Upma Recipe: റവ ഇല്ലെങ്കിലും ഉപ്പുമാവ് ഉണ്ടാക്കാമെന്നേ… സംഗതി സിമ്പിളാണ്
healthy Upma Without Rava Recipe: ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന് പ്രഭാതഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റിയൊന്നും ഉണ്ടാക്കാനും സമയമില്ല, എന്നും ദോശയോ പുട്ടോ ആയിരിക്കും... സ്ഥിരം ഇത് തന്നെ മാറി മാറി കഴിച്ച് മടുത്തിട്ടുണ്ടാകില്ലേ?
നമ്മുടെ ആരോഗ്യത്തിനും ഒരു ദിവസത്തെ ഊർജ്ജത്തിനും പ്രഭാത ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റിയൊന്നും ഉണ്ടാക്കാനും സമയമില്ല, എന്നും ദോശയോ പുട്ടോ ആയിരിക്കും… സ്ഥിരം ഇത് തന്നെ മാറി മാറി കഴിച്ച് മടുത്തിട്ടുണ്ടാകില്ലേ? എന്നാൽ ഇനി ഉപ്പുമാവ് ഉണ്ടാക്കിയാലോ… റവ ഇല്ലമെങ്കിലും പ്രശ്നമില്ലന്നേ…
ആവശ്യമായ ചേരുവകൾ
- സേമിയ
- വെളിച്ചെണ്ണ
- കായപ്പൊടി
- കടുക്
- കറിവേപ്പില
- ഇഞ്ചി
- പച്ചമുളക്
- സവാള
- വെള്ളം
- മല്ലിയില
- നാരങ്ങനീര്
ALSO READ: വെണ്ടയ്ക്കയിലെ വഴുവഴുപ്പ് പൂർണ്ണമായും മാറ്റാം; ടിപ്സ് ഇതാ…
തയ്യാറാക്കുന്ന വിധം
- ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം.
- ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- ശേഷം സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം.
- അതേ ചട്ടിയിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് കടുകും കായവും മൂപ്പിക്കാം.
- ഇതിലേയ്ക്ക് കറിവേപ്പില ചേർക്കാം. ശേഷം സവാള അരിഞ്ഞതു ചേർത്തു വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർത്തു വേവിക്കാം.
- രണ്ട് വലിയ സ്പൂൺ വെള്ളം ഒഴിച്ച് വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം.
- വെള്ളം വറ്റി കഴിഞ്ഞ് കുറച്ച് മല്ലിയിലയും, നാരങ്ങ നീരും ചേർത്ത് വിളമ്പാം. രുചികരമായ ഉപ്പുമാവ് റെഡി!
പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം
ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന് പ്രഭാതഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോലെ എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്. എണ്ണപ്പലഹാരങ്ങൾക്കും ബേക്കറി സാധനങ്ങൾക്കും പകരം ഇഡ്ഡലി, ദോശ, പുട്ട്, അപ്പം എന്നിവയ്ക്കൊപ്പം മുട്ട, ചെറുപയർ, പഴവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമീകൃതാഹാരമായിരിക്കണം രാവിലെ കഴിക്കേണ്ടത്.
രാത്രി മുഴുവൻ ഭക്ഷണം കഴിക്കാത്തതിനാൽ രാവിലെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവായിരിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പേശികൾക്കും മസ്തിഷ്കത്തിനും ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കുകയും, ഇത് ശരീരത്തിന് ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു. അതുപോലെ, രാവിലെ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ മെറ്റബോളിസം ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങും. ഇത് ദിവസം മുഴുവൻ കലോറി കാര്യക്ഷമമായി ദഹിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ തടി കുറയുമോ?
പലരും വിചാരിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ തടി കുറയും എന്നാണ്. എന്നാൽ ഇത് തെറ്റാണ്. രാവിലെ ഭക്ഷണം കഴിക്കാതിരുന്നാൽ ഉച്ചയ്ക്ക് അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണത കൂടുകയും, ഇത് ശരീരഭാരം വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും. ശ്രദ്ധ കേന്ദ്രീകരിക്കാനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും, കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും പ്രഭാതഭക്ഷണം അത്യാവശ്യമാണ്. കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവരിൽ ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വരാനുള്ള സാധ്യത വളരെ കുറവായിരിക്കും.
English Summary:
Breakfast plays a vital role in maintaining a healthy lifestyle, making it one of the most important meals of the day. Along with eating breakfast regularly, choosing nutritious foods is equally important. Instead of oily snacks and bakery items, a balanced breakfast should include traditional dishes such as idli, dosa, puttu, or appam, paired with protein-rich foods like eggs and green gram, along with fresh fruits to provide essential nutrients and sustained energy throughout the day.