കോട് നാദാപുരത്ത് പാമ്പുകടി ഏൽക്കാതെ വിദ്യാർത്ഥിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ വിദ്യാർത്ഥിയുടെ പാന്റിൽ ആയിരുന്നു പാമ്പിന്റെ ആക്രമണം. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ട് സ്കൂട്ടറിൽ നിന്നും മറന്നുവച്ച സാധനം എടുക്കാനായി എത്തിയപ്പോൾ ആയിരുന്നു പാമ്പ് ആക്രമിച്ചത്. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പൂച്ചയെ കണ്ട് കാറിന്റെ താഴെ പതുങ്ങിയിരിക്കുകയായിരുന്ന പാമ്പ് 11 കാരന്റെ നേരെക്ക് പാഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതാണ് ഇത്തരത്തിൽ പാമ്പുകളുടെ ആക്രമണം വർദ്ധിക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ട്.
ശ്രദ്ധിക്കേണ്ടവ
നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. പരിസരത്തുള്ള പുല്ലും കാടുകളും വെട്ടിത്തെളിച്ചു സൂക്ഷിക്കുക. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ ശ്രദ്ധിക്കണം. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം. വെളിച്ചമില്ലാത്ത സ്ഥലത്തേക്ക് പോകരുത്. രാത്രികാലങ്ങളിൽ തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുക. കട്ടിലിൽ തന്നെ കിടന്നുറങ്ങണം. കൊതുക് വല ഉപയോഗിക്കുന്നത് നല്ലതാണ്. പറമ്പിൽ ഇറങ്ങുമ്പോൾ കട്ടിയുള്ള ചെരിപ്പുകളും നീളമുള്ള പാന്റും ധരിക്കുക.
വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള വിടവുകൾ ഉണ്ടെങ്കിൽ അവ ഉടൻ നികത്തുക. പാമ്പുകൾ അകത്ത് കടക്കാതിരിക്കാൻ ഇത് സഹായിക്കും. കടിയേറ്റാൽ ഒരിക്കലും പരിഭ്രമിക്കരുത് . പേടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കും ഇത് വിഷം വേഗം ശരീരത്തിൽ വ്യാപിക്കുവാൻ കാരണമാകും.