AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിരുവല്ലയിലെ ബലാത്സംഗക്കേസ്: മൊബൈലുകളുടെ പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ

Rahul Mamkootathil Thiruvalla case: രാഹുലിനെതിരേ ആകെ മൂന്ന് സ്ത്രീപീഡനക്കേസുകളാണ് നേരത്തെ രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും അവസാനം രജിസ്റ്റർ ചെയ്ത തിരുവല്ലയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട്, പ്രത്യേക അന്വേഷണ സംഘം രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകൾ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവയുടെ പാസ്കോഡ് ​കൈമാറുന്നതിനെതിരേ രാഹുൽ നൽകിയ ഹർജിയിലിൽ, സർക്കാർ ​ഹൈക്കോടതിയിൽ നിലപാട് അ‌റിയിച്ചു.

തിരുവല്ലയിലെ ബലാത്സംഗക്കേസ്: മൊബൈലുകളുടെ പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ
Rahul Mamkootathil Thiruvalla CaseImage Credit source: FACEBOOK
Prasanth Kumar
Prasanth Kumar | Updated On: 25 Nov 2026 | 04:26 PM

കൊച്ചി: ബലാത്സംഗക്കേസിൽ അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സർക്കാർ. പിടിച്ചെടുത്ത ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകണമെന്ന് നേരത്തെ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പ്രതി രാഹുൽ ​ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർക്കാർ ഈ നിലപാടറിയിച്ചത്. രാഹുലിനെതിരേ ആകെ മൂന്ന് സ്ത്രീപീഡനക്കേസുകളാണ് നേരത്തെ രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും അവസാനം രജിസ്റ്റർ ചെയ്ത തിരുവല്ലയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട്, പ്രത്യേക അന്വേഷണ സംഘം രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകൾ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവയുടെ പാസ്കോഡുകൾ ​കൈമാറുന്നത് സംബന്ധിച്ചാണ് ഇപ്പോൾ രാഹുലിനെതിരേ സർക്കാർ ​ഹൈക്കോടതിയിൽ നിലപാട് അ‌റിയിച്ചിരിക്കുന്നത്.

ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും ഇത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട്, ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പാസ്കോഡ് നൽകാൻ രാഹുലിന് ബാധ്യതയുണ്ടെന്നും അതിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്നും സർക്കാരിനായി ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) കോടതിയെ നിലപാട് അ‌റിയിച്ചു.

ALSO READ: ടൈറ്റാനിയം അഴിമതി: ചെന്നിത്തലയ്ക്ക് എതിരെ തെളിവില്ല, കേസ് അ‌വസാനിപ്പിച്ചു; ഹൈക്കോടതിയിൽ നിലപാട് അ‌റിയിച്ച് CBI

എന്നാൽ പാസ്കോഡ് നൽകാൻ നിർബന്ധിക്കുമ്പോൾ, സ്വയം കുറ്റാരോപണത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമോ എന്ന് പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് രാഹുലിനെതിരേ നേരത്തെ തന്നെ അ‌ന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മറ്റ് രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയാറായി, ഇതിൽ നിയമോപദേശത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം.

വിദേശത്ത് താമസിക്കുന്ന 31വയസുകാരിയായ മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 10ന് ഷൊർണൂരിലെ ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേട്ട് രാഹുലിനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ബലാത്സംഗത്തിനും ശാരീരിക, മാനസിക പീഡനത്തിനും പുറമേ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

എന്നാൽ ബലാത്സംഗം നടന്നിട്ടില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. രാഹുലിനെതിരായ മൂന്ന് പീഡനക്കേസുകളിൽ ആദ്യത്തേത്, യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഭ്രൂണഹത്യ നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നതാണ് മൂന്നാമത്തെ കേസ്.

എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് രാഹുലിനെതരായ പീഡനക്കേസുകൾ അന്വേഷിച്ചത്. സിബിഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചതോടെയാണ് പൂങ്കുഴലിക്ക് ഈ കേസിന്റെ കേസിന്റെ ചുമതല ഒഴിയേണ്ട സാഹചര്യം നേരിട്ടു. എന്നാൽ ആദ്യ രണ്ട് കേസുകളുടെ കരട് കുറ്റപത്രം പരിശോധിച്ച് അംഗീകരിക്കുകയും തുടർ നിയമോപദേശത്തിനായി ക്രൈം ബ്രാഞ്ച് ലീഗൽ ഓഫീസർക്ക് കൈമാറുകയും ചെയ്ത ശേഷമാണ് പൂങ്കുഴലി ഒഴിഞ്ഞത്.

English Summary

The government has stated that the accused, Rahul Mamkootathil, is obligated to provide the passcodes for the mobile phones seized by the investigation team in a rape case. A lower court had previously ordered that the passcodes be provided to unlock the seized devices. The government conveyed this stance in response to an appeal filed by the accused, Rahul, in the High Court.

Follow Us