AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Baby Elephant Rescue Viral Video : ആനക്കുട്ടിയെ രക്ഷിച്ച് മത്സത്തൊഴിലാളികൾ, പുറകെ പോയത് 3 കിലോമീറ്റർ

മത്സ്യത്തൊഴിലാളികൾ നദിയിൽ മീൻ പിടിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽ ആനക്കുട്ടി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുറന്ന് ഇരുവരും മൂന്ന് കിലോമീറ്ററോളം ആനക്കുട്ടിക്ക് പുറകെ പിന്തുടർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വെറും വള്ളത്തിലാണ് ഇരുവരും ആനക്കുട്ടിയുണ്ടായിരുന്ന ഭാഗത്തേക്ക് എത്തുന്നതെന്ന് വീഡിയോയിൽ കാണാം. ഒടുവിൽ ഒരു വിധത്തിൽ അവശനായ ആനക്കുട്ടിയെ വള്ളത്തിലേക്ക് കയറ്റിയ ശേഷം കരയിലേക്ക് തുഴയുന്നതും ദൃശ്യങ്ങളിലുണ്ട്.

Baby Elephant Rescue Viral Video : ആനക്കുട്ടിയെ രക്ഷിച്ച് മത്സത്തൊഴിലാളികൾ, പുറകെ പോയത് 3 കിലോമീറ്റർ
Fisherman Rescued Baby ElephantImage Credit source: Screen Grab
Arun Nair
Arun Nair | Published: 22 Sep 2026 | 11:58 AM

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ടീസ്റ്റ നദിയിൽ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രണ്ട് മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ഇരുവരുടെയും രക്ഷാപ്രവർത്തനത്തിൻ്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വെള്ളത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്ത ശേഷം ബോട്ടിലുണ്ടായിരുന്ന ആളുകൾ ആനക്കുട്ടിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ടീസ്റ്റ നദിയിലെ സ്പർ നമ്പർ 12 ന് ചുറ്റുമുള്ള മാൽബസാർ സബ്ഡിവിഷനു സമീപമാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 8.30 ഒാടോ ആനക്കൂട്ടം ടീസ്റ്റ നദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഘത്തിലെ ആനക്കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾ നദിയിൽ മീൻ പിടിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽ ആനക്കുട്ടി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുറന്ന് ഇരുവരും മൂന്ന് കിലോമീറ്ററോളം ആനക്കുട്ടിക്ക് പുറകെ പിന്തുടർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വെറും വള്ളത്തിലാണ് ഇരുവരും ആനക്കുട്ടിയുണ്ടായിരുന്ന ഭാഗത്തേക്ക് എത്തുന്നതെന്ന് വീഡിയോയിൽ കാണാം. ഒടുവിൽ ഒരു വിധത്തിൽ അവശനായ ആനക്കുട്ടിയെ വള്ളത്തിലേക്ക് കയറ്റിയ ശേഷം കരയിലേക്ക് തുഴയുന്നതും ദൃശ്യങ്ങളിലുണ്ട്.

ALSO READ: ഭക്ഷ്യവിഷബാധ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും അസ്വസ്ഥതയും

വീഡിയോ കാണാം

കരയിലെത്തിയ ആനക്കുട്ടിയെ ഒടുവിൽ അമ്മയാനയുടെ അടുത്തേക്ക് തന്നെ വിട്ടു. നാല് ദിവസം മാത്രമാണ് ആനക്കുട്ടിക്ക് പ്രായമെന്ന് അധികൃതർ പറയുന്നു. കൂടുതൽ സമയം മനുഷ്യരുടെ ഒപ്പം കുട്ടിയെ നിർത്താതെയാണ് അനക്കൂട്ടത്തിനൊപ്പം തന്നെ കുട്ടിയെ വിട്ടതെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോ കണ്ടത്. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പ്രവർത്തിയിൽ പ്രശംസയും ആളുകൾ നൽകുന്നുണ്ട്.

Follow Us