Jung Kook: ദിവസം ഒരുനേരം മാത്രം ഭക്ഷണം! ബിടിഎസ് താരത്തിന്റെ ‘OMAD’ ഡയറ്റ് സുരക്ഷിതമോ?
BTS Jung Kook’s OMAD Diet: ജങ്കൂക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്റെ കഠിനമായ ഡയറ്റ് രീതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദിവസത്തിൽ ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്ന 'OMAD' എന്ന ഭക്ഷണക്രമമാണ് താരം പിന്തുടരുന്നത്. കഠിനമായ വ്യായാമമുറകൾക്കൊപ്പം ഈ ഡയറ്റും പിന്തുടരുന്നത് ആരോഗ്യത്തിന് സുരക്ഷിതമാണോ എന്ന് പരിശോധിച്ചാലോ...
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളടങ്ങിയ സംഘം ലോകജനതയുടെ മനസ് കീഴടക്കി മുന്നേറുകയാണ്. ബിടിഎസ് താരങ്ങളുടെ പാട്ട് പോലെ തന്നെ അവരുടെ സൗന്ദര്യ പരിപാലനവും ഡയറ്റുമെല്ലാം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ബിടിഎസിനിടയിലെ ഏറ്റവും വലിയ ബോഡി മെയിന്റൈനറാണ് ഇളയ അംഗമായ ജങ്കൂക്ക്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ജങ്കൂക്ക് തന്റെ കഠിനമായ ഡയറ്റ് രീതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദിവസത്തിൽ ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്ന ‘OMAD’ (One Meal A Day – ഒരു നേരം മാത്രം ഭക്ഷണം) എന്ന ഭക്ഷണക്രമമാണ് താരം പിന്തുടരുന്നത്. കഠിനമായ വ്യായാമമുറകൾക്കൊപ്പം ഈ ഡയറ്റും പിന്തുടരുന്നത് ആരോഗ്യത്തിന് സുരക്ഷിതമാണോ എന്ന് പരിശോധിച്ചാലോ…
എന്താണ് ‘ഒമാഡ്’ ഡയറ്റ്?
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന്റെഏറ്റവും തീവ്രമായ രൂപങ്ങളിലൊന്നാണ് ഒമാഡ് ഡയറ്റ്. ദിവസേന ശരീരത്തിന് ആവശ്യമായ മുഴുവൻ കലോറികളും ഒറ്റയിരുപ്പിൽ ഒരു പ്രാവശ്യം മാത്രം കഴിക്കുക എന്നതാണ് ഇതിന്റെ രീതി. ബാക്കിയുള്ള 23 മണിക്കൂറും പൂർണ്ണമായ ഉപവാസത്തിലോ അല്ലെങ്കിൽ വെള്ളം പോലുള്ള പാനീയങ്ങൾ മാത്രം കുടിച്ചോ ആയിരിക്കും കഴിയുക. മറ്റു ചില പ്രമുഖ സെലിബ്രിറ്റികളും ഈ ഡയറ്റ് രീതി പരീക്ഷിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ALSO READ: തണുപ്പോ അതോ ചൂടോ? ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഏത് കാലാവസ്ഥയിൽ വ്യായാമം ചെയ്യുന്നതാണ് ഉചിതം?
ആരോഗ്യപരമായ ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കും: കലോറി ഉപഭോഗം വളരെ കുറവായതിനാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഓരോ വ്യക്തിയുടെയും ശാരീരിക ഘടന വ്യത്യസ്തമായതിനാൽ ഡയറ്റ് അതിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്, അതിനായി കൃത്യമായ വൈദ്യസഹായവും ആവശ്യമാണ്.
മെറ്റബോളിസം മെച്ചപ്പെടുന്നു: കൃത്യമായ വ്യായാമത്തോടൊപ്പം ചേരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ഇത് സഹായകരമാകും.
പാർശ്വഫലങ്ങൾ
ഉയർന്ന ഊർജ്ജസ്വലത ആവശ്യമുള്ള ജീവിതശൈലി നയിക്കുന്നവർക്ക് ഈ ഡയറ്റ് അത്ര സുരക്ഷിതമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. ഒരേ സമയം അമിതമായി ഭക്ഷണം കഴിക്കുന്നത് വയറുവീക്കം, ദഹനപ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുക എന്നിവയ്ക്ക് കാരണമാകും. കൂടാതെ പോഷകക്കുറവ്, പേശികളുടെ ബലക്ഷയം, നിരന്തരമായ ക്ഷീണം, തലകറക്കം എന്നിവയും ഇതിന്റെ ദോഷഫലങ്ങളിൽപ്പെടും.
ജങ് കുക്കിന്റെ ജീവിതശൈലി
ഒരു ഡയറ്റ് പിന്തുടരുമ്പോൾ, ദൈനംദിന ദിനചര്യകളും മുൻകാല സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. ജങ്കൂക്കിന്റെ 18 മാസത്തെ സൈനിക സേവനം അദ്ദേഹത്തിന്റെ ശീലങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. കഠിനമായ വ്യായാമങ്ങളോടുള്ള ഈ അച്ചടക്കമുള്ള സമീപനമാണ് ഒമാഡ് ഡയറ്റ് വിജയകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കൂടാതെ, മെഡിക്കൽ മേൽനോട്ടത്തിലാണ് താരം ഒമാഡ് ഡൈറ്റ് എടുത്തത്.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളനവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.
English Summary:
BTS member Jung Kook has revealed that he follows the One Meal A Day diet, eating all his daily calories in a single meal and fasting for the remaining 23 hours, alongside an intense exercise routine. Health experts warn that it may not be suitable for everyone, particularly people with demanding lifestyles and high physical activity levels.