AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC Hyderabad Travel: ചുളുവിലയിൽ കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് പോകാം!; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

KSRTC Budget Travel To Lakshadweep And Hyderabad: കേരളത്തിലെ മനോഹരമായ സ്ഥലങ്ങൾ മുതൽ അന്തർ സംസ്ഥാന പാക്കേജുകളും ലക്ഷദ്വീപിലേക്കുള്ള സ്വപ്ന യാത്രയും ഇതിൽ ഉൾപ്പെടുന്നു. യാത്രാ പ്രേമികളുടെ മനസ്സിളക്കിയ ഒന്നാണ് ലക്ഷദ്വീപ്, ഹൈദരാബാദ് ടൂർ പാക്കേജുകൾ. സെപ്റ്റംബർ 22 മുതലാണ് ഈ ആഡംബര യാത്രകൾ ആരംഭിക്കുന്നത്. 

KSRTC Hyderabad Travel: ചുളുവിലയിൽ കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് പോകാം!; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
Ksrtc Budget TravelImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 19 Sep 2026 | 09:46 PM

കെഎസ്ആർടിസിയുടെ (KSRTC) ബജറ്റ് ടൂറിസം സെൽ വഴി ഓരോ മാസവും കിടിലൻ പാക്കേജുകളാണ് യാത്രാ പ്രേമികൾക്കായി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ മനോഹരമായ സ്ഥലങ്ങൾ മുതൽ അന്തർ സംസ്ഥാന പാക്കേജുകളും ലക്ഷദ്വീപിലേക്കുള്ള സ്വപ്ന യാത്രയും ഇതിൽ ഉൾപ്പെടുന്നു. യാത്രാ പ്രേമികളുടെ മനസ്സിളക്കിയ ഒന്നാണ് ലക്ഷദ്വീപ്, ഹൈദരാബാദ് ടൂർ പാക്കേജുകൾ. സെപ്റ്റംബർ 22 മുതലാണ് ഈ ആഡംബര യാത്രകൾ ആരംഭിക്കുന്നത്. ഇതോടൊപ്പം യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പുതിയ ബുക്കിംഗ് സോഫ്റ്റ്‌വെയറും വെയിറ്റിംഗ് ലിസ്റ്റ് സംവിധാനവും ഔദ്യോഗികമായി അവതരിപ്പിക്കും.

സെപ്റ്റംബർ 22-ന് വൈകുന്നേരം തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ചൈത്രത്തിൽ വെച്ചാണ് ഇതിൻ്റെ ഉദ്ഘാടനം നടക്കുന്നത്. ഗതാഗത മന്ത്രി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ലക്ഷദ്വീപിലേക്കുള്ള ചരിത്രപ്രസിദ്ധമായ ആദ്യ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് യാത്രക്കാർക്ക് ചടങ്ങിൽ വെച്ച് മന്ത്രി ഉപഹാരങ്ങൾ സമ്മാനിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കെഎസ്ആർടിസി യൂണിറ്റുകൾക്കും ജീവനക്കാർക്കുമുള്ള പുരസ്‌കാര വിതരണവും ഇതോടൊപ്പം നടക്കുന്നതാണ്.

ALSO READ: കേരളത്തിലെ ആദ്യ ‘ട്രെയിൻ റെസ്റ്റോറൻ്റ്’ പയ്യന്നൂരിൽ!

ബുക്കിംഗ് സോഫ്റ്റ്‌വെയറും വെയിറ്റിംഗ് ലിസ്റ്റും

കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായാണ് ടിക്കറ്റ് റിസർവേഷനായി റെയിൽവേ മോഡൽ ‘വെയിറ്റിംഗ് ലിസ്റ്റ്’ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രത്യേകമായി വികസിപ്പിച്ച പുതിയ സോഫ്റ്റ്‌വെയർ വഴി ഇനിമുതൽ ഏതൊരു ടൂർ പാക്കേജും തടസ്സങ്ങളില്ലാതെ തൽസമയം ഓൺലൈനായി ബുക്ക് ചെയ്യാനാകും. കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായാണ് ടിക്കറ്റ് റിസർവേഷനായി റെയിൽവേ മോഡൽ ‘വെയിറ്റിംഗ് ലിസ്റ്റ്’ സൗകര്യം ഏർപ്പെടുത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ റദ്ദാക്കപ്പെടുമ്പോൾ, വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് മുൻഗണനാക്രമത്തിൽ സ്വയം ടിക്കറ്റ് കൺഫേം ആകുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് സന്ദർശനം

ചരിത്രപ്രസിദ്ധമായ ഹൈദരാബാദ് നഗരം കുറഞ്ഞ ചെലവിൽ കണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി രണ്ട് വ്യത്യസ്ത ബജറ്റ് യാത്രാപദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. താമസസൗകര്യം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എൻട്രി ഫീസുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ആഡംബര പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് പേർക്ക് ഒരു മുറി എന്ന അടിസ്ഥാനത്തിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

നെഹ്‌റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻടിആർ ഗാർഡൻ, അംബേദ്കർ പ്രതിമ, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, രാമോജി ഫിലിം സിറ്റി, ഹൈ-ടെക് സിറ്റി, ഗോൽക്കൊണ്ട കോട്ട, സലാർ ജംഗ് മ്യൂസിയം, ചൗമഹല്ല കൊട്ടാരം, മക്ക മസ്ജിദ്, പ്രസിദ്ധമായ ചാർമിനാർ തുടങ്ങിയ പ്രധാന ആകർഷണങ്ങൾ ഉൾക്കൊള്ളുന്നതാണ് മൂന്ന് ദിവസവും രണ്ട് രാത്രിയും നീണ്ടുനിൽക്കുന്ന ആദ്യത്തെ യാത്രാ.

രണ്ടാമത്തെ ഓപ്ഷൻ രണ്ട് ദിവസവും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന ഹ്രസ്വമായ ഒരു ടൂറാണ്. ഗോൽക്കൊണ്ട കോട്ട, സലാർ ജംഗ് മ്യൂസിയം, ചാർമിനാർ, മക്ക മസ്ജിദ്, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, ബിർള മന്ദിർ, രാമോജി ഫിലിം സിറ്റി എന്നിവ സന്ദർശിക്കുന്നത് ഈ യാത്രാപദ്ധതിയിൽ ഉൾപ്പെടുന്നു. ആദ്യ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് യാത്ര ആരംഭിച്ച്, നാലാം ദിവസം രാവിലെ 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് ഈ ടൂറുകൾ ക്രമീകരിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് യാത്ര

കടലോളങ്ങളും തെളിഞ്ഞ നീലജലാശയവും കണ്ടൊരു ദ്വീപ് യാത്ര ആഗ്രഹിക്കുന്നവർക്കായി KSRTC ഗംഭീര അവസരമൊരുക്കുന്നു. കൊച്ചിയിൽ നിന്നും അഗത്തി, മനോഹരമായ കൽപ്പിട്ടി ദ്വീപുകളിലെ തീരങ്ങളിലേക്ക് വിമാനമാർഗ്ഗം കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം. 3 രാത്രിയും 4 പകലും നീണ്ടുനിൽക്കുന്ന ഈ ട്രോപ്പിക്കൽ ഹോളിഡേ പാക്കേജ് നിങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ മികച്ച ദ്വീപ് അനുഭവം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാർക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് ഹോംസ്റ്റേയിലോ റിസോർട്ടിലോ താമസസൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്. ലക്ഷദ്വീപിലേക്കുള്ള പ്രവേശന അനുമതി, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര, രണ്ടുപേർക്ക് ഒരുമിച്ച് താമസിക്കാവുന്ന സൗകര്യം, ഭക്ഷണം, വൈ-ഫൈ, യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടുന്നു. അഗത്തിയിലെ മനോഹരമായ കടൽത്തീരങ്ങൾ ആസ്വദിക്കുന്നതിനും സൂര്യാസ്തമയം കാണുന്നതിനും പുറമെ, കൽപ്പിട്ടി ദ്വീപിലേക്കുള്ള പ്രത്യേക ബോട്ട് യാത്രയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്നോർക്കലിംഗ്, ഗ്ലാസ്-ബോട്ടം ബോട്ട് യാത്ര, കയാക്കിംഗ്, ഡോൾഫിനുകളെയും കടലാമകളെയും കാണാനുള്ള അവസരം എന്നിവയാണ് യാത്രയിലെ പ്രധാന വിനോദങ്ങൾ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അധിക തുക നൽകി ഈ വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്. സ്കൂബ ഡൈവിംഗിന് 4,000 രൂപയും പാരാസെയിലിംഗിന് 3,500 രൂപയുമാണഅ. സസ്യാഹാരം മാത്രം ആവശ്യമുള്ളവർ ബുക്കിംഗ് സമയത്ത് തന്നെ ഇക്കാര്യം അറിയിക്കേണ്ടതാണ്.

English Summary:

KSRTC Budget Tourism Cell is set to launch its highly anticipated tour packages to Lakshadweep and Hyderabad on September 22. KSRTC is also introducing a waiting list feature for ticket reservations, mirroring the system used by Indian Railways.

Follow Us