Mammootty as Kozhikode Zamorin: ‘കോഴികോട് ഭരിച്ച അവസാന സാമൂതിരി’; വിണ്ടും ചരിത്ര പുരുഷനാകാൻ മമ്മൂട്ടി ?
Mammootty as the Last Zamorin? Writer T.D. Ramakrishnan Shares His Cinematic Vision: 600 വർഷത്തോളം തുടർച്ചയായി ഭരിച്ചവരാണ് സാമൂതിരിമാർ. അവസാനത്തെ സാമൂതിരിയെ സ്വന്തം ആളുകൾ ചേർന്ന് ചതിക്കുകയായിരുന്നു. തൊട്ടുമുൻപിൽ 12000 കാലാൾപ്പടയും, 4000 കുതിരപ്പടയുമായി ഹൈദരാലിയും ടിപ്പുവും നിന്നത് ഏഴ് ദിവസമാണ്. ഒരു ദിവസകൊണ്ട് തന്നെ അവർക്ക് കോട്ട തകർക്കാമായിരുന്നു. പക്ഷേ. സമൂതിരിയെ കീഴടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം
ചന്തുവും, പഴശ്ശിരാജയും അങ്ങനെ മമ്മൂട്ടി അവിസ്മരണീയമാക്കിയ ചരിത്ര കഥാപാത്രങ്ങൾ നിരവധിയാണ്. ചന്തു ചതിക്കും എന്ന് ലോകം പാടി നടന്ന കാലം. അന്ന് ചന്തുവിൻ്റെ ഭാഗം പറഞ്ഞ് എം.ടി വാസുദേവൻ നായരും, ഹരിഹരനും ചേർന്ന് ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമയിൽ ഇരുവരും ആ കഥാപാത്രത്തിനായി നിയോഗിച്ചത് മമ്മൂട്ടിയെയായിരുന്നു. വർഷങ്ങൾക്കിപ്പുറം കേരള വർമ്മ പഴശ്ശിരാജയെയും ഭദ്രമായി മമ്മൂട്ടിയുടെ കൈകളിൽ ഏൽപ്പിച്ചു ഇരുവരും. മലയാളത്തിൻ്റെ എഴുത്തുകാർ മമ്മൂട്ടിയെ കണ്ടുകൊണ്ട് തന്നെയാണ് അത്തരം കഥാപാത്രങ്ങൾക്കായി പേന ചലിപ്പിക്കുന്നത് തന്നെ. ഇപ്പോഴിതാ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.ഡി രാമകൃഷണും അതുതന്നെ പറയുകയാണ്.
ഇന്ത്യൻ എക്സ്പ്രെസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് എഴുത്തികാർ എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനയതാവിനെ നോക്കി കാണുന്നത് എന്ന് വിവരിക്കുന്നത്. തൻ്റെ വരാനിരിക്കുന്ന ഒരു എഴുത്തിലെ പ്രധാന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മാറ്റാരെയും മനസ്സിൽ കാണാനാകുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. കേരളത്തിലെ അവസാന സാമൂതിരിയുടെ ചരിത്ര കഥയുമായി ബന്ധപ്പെട്ട് ഒരു രചനയിലാണ് താനിപ്പോൾ എന്നും അത് എന്നെങ്കിലുമൊരിക്കൽ സിനിമയായി മാറുകയാണെങ്കിൽ സാമൂതിരിയുടെ കഥാപാത്രത്തിനായി മറ്റൊരാളെയും മനസ്സിൽ കാണാനാകില്ലെന്നും ടി.ഡി രാമകൃഷ്ണൻ പറയുന്നു.
എന്തുകൊണ്ട് എഴുത്തുകാർ മമ്മൂട്ടിയുടെ അടുത്തേക്ക് എത്തുന്നു എന്നതായിരുന്നു അവതാരകൻ്റെ ചോദ്യം. മമ്മൂട്ടി എന്ന അഭിനയതാവിൻ്റെ ഇതുവരെയുള്ള പ്രകടനവും അതിലെ വൈവിദ്യവുമാണ് അതിന് കാരണം എന്ന് ടി.ഡി രാമകൃഷണൻ പറയുന്നു. ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന തൻ്റെ നോവലിലെ പ്രധാന കഥാപാത്രമായി ആരെയാണ് മനസ്സിൽ കാണുന്നത് എന്ന് ചോദ്യങ്ങൾ വന്നപ്പോൾ മമ്മൂട്ടിയല്ലാതെ മറ്റൊരാളെയും ആ കഥാപത്രമായി കാണാൻ കഴിയില്ല എന്ന് താൻ മറുപടി പറഞ്ഞിട്ടുണ്ട്. കാരണം അത്ര സങ്കീർണമായ കഥാപാത്രമാണ് ‘കോരപ്പാപ്പൻ’. ആ കഥാപാത്രത്തെ ശാരീരികമായും മാനസികമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരാൾ വേണം. ആ ശേഷി മമ്മൂട്ടി എന്ന നടനുണ്ട്, അതുകൊണ്ടാകാം മറ്റു എഴുത്തുകാരും അദ്ദേഹത്തിലേക്ക് തന്നെ എത്തുന്നത് എന്ന് ടി.ഡി രാമകൃഷ്ണൻ പറയുന്നു.
Also Read: അഴിമതി കണിക്കാത്ത രാഷ്ട്രീയക്കാർ എവിടെയും എത്തിയില്ല; വി.എം സുധീരനെ എടുത്ത് പറഞ്ഞ് ഷൈൻ ടോം ചാക്കോ
തൊട്ടുപിന്നാലെയാണ് കോഴിക്കോടിൻ്റെ അവസാമ സാമൂതിരിയുടെ കഥ അദ്ദേഹം പറയുന്നത്. ആ കഥ സിനിമയാവുകയാണെങ്കിൽ അതിലും പ്രധാന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കണം എന്നാണ് ആഗ്രഹം എന്നും ടി.ഡി പറയുന്നു. 1766 ഏപ്രിൽ 27-ന് കോഴിക്കോട് അധികാരത്തിൽ ഉണ്ടായിരുന്ന അവസാനത്തെ സാമൂതിരി കൊട്ടാരം മുഴുവൻ തീയിട്ട ശേഷം ആത്മഹത്യ ചെയ്തു. ഹൈദരാലി കോട്ട വളഞ്ഞതോടെ കീഴടങ്ങുന്നതിന് പകരം, കൊട്ടാരത്തിലുള്ളവരെ രക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ആ കഥാപാത്രത്തെ മമ്മൂട്ടിയല്ലാതെ മറ്റൊരാൾക്ക് ചെയ്യാനാകില്ല. സിനിമക്കായല്ല. പക്ഷേ താൻ ഒരു എഴുത്തിലാണ്. എന്നെങ്കിലും ഒരു കാലത്ത് അത് സിനിമയാവുകയാണെങ്കിൽ മമ്മൂട്ടിക്കല്ലാതെ മറ്റൊരാൾക്കും ആ കഥാപാത്രമാകാൻ കഴിയില്ല. ടി.ഡി രാമകൃഷ്ണൻ പറയുന്നു.
600 വർഷത്തോളം തുടർച്ചയായി ഭരിച്ചവരാണ് സാമൂതിരിമാർ. അവസാനത്തെ സാമൂതിരിയെ സ്വന്തം ആളുകൾ ചേർന്ന് ചതിക്കുകയായിരുന്നു. തൊട്ടുമുൻപിൽ 12000 കാലാൾപ്പടയും, 4000 കുതിരപ്പടയുമായി ഹൈദരാലിയും ടിപ്പുവും നിന്നത് ഏഴ് ദിവസമാണ്. ഒരു ദിവസകൊണ്ട് തന്നെ അവർക്ക് കോട്ട തകർക്കാമായിരുന്നു. പക്ഷേ. സമൂതിരിയെ കീഴടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒപ്പം കോട്ടയിലെ സമ്പത്തും. ഹൈദെരാലിയെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് സാമൂതിരി ആത്മഹത്യ ചെയ്യുന്നത്. 600 വർഷം ഭരണം കയ്യാളിയ സാമുതിരി വംശത്തിലെ അവസാന സാമൂതിരിയുടെ അവസാന ദിവസം അഭിനയിച്ച് ഫലപ്പിക്കാൻ മറ്റൊരാൾക്ക് കഴിയുമെന്ന് തോന്നുന്നില്ല എന്ന് ടി.ഡി രാമകൃഷ്ണ പറയുന്നു.
English Summary
Writer T.D. Ramakrishnan stated that only actor Mammootty can perfectly portray the complex character of the last Zamorin of Kozhikode, who tragically chose suicide over surrendering to Hyder Ali’s forces.