AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen Hack: ഇഞ്ചിക്ക് ഇത്രയും ​ഗുണങ്ങളോ? കേടാകാതെ സൂക്ഷിക്കണേ, വീട്ടമ്മമാർ ഇത് അറിഞ്ഞേ തീരൂ

Ginger Using Kitchen Hacks: മീൻകറിക്കും, ചിക്കൻ കറിക്കും എന്നിങ്ങനെ മിക്ക് ആഹാരത്തിനും രുചി നൽകാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. രാവില ഒരു കപ്പ് നല്ല ഇഞ്ചി ചായ മുതൽ ഉച്ചയ്ക്കത്തെ കറികളിലും വരെ ഇഞ്ചിയുടെ സാന്നിധ്യം നമുക്ക് നിർബന്ധമാണ്. സമയത്ത് എടുത്ത് വൃത്തിയാക്കി ഇഞ്ചിയെടുക്കുന്നതിനും ഭേദം നേരത്തെ അത് ചെയ്തുവയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ പലരും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ നേരത്തെ വൃത്തിയാക്കി ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്.

Kitchen Hack: ഇഞ്ചിക്ക് ഇത്രയും ​ഗുണങ്ങളോ? കേടാകാതെ സൂക്ഷിക്കണേ, വീട്ടമ്മമാർ ഇത് അറിഞ്ഞേ തീരൂ
പ്രതീകത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 06 Aug 2026 | 05:18 PM

മലയാളികൾക്ക് അടുക്കളകളിൽ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഇഞ്ചി. മീൻകറിക്കും, ചിക്കൻ കറിക്കും എന്നിങ്ങനെ മിക്ക് ആഹാരത്തിനും രുചി നൽകാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. രാവില ഒരു കപ്പ് നല്ല ഇഞ്ചി ചായ മുതൽ ഉച്ചയ്ക്കത്തെ കറികളിലും വരെ ഇഞ്ചിയുടെ സാന്നിധ്യം നമുക്ക് നിർബന്ധമാണ്. സമയത്ത് എടുത്ത് വൃത്തിയാക്കി ഇഞ്ചിയെടുക്കുന്നതിനും ഭേദം നേരത്തെ അത് ചെയ്തുവയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ പലരും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ നേരത്തെ വൃത്തിയാക്കി ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്.

ALSO READ: ഈന്തപ്പഴത്തിലും വ്യാജനോ! എങ്ങനെ കണ്ടെത്താം; ഇതാ എളുപ്പവഴി

ഇഞ്ചിയെങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാം

ഇഞ്ചി മാസങ്ങളോളം കേടുകൂടാതെയും ഫ്രഷ് ആയിട്ടും ഇരിക്കുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

പേപ്പർ ടവൽ: ഇഞ്ചിയിലുള്ള ഈർപ്പം (തണുപ്പ്/വെള്ളം) തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നന്നായി തുടച്ച് ഉണക്കുക. ശേഷം ഇഞ്ചി ഒരു പേപ്പർ ടവലിൽ നന്നായി ചുറ്റി, ഒരു സിപ്‌ലോക്ക് കവറിലോ എയർടൈറ്റ് പാത്രത്തിലോ അടച്ച് ഫ്രിഡ്ജിൽ വെക്കുക. ഇങ്ങനെ ചെയ്താൽ മൂന്ന് മുതൽ നാല് ആഴ്ച വരെ കേടുകൂടാതെ ഇരിക്കും.

ഫ്രീസറിൽ സൂക്ഷിക്കാം: തൊലി കളഞ്ഞ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു എയർടൈറ്റ് പാത്രത്തിലോ സിപ്‌ലോക്ക് കവറിലോ ആക്കി ഫ്രീസറിൽ വെക്കുക. ഇഞ്ചി നന്നായി അരച്ച് ചെറിയ അളവിൽ ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. കട്ടിയായ ശേഷം ഈ ക്യൂബുകൾ ഒരു കവറിലാക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ ഓരോ ക്യൂബ് എടുത്ത് ഉപയോഗിക്കാം. 6 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

ആരോഗ്യ സംരക്ഷണത്തിന് ഇഞ്ചി

ദഹനപ്രശ്നങ്ങൾക്കും ഗ്യാസ്ട്രബിളിനും: ഭക്ഷണശേഷം ഉണ്ടാകുന്ന വയർ വീർപ്പുമുട്ടൽ, ഗ്യാസ്, ദഹനക്കേട് എന്നിവ മാറ്റാൻ ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചരച്ച് കഴിക്കുകയോ ഇഞ്ചി വെള്ളം കുടിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്.

ചർദ്ദിലും തലകറക്കവും മാറ്റാൻ: യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദ്ദിൽ, ഗർഭിണികൾക്കുണ്ടാകുന്ന മോണിംഗ് സിക്‌നസ് എന്നിവയ്ക്ക് ഇഞ്ചിയിട്ട ചായയോ ഇഞ്ചി മിഠായിയോ മികച്ച ആശ്വാസമാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ‘ജിഞ്ചറോൾ’ എന്ന ഘടകം ശരീരത്തിലെ പ്രതിരോധശേഷി കൂട്ടുകയും ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

സന്ധിവേദനയും പേശിവേദനയും കുറയ്ക്കുന്നു: ഇഞ്ചിയുടെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ ശരീരവേദനകളും സന്ധിവേദനകളും കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചി ഉപയോ​ഗിക്കുമ്പോൾ അറിയേണ്ടത്

സ്പൂൺ കൊണ്ട് തൊലി കളയാം: ഇഞ്ചിയുടെ തൊലി കളയാൻ കത്തി ഉപയോഗിച്ചാൽ ഒരുപാട് ഇഞ്ചി നഷ്ടപ്പെട്ടു പോകാറുണ്ട്. പകരം ഒരു സാധാരണ സ്പൂൺ ഉപയോഗിച്ച് ഉരച്ചാൽ തൊലി വളരെ എളുപ്പത്തിൽ അടർന്നു വരും.

ഫ്രീസർ ട്രിക്ക്: ഇഞ്ചി ചുരണ്ടിയെടുക്കുമ്പോൾ അതിൻ്റെ നാരുകൾ കുടുങ്ങിപ്പോകുന്നത് ഒഴിവാക്കാൻ, തൊലി കളഞ്ഞ ഇഞ്ചി ഫ്രീസറിൽ വെച്ച് കട്ടിയാക്കിയ ശേഷം ചിരകുക. നാരുകൾ കുടുങ്ങാതെ പൗഡർ പോലെ വീഴും.

വെള്ളത്തിൽ മുക്കിവെക്കാം: തൊലി കളഞ്ഞ ഇഞ്ചി വെള്ളം നിറച്ച ഗ്ലാസ് പാത്രത്തിലിട്ട് ഫ്രിഡ്ജിൽ വെച്ചാൽ ഒരു മാസം വരെ കേടാകില്ല ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റാൻ ശ്രമിക്കണം.

English Summary:

Ginger is a must-have in our kitchens. A day doesn’t start without ginger in our tea, and our curries, rasam, and biryanis need that ginger-garlic paste or grated ginger. But the biggest problem starts when you try to grate it.

Follow Us