Egg Buying Tips: നാടൻ മുട്ടയ്ക്ക് ശരിക്കും തവിട്ട് നിറമാണോ? വാങ്ങുന്നതിന് മുമ്പ് ഇതറിഞ്ഞുവച്ചോ
Eggs Buying Expert Guide: വലിയ മുട്ടകളിൽ എപ്പോഴും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കാം. മുട്ട വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. വിപണിയിൽ തവിട്ടുനിറമുള്ള മുട്ട കാണുമ്പോൾ അത് പൂർണ്ണമായും നാടൻ മുട്ടയാണെന്ന് കരുതി ചാടികയറി വാങ്ങാറുണ്ട് പലരും. ഓർഗാനിക്ക് ആയിരിക്കുമെന്ന് കരുതി വലിയ വില നൽകി വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ മുട്ടയുടെ നിറവും അത് നാടനാണോ എന്നതും തമ്മിൽ ശാസ്ത്രീയമായി യാതൊരു ബന്ധവുമില്ല.
മുട്ട ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണ്. ദിവസേന മുട്ട ഭക്ഷണത്തിൽ ഏതെങ്കിലും വിധേന ഉൾപ്പെടുത്താൻ നോക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ മുട്ട വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. വിപണിയിൽ തവിട്ടുനിറമുള്ള മുട്ട കാണുമ്പോൾ അത് പൂർണ്ണമായും നാടൻ മുട്ടയാണെന്ന് കരുതി ചാടികയറി വാങ്ങാറുണ്ട് പലരും. ഓർഗാനിക്ക് ആയിരിക്കുമെന്ന് കരുതി വലിയ വില നൽകി വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ മുട്ടയുടെ നിറവും അത് നാടനാണോ എന്നതും തമ്മിൽ ശാസ്ത്രീയമായി യാതൊരു ബന്ധവുമില്ല.
ALSO READ: നീലച്ചായ നിസ്സാരക്കാരനല്ല! ശരീരഭാരവും പ്രമേഹവും കുറയ്ക്കാൻ ശംഖുപുഷ്പം ടീ; അറിയേണ്ടതെല്ലാം
നിറത്തിന് പിന്നിലെ ശാസ്ത്രം
മുട്ടത്തോടിന്റെ നിറം തീരുമാനിക്കുന്നത് കോഴിയുടെ ജനിതകഘടനയാണ്. വാണിജ്യടിസ്ഥാനത്തിൽ വളർത്തുന്ന പല ഹൈബ്രിഡ് ഫാം കോഴി ഇനങ്ങളും ജനിതകമായി തന്നെ കടും തവിട്ടുനിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്. അവയ്ക്ക് ചിലപ്പോൾ വലിപ്പവും കുറവായിരിക്കും. അതിനാൽ തവിട്ടുനിറം കണ്ട് മാത്രം അത് നാടൻ മുട്ടയാണെന്ന് ഉറപ്പുവരുത്താൻ സാധിക്കില്ല. ഒരേ നിറവും കൂടുതൽ വലിപ്പവുമുള്ള കടും തവിട്ട് മുട്ടകൾ സാധാരണയായി ഹൈബ്രിഡ് ഫാം മുട്ടകളാകാനാണ് സാധ്യത കൂടുതൽ.
ഫാം മുട്ടകളെ തവിട്ടുനിറമുള്ളതിന്റെ പേരിൽ “നാടൻ” എന്ന വ്യാജ ലേബലിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിയമപ്രകാരം കുറ്റകരമാണ്. ഉൽപ്പന്നത്തിന്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് വിൽക്കുന്നവർക്കെതിരെ വൻ തുക പിഴ ചുമത്താൻ നിയമമുണ്ട്.
നല്ല മുട്ട തിരഞ്ഞെടുമ്പോൾ ശ്രദ്ധിക്കുക
കാലപ്പഴക്കം പരിശോധിക്കുക: പാക്കറ്റിൽ വരുന്ന മുട്ടയാണെങ്കിൽ നിർമ്മാണ തീയതിയും എക്സ്പെയറി തീയതിയും കൃത്യമായി പരിശോധിച്ച ശേഷം മാത്രമെ വാങ്ങാവൂ.
വാട്ടർ ടെസ്റ്റ്: മുട്ട നല്ലതാണോ എന്നറിയാൻ വെള്ളത്തിൽ ഇട്ടുനോക്കുക. അടിയിൽ കിടക്കുന്ന മുട്ട പുതിയതാണ്, മുകളിൽ പൊന്തിക്കിടക്കുന്നത് കേടായതാണ്.
പോഷകങ്ങൾ ഒന്നുതന്നെ: ശാസ്ത്രീയമായി നോക്കിയാൽ വെളുത്ത മുട്ടയിലും തവിട്ട് മുട്ടയിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പ്രോട്ടീനും ഒരുപോലെയാണ്. കോഴി കഴിക്കുന്ന ഭക്ഷണവും അന്തരീക്ഷവുമാണ് മുട്ടയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്.
പൊട്ടിച്ചു നോക്കുക: മുട്ടയുടെ മഞ്ഞക്കരു മധ്യഭാഗത്ത് ഉരുണ്ട് ഉറപ്പോടെ നിൽക്കും. വെള്ളക്കരു കട്ടിയുള്ളതായി മഞ്ഞക്കരുവിന് ചുറ്റും വ്യാപിച്ചിരിക്കും. ഇനി ചീത്തയാണെങ്കിൽ മഞ്ഞട്ടക്കരു പെട്ടെന്ന് ഉടഞ്ഞുപോവുകയും വെള്ളക്കരു നേർത്ത് പരന്നൊഴുകുകയും ചെയ്യും.
ഗന്ധം പരിശോധിക്കുക: മുട്ട പൊട്ടിക്കുമ്പോൾ തന്നെ സഹിക്കാനാവാത്ത ദുർഗന്ധം വരുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും കേടായതാണ്. കടയിൽ നിന്ന് വാങ്ങുന്ന മുട്ടകൾ എപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഇവയുടെ ഗുണനിലവാരവും ആയുസ്സും വർദ്ധിപ്പിക്കാൻ നല്ലത്.
വലിയ മുട്ട: വലിയ മുട്ടകളിൽ എപ്പോഴും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കാം. ഫിറ്റ്നസ് കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഇത്തരം മുട്ടകൾ തിരഞ്ഞെടുക്കാം.
English Summary:
Marketing commercial brown eggs as traditional country eggs is not just misleading, it could also land poultry sellers in deep trouble with the food regulator. In reality, the colour of an eggshell has everything to do with the genetics of the hen.