AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cleaning Tips: സോഫയിൽ ചായക്കറ പറ്റിയോ? കറകൾ നീക്കം ചെയ്യാൻ ആദ്യം ചെയ്യേണ്ടത്

Sofa Stains Removing Tips: ലിവിങ് റൂമിലിരുന്ന് ആസ്വദിച്ച് ചായ കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ സോഫയിലേക്ക് വീഴുന്നതും സാധാരണമാണ്. കുട്ടികളുള്ള വീട്ടിലാണ് ഇത്തരം കാര്യങ്ങൾ കൂടുതലും കണ്ടുവരുന്നത്. പലപ്പോഴും കറ കണ്ട ഉടൻ തന്നെ പരിഭ്രമിച്ച് അത് അമർത്തി തിരുമ്മുകയാണ് നമ്മൾ ആദ്യം ചെയ്യുന്നത്. എന്നാൽ അത് കറ സോഫയിലെ തുണിയിലേക്ക് കൂടുതൽ പടർത്തുകയേ ഉള്ളൂ. 

Cleaning Tips: സോഫയിൽ ചായക്കറ പറ്റിയോ? കറകൾ നീക്കം ചെയ്യാൻ ആദ്യം ചെയ്യേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: RicardoImagen/E+/Getty Images
Neethu Vijayan
Neethu Vijayan | Published: 22 Sep 2026 | 11:29 AM

ഡൈനിംങ് ടേബിൾ ഉണ്ടെങ്കിലും സോഫയിലിരുന്നു ടിവി കണ്ട് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. ഇങ്ങനെ ലിവിങ് റൂമിലിരുന്ന് ആസ്വദിച്ച് ചായ കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ സോഫയിലേക്ക് വീഴുന്നതും സാധാരണമാണ്. കുട്ടികളുള്ള വീട്ടിലാണ് ഇത്തരം കാര്യങ്ങൾ കൂടുതലും കണ്ടുവരുന്നത്. പലപ്പോഴും കറ കണ്ട ഉടൻ തന്നെ പരിഭ്രമിച്ച് അത് അമർത്തി തിരുമ്മുകയാണ് നമ്മൾ ആദ്യം ചെയ്യുന്നത്. എന്നാൽ അത് കറ സോഫയിലെ തുണിയിലേക്ക് കൂടുതൽ പടർത്തുകയേ ഉള്ളൂ. സോഫയിലെ ചായക്കറ പൂർണ്ണമായും മാറ്റാൻ ആദ്യം ചെയ്യേണ്ട കാര്യങ്ങളും പരിഹാര മാർഗ്ഗങ്ങളും നമുക്ക് നോക്കിയാലോ.

ALSO READ: മെത്തയിൽ എത്രത്തോളം അഴുക്കുണ്ടെന്ന് അറിയാമോ? വൃത്തിയാക്കാൻ ചില സൂപ്പർ വഴികൾ

ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം

അമർത്തി തിരുമ്മരുത്: ചായ വീണയുടൻ ഒരു ഉണങ്ങിയ കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് പതുക്കെ ഒപ്പിയെടുക്കുക. ഇത് കറ തുണിയുടെ ഉള്ളിലേക്ക് ഇറങ്ങുന്നത് തടയും. അമർത്തി തിരുമുകയോ ഉരക്കുകയോ ചെയ്യരുത്.

തണുത്ത വെള്ളം ഉപയോഗിക്കുക: ചെറുതായി തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് കറയുള്ള ഭാഗത്ത് ഒപ്പിയെടുക്കുക. ചൂടുവെള്ളം ഒരിക്കലും ഉപയോഗിക്കരുത്. കാരണം അത് കറ തുണിയിൽ ഉറയ്ക്കാൻ കാരണമാകും.

കറ കളയാനുള്ള എളുപ്പവഴികൾ

ലിക്വിഡും വെള്ളവും: സാധാരണം പാത്രം കഴുകുന്ന ലിക്വിഡും വെള്ളവും മാത്രം ഉപയോ​ഗിച്ച് ഈ കറ കളയാവുന്നതാണ്. ഒരു കപ്പ് തണുത്ത വെള്ളത്തിലേക്ക് ഒരു സ്പൂൺ ഡിഷ് വാഷിംഗ് ലിക്വിഡ് ചേർക്കുക. ഈ ലായനിയിൽ ഒരു കോട്ടൺ തുണി മുക്കി കറയുള്ള ഭാഗത്ത് ഒപ്പിയെടുക്കുക. ശേഷം വൃത്തിയുള്ള ഈർപ്പമുള്ള തുണി കൊണ്ട് തുടച്ച് ഉണക്കുക.

ബേക്കിംഗ് സോഡ- വിനാഗിരി: കറയുള്ള ഭാഗത്ത് അൽപം ബേക്കിംഗ് സോഡ വിതറുക. അതിന് മുകളിലേക്ക് അല്പം വെള്ളവും വിനാഗിരിയും തളിച്ച് കൊടുക്കുക. ചെറിയ പത വരും. ഏകദേശം ഒരു അഞ്ച് മിനിറ്റിന് ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു മാറ്റാം. സോഫയിലെ കറ മാറി കിട്ടും.

വിനാഗിരിയും ഡിഷ് സോപ്പും: ഒരു ടേബിൾ സ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ ഡിഷ് സോപ്പ്, 2 കപ്പ് വെള്ളം എന്നിവ കലർത്തുക. ഇത് കറയിൽ പുരട്ടി തുണി കൊണ്ട് പതുക്കെ തുടച്ചെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാബ്രിക് സോഫകളിൽ ഏത് ലായനി ഉപയോഗിക്കുന്നതിന് മുൻപും സോഫയുടെ വശങ്ങളിലോ ആരും കാണാത്ത ഭാഗത്തോ പാച്ച് ടെസ്റ്റ് ചെയ്ത് കളർ ഇളകുന്നില്ലെന്ന് ഉറപ്പാക്കുക. അതുപോലെ ക്ലീൻ ചെയ്ത ശേഷം സോഫയുടെ ആ ഭാഗം ഫാനിന്റെ ചുവട്ടിലോ ഡ്രയർ ഉപയോഗിച്ചോ നന്നായി ഉണക്കിയെടുക്കുക. ഈർപ്പം നിന്നാൽ ഫംഗസ് വരാൻ സാധ്യതയുണ്ട്. കൂടാതെ ചായ വീണയുടൻ തന്നെ കറ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

English Summary:

It is common for accidental spills to occur on the sofa while enjoying tea in the living room like this. Now Try These Easy Home Remedies to Remove These Stain Marks

Follow Us