കൊല്ലത്ത് പോക്സോ കേസ് പ്രതിയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ
പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 21 കാരൻ അഖിൽ സന്തോഷിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ ഏരൂർ നടുക്കുന്ന പുറം അനഘയിൽ സന്തോഷിന്റെ മകനായ അഖിലിന് മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിന് ചേർന്നുള്ള സൺഷേഡ് ഹുക്കിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടത്.

പ്രതീകാത്മക ചിത്രം
പുനലൂർ: പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 21 കാരൻ അഖിൽ സന്തോഷിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ ഏരൂർ നടുക്കുന്ന പുറം അനഘയിൽ സന്തോഷിന്റെ മകനായ അഖിലിന് മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിന് ചേർന്നുള്ള സൺഷേഡ് ഹുക്കിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടത്. രത്നാകരന്റെ മകളുടെ ബാംഗ്ലൂരിൽ ഉള്ള മെസ്സിലാണ് അഖിലും പിതാവ് സന്തോഷം ജോലി ചെയ്തു വന്നിരുന്നത്.
ഏതാനും മാസങ്ങൾക്കു മുമ്പാണ് അഖിൽ ബാംഗ്ലൂരിലെ ജോലി സ്ഥലത്തേക്ക് പോയത്. പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജോലിക്കായി അവിടെ എത്തിയത്. രക്താഗെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. സംഭവത്തെ തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി തുടകൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുകയും ശേഷം സംസ്കാരം നടക്കുകയും ചെയ്തു. എന്താണ് മരണകാരണം എന്നത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)