Caffeine And Breastfeeding: മുലയൂട്ടുന്ന അമ്മമാർ കാപ്പി കുടിക്കാമോ? കുഞ്ഞിന് ഇതുകൊണ്ട് കുഴപ്പമുണ്ടോ
How Much Coffee Is Safe While Breastfeeding: പ്രസവ ശേഷം സ്ത്രീകൾക്ക് സാധാരണ ഭക്ഷണക്രമം ആയിരിക്കില്ല ആദ്യത്തെ കുറച്ച് മാസങ്ങളിലുള്ളത്. ഭക്ഷണത്തിലും ഉറക്കത്തിലും എല്ലാ മാറ്റങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ പ്രസവ ശേഷമുള്ള ക്ഷീണവും ഉറക്കമിളയ്ക്കലും മാറ്റാൻ ഒരു കപ്പ് ചൂട് കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്ത അമ്മമാർ ഉണ്ടാകില്ല. എന്നാൽ മുലയൂട്ടുന്ന സമയത്ത് കാപ്പി കുടിച്ചാൽ അത് കുഞ്ഞിന് കേടാണോ, എന്ന സംശയം മിക്ക അമ്മമാർക്കുമുണ്ട്.
കാപ്പി കുടിക്കുന്നത് പലർക്കും ഒഴിവാക്കാനാകാത്ത ശീലമാണ്. ഏതൊക്കെ സാഹചര്യത്തിലൂടെ കടന്നുപോയാലും ഒരാൾക്ക് രാവിലെ അല്പം കാപ്പിയോ ചായയോ കുടിച്ചാൽ പെട്ടെന്ന് എന്തെന്നില്ലാത്ത ഒരു ഊർജ്ജമാകും ലഭിക്കുക. എന്നാൽ പ്രസവ ശേഷം സ്ത്രീകൾക്ക് സാധാരണ ഭക്ഷണക്രമം ആയിരിക്കില്ല ആദ്യത്തെ കുറച്ച് മാസങ്ങളിലുള്ളത്. ഭക്ഷണത്തിലും ഉറക്കത്തിലും എല്ലാ മാറ്റങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ പ്രസവ ശേഷമുള്ള ക്ഷീണവും ഉറക്കമിളയ്ക്കലും മാറ്റാൻ ഒരു കപ്പ് ചൂട് കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്ത അമ്മമാർ ഉണ്ടാകില്ല. എന്നാൽ മുലയൂട്ടുന്ന സമയത്ത് കാപ്പി കുടിച്ചാൽ അത് കുഞ്ഞിന് കേടാണോ, എന്ന സംശയം മിക്ക അമ്മമാർക്കുമുണ്ട്. ഇതേക്കുറിച്ച് വിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം.
ALSO READ: ഇഞ്ചിക്ക് ഇത്രയും ഗുണങ്ങളോ? കേടാകാതെ സൂക്ഷിക്കണേ, വീട്ടമ്മമാർ ഇത് അറിഞ്ഞേ തീരൂ
മുലയൂട്ടുന്ന അമ്മമാർ കാപ്പി കുടിക്കാമോ?
മുലയൂട്ടുന്ന അമ്മമാർക്ക് കാപ്പി കുടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ലെന്ന് തന്നെ പറയാം. എന്നാൽ കൃത്യമായ അളവിൽ മാത്രമെ കുടിക്കാവൂ. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ വളരെ ചെറിയ അളവിൽ മുലപ്പാലിലൂടെ കുഞ്ഞിലേക്ക് എത്താറുണ്ട്. മുതിർന്നവരെപ്പോലെ കഫീൻ വേഗത്തിൽ ദഹിപ്പിക്കാനുള്ള ശേഷി നവജാതശിശുക്കൾക്കോ മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കോ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അമ്മ അമിതമായി കാപ്പി കുടിച്ചാൽ കുഞ്ഞിൽ ചെറിയ അസ്വസ്ഥത, ഉറക്കമില്ലായ്മ, ആവശ്യമില്ലാത്ത കരച്ചിൽ, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ കാണപ്പെടാം.
എത്ര അളവിൽ കാപ്പി കുടിക്കാം?
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുലയൂട്ടുന്ന അമ്മമാർക്ക് ദിവസവും 200 മുതൽ 300 മില്ലിഗ്രാം വരെ (200–300 mg) കഫീൻ കഴിക്കുന്നത് വളരെ സുരക്ഷിതമാണ്. അതായത്, ദിവസവും ഒന്ന് അല്ലെങ്കിൽ രണ്ട് ചെറിയ കപ്പ് കാപ്പി വരെ ധൈര്യമായി കുടിക്കാം. ഇതിൽ കൂടുതൽ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെ ഉറക്കത്തിനും ആരോഗ്യത്തിനും നല്ലത്. എന്നാൽ നിങ്ങൾ മറ്റെന്തെങ്കിലും അസുഖമുള്ളവരോ അസ്വസ്ഥകൾ ഉള്ളവരോ ആണെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുന്നത് വളരെ നല്ലതാണ്.
അമ്മമാർ ശ്രദ്ധിക്കേണ്ടത്
പാലൂട്ടിയ ശേഷം കുടിക്കുക: കാപ്പി കുടിച്ച ഉടൻ മുലയൂട്ടരുത്. പകരം മുലയൂട്ടിയ ശേഷമോ അല്ലെങ്കിൽ അടുത്ത തവണ പാലൂട്ടുന്നതിന് 1–2 മണിക്കൂർ മുൻപോ കാപ്പി കുടിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: കഫീൻ കാപ്പിയിൽ മാത്രമല്ല ഉള്ളതെന്ന സത്യം അറിയണം. ചായ, ചോക്ലേറ്റ്, ഗ്രീൻ ടീ, എനർജി ഡ്രിങ്കുകൾ, ചില മരുന്നുകൾ എന്നിവയിലും കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയുടെ ഉപയോഗവും നിയന്ത്രിക്കണം.
കുഞ്ഞിനെ ശ്രദ്ധിക്കുക: നിങ്ങൾ കാപ്പി കുടിച്ച ശേഷം കുഞ്ഞിന് ഉറക്കമില്ലായ്മയോ അമിതമായ കരച്ചിലോ കാണുന്നുണ്ടെങ്കിൽ കുറച്ച് ദിവസത്തേക്ക് കാപ്പിയുടെ അളവ് കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യാൻ ശ്രദ്ധിക്കണം.
ഡോക്ടറുടെ നിർദ്ദേശം: അതുപോലെ തന്നെ നിങ്ങൾ അസിഡിറ്റി, ഗ്യാസ് , വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ കാപ്പി, ചായ എന്നിവ ഒഴിവാക്കുക. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരുണം ഇവയുടെ അളവ് ക്രമീകരിക്കുക.
English Summary:
Caffeine isn’t just in coffee. Chocolate, green tea, black tea, energy drinks, sodas, and certain over-the-counter pain medications also contribute to your daily intake. Learn safe caffeine limits, potential side effects on breastfed babies, and practical tips for nursing moms.