AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Death by lightning: കനത്ത മഴ; വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

Death by lightning: വീടിന് മുന്നിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Death by lightning: കനത്ത മഴ; വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രം
Nithya Vinu
Nithya Vinu | Updated On: 03 May 2025 | 07:30 AM

വർക്കല: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവിന് ദാരുണാന്ത്യം. വർക്കല വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം സ്വദേശി രാജേഷ് (19) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. വീടിന് മുന്നിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് അപായം സംഭവിച്ചില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍; കെട്ടിടം സീല്‍ ചെയ്തു

കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടിത്തത്തിന് പിന്നാലെ അഞ്ച് പേരാണ് മരിച്ചത്.  എന്നാൽ പുക കാരണമല്ല അഞ്ച് പേര്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ വിശദീകരിച്ചു. ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

വിഷം കഴിച്ചതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയെ എത്തിച്ചത്. വായില്‍ അര്‍ബുദം ബാധിച്ച വ്യക്തിയുടെ നില അതീവ ഗുരുതരമായിരുന്നു. മറ്റ് രണ്ട് പേര്‍ കരള്‍രോഗം, ന്യുമോണിയ എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.  ജീവനൊടുക്കിയ രണ്ടുപേരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും, മറ്റുള്ളവരുടെ ബന്ധുക്കളുമായി സംസാരിച്ച്‌ നടപടികളെടുക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

 

Follow Us