VS Anilkumar: വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്, പോലീസിൽ പരാതി നൽകി

Wreath Found at Writer VS Anilkumar’s House: പ്രസം​ഗത്തിൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്.

VS Anilkumar: വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്, പോലീസിൽ പരാതി നൽകി

Vs Anilkumar

Updated On: 

19 Feb 2026 | 08:27 AM

കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സംഭവത്തിൽ പോലീസിൽ പരാതി നൽകി. ഗേറ്റിന് അകത്ത് വച്ചിരുന്ന റീത്ത് കുഞ്ഞികൃഷ്ണന്‍റെ മകനാണ് ആദ്യം കണ്ടത്. തുടര്‍ന്നാണ് കണ്ണപുരം പൊലീസില്‍ വിവരം അറിയിച്ചത്.

പയ്യന്നൂരിൽ സിപിഎം പുറത്തിറക്കിയ വി കുഞ്ഞികൃഷ്ണൻ എഴുതിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാർ ആയിരുന്നു. ഫെബ്രുവരി നാലിനായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്നത്. പ്രഫ എം എൻ വിജയൻ്റെ മകനാണ് വിഎസ് അനിൽകുമാർ.

അന്ന് നടത്തിയ പ്രസം​ഗത്തിൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. പയ്യന്നൂരില്‍ നേരത്തെ കുഞ്ഞിക്കൃഷ്ണന്‍ അനുകൂല പ്രകടനം നടത്തിയവരില്‍ ഒരാളുടെ ബൈക്കും അജ്ഞാതര്‍ കത്തിച്ചിരുന്നു.

ALSO READ: ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ

ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേടുകൾ നടന്നെന്നും ലക്ഷങ്ങളുടെ തട്ടിപ്പ് തുറന്ന് പറഞ്ഞപ്പോൾ പാർട്ടി തനിക്കൊപ്പം നിൽക്കാതെ നേതാവിനൊപ്പം നിന്നുവെന്നുമാണ് കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ പാർട്ടി തള്ളിയിരുന്നു. തട്ടിപ്പ് നടന്നുവെന്ന കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം ഭാവനാസൃഷ്ടിയാണെന്നും ഒരു പണവും നഷ്ടമായിട്ടില്ലെന്നും പാര്‍ട്ടിയുടെ കുടുംബയോഗങ്ങളില്‍ കണക്ക്അ വതരിപ്പിക്കുമെന്നുമായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ പ്രതികരണം.

Follow Us
Related Stories
Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Nithin Raj Death: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
Kerala Lottery Result: വിഷുക്കൈനീട്ടമായി ഒരു കോടി ആർക്ക്!; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
NH 66 Developement : എൻ.എച്ച് 66 നിർമ്മാണത്തിൽ മാറ്റം: കൊല്ലത്ത് മൂന്നിടങ്ങളിൽ ഉയരപ്പാത പൊളിക്കുന്നു, പകരം വരുന്ന മാറ്റം ഇങ്ങനെ
Kerala electricity consumption: കേരളം ചുട്ടുപൊള്ളുന്നു, വൈദ്യുതി ഉപഭോഗം റെക്കോഡിൽ, ഇനി നിയന്ത്രണത്തിലേക്കോ?
Kerala Weather Update: വിഷുദിവസം പൊള്ളുന്ന ചൂടോ മഴയോ? നാളെ സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം