AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

New Passport Rules: പാസ്‌പോർട്ട് എടുക്കാൻ പ്ലാനുണ്ടോ?: പുതിയ ഫീസും നിയമങ്ങളും ഇങ്ങനെയാണേ

New Passport Applying Fees And Validity: പാസ്‌പോർട്ട് അപേക്ഷാ ഫീസിലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുള്ള പാസ്‌പോർട്ടുകളുടെ കാലാവധിയിലുമാണ് പ്രധാന ഭേദഗതികൾ വരുത്തിയിരിക്കുന്നത്. പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ നിൽക്കുന്നവരാണ് നിങ്ങളെങ്കിൽ, അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

New Passport Rules: പാസ്‌പോർട്ട് എടുക്കാൻ പ്ലാനുണ്ടോ?: പുതിയ ഫീസും നിയമങ്ങളും ഇങ്ങനെയാണേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 22 Sep 2026 | 01:42 PM

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ഇടയ്ക്കാണ് പാസ്‌പോർട്ട് സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പാസ്‌പോർട്ട് അപേക്ഷാ ഫീസിലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുള്ള പാസ്‌പോർട്ടുകളുടെ കാലാവധിയിലുമാണ് പ്രധാന ഭേദഗതികൾ വരുത്തിയിരിക്കുന്നത്. പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ നിൽക്കുന്നവരാണ് നിങ്ങളെങ്കിൽ, അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

ALSO READ: കുറഞ്ഞ ചെലവിൽ നീലക്കുറിഞ്ഞി കണ്ടുമടങ്ങാം: കെഎസ്ആർടിസി ബസുകൾ ഈ സമയത്ത്

പുതിയ പാസ്‌പോർട്ട് നിയമങ്ങൾ

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടുകളുടെ കാലാവധിയിൽ വിദേശകാര്യ മന്ത്രാലയം പ്രധാന ഇളവ് വരുത്തിയിട്ടുണ്ട്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന പാസ്‌പോർട്ടുകൾക്ക് ഇനി മുതൽ അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെയോ കാലാവധിയുണ്ടാകും. മുൻപ് 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ടിന് 5 വർഷത്തേക്കോ അല്ലെങ്കിൽ കുട്ടിക്ക് 15 വയസ്സ് തികയുന്നത് വരെയോ മാത്രമായിരുന്നു കാലാവധി ലഭിച്ചിരുന്നത്. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ 36 പേജുള്ള സാധാരണ പാസ്‌പോർട്ടുകൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്.

വിദേശകാര്യ മന്ത്രാലയം വരുത്തിയ പുതിയ പാസ്‌പോർട്ട് നിയമ ഭേദഗതി മാതാപിതാക്കൾക്ക് വലിയ സാമ്പത്തിക ലാഭവും സമയലാഭവുമാണ് നൽകുന്നത്. മുൻപ് 15 വയസ്സ് തികയുമ്പോൾ തന്നെ പാസ്‌പോർട്ട് നിർബന്ധമായും പുതുക്കേണ്ടി വന്നിരുന്ന സ്ഥാനത്ത്, പുതിയ നിയമപ്രകാരം 18 വയസ്സ് വരെയുള്ള കാലാവധി ലഭിക്കും. സാധാരണഗതിയിൽ പാസ്‌പോർട്ടിന് 5 വർഷത്തെ കാലാവധിയുണ്ടെങ്കിലും, 14-ാം വയസ്സിൽ എടുത്ത പാസ്‌പോർട്ടിന് 4 വർഷം കഴിഞ്ഞ് 18 വയസ്സ് തികയുമ്പോൾ അവസാനിക്കും. 18 വയസ്സ് പൂർത്തിയാകുന്നതോടെ കുട്ടി മേജർ ആകുന്നതിനാലാണ് പാസ്‌പോർട്ട് കാലാവധി അപ്പോൾ അവസാനിക്കുന്നത്.

പാസ്‌പോർട്ട് നിരക്ക് കൂട്ടി

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുതിയ പാസ്‌പോർട്ടുകൾക്കും അനുബന്ധ സേവനങ്ങൾക്കുമുള്ള നിരക്കുകളും പുതുക്കി നിശ്ചയിച്ചിരുന്നു. പുതിയ അപേക്ഷകൾ, പാസ്‌പോർട്ട് പുതുക്കൽ, തത്കാൽ സേവനങ്ങൾ, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് പകരമുള്ളവ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കെല്ലാം പുതിയ നിരക്കുകൾ ബാധകമായിരിക്കും. പ്രധാനമായും കുട്ടികളുടെ പാസ്‌പോർട്ട് നിരക്കുകളിലാണ് പ്രകടമായ വർദ്ധനവ് വരുത്തിയിരിക്കുന്നത്.

കുട്ടികളുടെ 36 പേജ് വരുന്ന സാധാരണ പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയവ എടുക്കുന്നതിനും മുൻപ് 1000 ആയിരുന്നത് ഇപ്പോൾ 1,750 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 36 പേജിൻ്റെ തത്കാൽ അപേക്ഷകൾക്ക് 3,000 രൂപയാണ് ഈടാക്കുക. ഇതേ സ്ഥാനത്ത് മുതിർന്നവരുടെ 36 പേജ് വരുന്ന സാധാരണ പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയവ എടുക്കുന്നതിനും മുൻപ് 1,500 ആയിരുന്നത് ഇപ്പോൾ 2,500 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർദ്ധിപ്പിച്ചു. തത്കാൽ സേവനങ്ങൾക്ക് കീഴിൽ, 36 പേജുള്ള പാസ്‌പോർട്ടിന് ഇപ്പോൾ 5,000 രൂപയും 60 പേജുള്ള പാസ്‌പോർട്ടിന് 6,000 രൂപയുമാണ് നിരക്ക്. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ 60 പേജുള്ള പാസ്‌പോർട്ട് മാറ്റിവാങ്ങുന്നതിനുള്ള ഫീസ് 5,500 രൂപയിൽ നിന്ന് 8,500 രൂപയായും ഉയർത്തിയിട്ടുണ്ട്.

English Summary:

New changes in terms of passports have been announced by the Indian Ministry of External Affairs (MEA). As per the new amendments, the ministry has revised passport fees and the validity of minor passports.

 

Follow Us