നെഞ്ചിടിപ്പേറ്റിയ അഞ്ചോവറുകള്‍; തോറ്റിട്ടും തല ഉയര്‍ത്തി ജപ്പാന്‍; ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു
India vs Japan Match Result: സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 2 റൺസിന്റെ ആവേശകരമായ വിജയം. ഗ്രൗണ്ടിലെ ഈർപ്പം കാരണം മത്സരം ഇരുടീമുകൾക്കും 5 ഓവർ വീതമായി ചുരുക്കുകയായിരുന്നു. ശക്തരായ ഇന്ത്യൻ ബാറ്റിങ് നിരയെ കടുത്ത പ്രതിരോധത്തിലാക്കി ജപ്പാൻ കാണിച്ച പോരാട്ടവീര്യമാണ് മത്സരത്തെ സസ്പെൻസ് നിറഞ്ഞ ഒന്നാക്കി മാറ്റിയത്.
ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യയുടെ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നു
Image Credit source: PTI
ടി20 ലോകജേതാക്കളായ ഇന്ത്യയെ, അങ്ങ് സാനോയില്‍ ക്രിക്കറ്റിലെ ദുര്‍ബല ശക്തികളായ ജപ്പാന്‍ വട്ടംകറക്കിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും! എന്നാല്‍ സംഗതി സത്യമാണ്. പ്രതികൂല കാലാവസ്ഥ മൂലം അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍, കരുത്തരായ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാന്‍ നടത്തിയ വീരോചിത പോരാട്ടം ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പേറ്റി. അവസാന പന്തുവരെ ആവേശം കൊടുമുടി കയറിയ മത്സരത്തില്‍, വെറും രണ്ട് റണ്‍സിന്റെ ആശ്വാസ ജയവുമായി ഇന്ത്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്‌കോര്‍: ഇന്ത്യ അഞ്ചോവറില്‍ നാല് വിക്കറ്റിന് 32, ജപ്പാന്‍ അഞ്ചോവറില്‍ മൂന്ന് വിക്കറ്റിന് 30.
Follow Us