AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു

ഉടനെ യുവാവിനെ വീട്ടുകാർ പേരാവൂർ ആശുപത്രിയിൽ എത്തിച്ചു അവിടെനിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനായി നിർദ്ദേശവും നൽകിയിരുന്നു.

ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു
Death
Ashli C
Ashli C | Published: 27 Feb 2026 | 07:41 AM

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ യുവാവിന് ദാരുണാന്ത്യം. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പത്താം ബ്ലോക്കിലെ താമസക്കാരൻ ആയ സോമന്റെ മകൻ അനീഷാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വീടിന്റെ പുറത്തേക്ക് ഇറങ്ങിയ അനീഷിനെ അവിടെ സമീപത്തുണ്ടായിരുന്ന കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു.ഉടനെ യുവാവിനെ വീട്ടുകാർ പേരാവൂർ ആശുപത്രിയിൽ എത്തിച്ചു അവിടെനിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനായി നിർദ്ദേശവും നൽകിയിരുന്നു.

എന്നാൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്നത് ഇടക്കാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow Us