AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Screen Time: സ്ക്രീൻ ടൈമും ഓട്ടിസവും: ഫോൺ ഉപയോഗം കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ?, മാതാപിതാക്കൾ അറിയാൻ

Screen Time And Autism: ‌ചിലർ കുട്ടികളുടെ വാശിക്ക് വഴങ്ങുമ്പോൾ, മറ്റ് ചിലർ ആഹാരം കഴിപ്പിക്കാനും ​ഗെയിം കളിക്കാനും വേണ്ടി ഫോണുകൾ നൽകുന്നു. എന്നാൽ അമിതമായ ഈ 'സ്ക്രീൻ ടൈം' കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ എന്നത് ഇന്ന് പല മാതാപിതാക്കളിലും വലിയൊരു ചോദ്യമായി ഉയർന്നു വരുന്നുണ്ട്.

Screen Time: സ്ക്രീൻ ടൈമും ഓട്ടിസവും: ഫോൺ ഉപയോഗം കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ?, മാതാപിതാക്കൾ അറിയാൻ
Screen TimeImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Apr 2026 | 04:46 PM

ഇന്നത്തെ കാലത്ത് ഏത് കുട്ടികളെ നോക്കിയാലും അവരുടെ കൈയ്യിൽ മൊബൈൽ ഫോണോ ടാബ്‌ലറ്റോ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൻ്റെ ആഘാതം എത്രത്തോളമാണെന്ന് പല മാതാപിതാക്കളും ചിന്തിക്കുന്നില്ല. ചിലർ കുട്ടികളുടെ വാശിക്ക് വഴങ്ങുമ്പോൾ, മറ്റ് ചിലർ ആഹാരം കഴിപ്പിക്കാനും ​ഗെയിം കളിക്കാനും വേണ്ടി ഫോണുകൾ നൽകുന്നു. എന്നാൽ അമിതമായ ഈ ‘സ്ക്രീൻ ടൈം’ കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ എന്നത് ഇന്ന് പല മാതാപിതാക്കളിലും വലിയൊരു ചോദ്യമായി ഉയർന്നു വരുന്നുണ്ട്.

സ്ക്രീൻ ടൈമും ഓട്ടിസവും

അരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായത്തിൽ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഒരു കുട്ടിക്ക് ഓട്ടിസം ഉണ്ടാവണമെന്നില്ല. ഓട്ടിസം എന്നത് ഒരു ന്യൂറോ-ഡെവലപ്‌മെന്റൽ അവസ്ഥയാണ്, അതായത് ജനിതകപരമായ കാരണങ്ങളാലോ ഗർഭാവസ്ഥയിലുള്ള പ്രത്യേക സാഹചര്യങ്ങളാലോ സംഭവിക്കുന്നതാണ് ഓട്ടിസം. എങ്കിലും, അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളിൽ വെർച്വൽ ഓട്ടിസം എന്ന അവസ്ഥയ്ക്ക് കാരണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ALSO READ: വ്യായാമം ചെയ്യുന്നതും പ്രശ്നമാണോ? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

എന്താണ് വെർച്വൽ ഓട്ടിസം?

മുമ്പ് പറഞ്ഞപോലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഓട്ടിസം ഉണ്ടാകില്ല. എന്നാൽ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാതെ അമിതമായി ഫോൺ ഉപയോ​ഗിക്കുന്ന കുട്ടികളിൽ ഓട്ടിസത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനെയാണ് വെർച്വൽ ഓട്ടിസം എന്ന് പറയുന്നത്. അതായത് കുട്ടിയുടെ പേര് വിളിച്ചാലും ശ്രദ്ധിക്കാതിരിക്കുക, കണ്ണിൽ നോക്കി സംസാരിക്കാതിരിക്കുക, പ്രായമായിട്ടും സംസാരിക്കാൻ വൈകുക, ഒറ്റയ്ക്ക് ഇരിക്കാൻ താല്പര്യം കാണിക്കുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഇത് വെർച്ച്വൽ ഓട്ടസിത്തിൻ്റെ ലക്ഷണങ്ങളാണ്.

കുട്ടികളുടെ തലച്ചോറ് വളരുന്ന ഘട്ടത്തിൽ മനുഷ്യരുമായുള്ള ഇടപെടലുകൾ വളരെ അത്യാവശ്യമാണ്. കുട്ടികൾ സ്ക്രീനിൽ നോക്കി ഇരുന്നാൽ ഇത്തരം അവസരങ്ങൾ നഷ്ടമാകുകയും, അവർക്ക് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാനുള്ള ശേഷി ഇല്ലാതാകുകയും ചെയ്യുന്നു. കാരണം അവർ അവരുടെ ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങൾ കണ്ടും കേട്ടുമാണ് വളരേണ്ടത്. ഇത് അവരുടെ തലച്ചോറിന്റെ വികാസത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് ഫോണോ മറ്റ് വസ്തുക്കളോ നൽകാതിരിക്കുക. അത്യാവശ്യമെങ്കിൽ വീഡിയോ കോളുകൾക്ക് മാത്രം അനുവാദം നൽകാം.

ഒരു കാരണവശാലും ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി കുട്ടികൾക്ക് ഫോൺ നൽകരുത്. ഏത് പ്രായത്തിലുള്ള കുട്ടിയെ ആണെങ്കിലും ഭക്ഷണശീലത്തെയും ദഹനത്തെയും ഇത് ബാധിക്കും.

പുറത്തിറങ്ങി കളിക്കാനും മറ്റ് കുട്ടികളുമായി ഇടപഴകാനും കൂടുതൽ സമയം നൽകുക. ഇത് തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും അവരുടെ ആരോ​ഗ്യത്തിനും നല്ലതാണ്.

 

Follow Us