Fitness Guide: തണുപ്പോ അതോ ചൂടോ? ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഏത് കാലാവസ്ഥയിൽ വ്യായാമം ചെയ്യുന്നതാണ് ഉചിതം?
Does Sweating More Burn Extra Fat? The Truth About Exercising in Hot and Cold Weather: അമിതമായി വിയർത്താൽ കൂടുതൽ കലോറിയും കൊഴുപ്പും കത്തിപ്പോകുമെന്ന തെറ്റിദ്ധാരണയിൽ കടുത്ത ചൂടത്തോ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചോ വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ വിയർക്കുന്നത് കലോറി എരിയുന്നതിൻ്റെ അളവുകോലല്ല, മറിച്ച് അമിതമായി ചൂടാകുമ്പോൾ ശരീരം സ്വയം തണുപ്പിക്കാൻ നടത്തുന്ന പ്രക്രിയ മാത്രമാണ്
വ്യായാമം ചെയ്യാൻ ഓരോരുത്തർക്കും വ്യത്യസ്ത രീതികളാണ് ഇഷ്ടം. ചിലർ ശരീരം നന്നായി വിയർക്കാൻ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ചൂടുള്ള അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുമ്പോൾ, മറ്റുചിലർ കടുത്ത തണുപ്പിനെ പോലും വകവെയ്ക്കാതെ ചർക്കൗട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നു. എന്നാൽ തണുപ്പത്താണോ അതോ ചൂടുള്ള കാലാവസ്ഥയിലാണോ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ കൂടുതൽ കലോറി എരിയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക താപനിലയായ 37 ഡിഗ്രി സെൽഷ്യസ് നിലനിർത്താൻ വിശ്രമവേളയിൽ പോലും ശരീരം തുടർച്ചയായി കലോറി ഉപയോഗിക്കുന്നുണ്ട്. ‘തെർമോറെഗുലേഷൻ’ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ കടുത്ത ചൂടിലും തണുപ്പിലും ശരീര താപനില ക്രമീകരിക്കാൻ അല്പം അധിക കലോറി ഉപയോഗിക്കുമെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിൽ പുറത്തെ കാലാവസ്ഥയ്ക്ക് വലിയ പങ്കില്ല എന്നതാണ് വാസ്തവം.
തണുപ്പുള്ള അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൻ്റെ താപനില താഴാതെ നോക്കാൻ ശരീരം കൂടുതൽ പ്രവർത്തിക്കുന്നു. ഇതിനായി രക്തക്കുഴലുകൾ ചുരുങ്ങി ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചൂട് നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ പ്രത്യേക കൊഴുപ്പായ ‘ബ്രൗൺ ഫാറ്റ് കലോറി എരിയിച്ച് ചൂട് ഉത്പാദിപ്പിക്കുകയും, തണുപ്പ് കൂടുമ്പോൾ പേശികൾ വിറയ്ക്കുന്നതിലൂടെ ഊർജ്ജം ഉപയോഗിച്ച് ശരീരത്തിന് ചൂട് നൽകുകയും ചെയ്യുന്നു. ഇതിലൂടെ അല്പം കലോറി അധികമായി ഉപയോഗിക്കപ്പെടുമെങ്കിലും ഭാരം കുറയ്ക്കാൻ തണുപ്പത്ത് വ്യായാമം ചെയ്യുന്നത് ഒരു മാർഗമായി കാണാനാവില്ല. മാത്രമല്ല, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളില്ലാതെ ദീർഘനേരം തണുപ്പത്ത് വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും
അമിതമായി വിയർത്താൽ കൂടുതൽ കലോറിയും കൊഴുപ്പും കത്തിപ്പോകുമെന്ന തെറ്റിദ്ധാരണയിൽ കടുത്ത ചൂടത്തോ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചോ വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ വിയർക്കുന്നത് കലോറി എരിയുന്നതിൻ്റെ അളവുകോലല്ല, മറിച്ച് അമിതമായി ചൂടാകുമ്പോൾ ശരീരം സ്വയം തണുപ്പിക്കാൻ നടത്തുന്ന പ്രക്രിയ മാത്രമാണ്. ചൂട് കൂടുമ്പോൾ രക്തക്കുഴലുകൾ വികസിച്ച് ചർമ്മത്തിലൂടെ ചൂട് പുറന്തള്ളുകയും, വിയർപ്പ് ആവിയായി പോകുന്നതിലൂടെ ശരീരം തണുക്കുകയും ചെയ്യുന്നു.
എന്നാൽ അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി കൂടുതലുള്ള സമയത്ത് വിയർപ്പ് വേഗത്തിൽ ഉണങ്ങില്ല എന്നതിനാൽ ശരീരം തണുക്കാൻ പ്രയാസപ്പെടും. അതിനാൽ അമിതമായി വിയർക്കാൻ വേണ്ടി കടുത്ത ചൂടത്ത് വ്യായാമം ചെയ്യുന്നത് നിർജ്ജലീകരണം, തളർച്ച, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗം, പ്രമേഹം, എന്നിവയുള്ളവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ഉയർന്ന ചൂടോ, തണുപ്പോ ഇള്ള കാലാവസ്ഥകളിൽ വ്യായാമം ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
English Summary
Exercising in hot or cold weather slightly increases calorie burn through thermoregulation, but the impact is minimal. Workout intensity, duration, and consistency matter far more for weight loss than temperature.