AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Coconut Oil For Skin: വെളിച്ചെണ്ണ എന്നും ദേഹത്ത് തേക്കാറുണ്ടോ? ചർമ്മത്തിന് സംഭവിക്കുന്നത്

Coconut Oil Skincare Remedies: നാടൻ വെളിച്ചെണ്ണ പ്രത്യേകിച്ച് ഉരുക്ക് വെളിച്ചെണ്ണ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ എല്ലാവരുടെയും ചർമ്മത്തിന് ദിവസേന വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് ഒരുപോലെ അനുയോജ്യമാണോ? എന്നും ദേഹത്ത് വെളിച്ചെണ്ണ തേക്കുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പരിശോധിക്കാം.

Coconut Oil For Skin: വെളിച്ചെണ്ണ എന്നും ദേഹത്ത് തേക്കാറുണ്ടോ? ചർമ്മത്തിന് സംഭവിക്കുന്നത്
Coconut Oil Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 07 Oct 2026 | 11:51 AM

മലയാളികളുടെ പരമ്പരാഗത ചർമ്മസംരക്ഷണ മാർഗ്ഗങ്ങളിലൊന്നാണ് കുളിക്കുന്നതിന് മുൻപോ ശേഷമോ ശരീരത്തിൽ വെളിച്ചെണ്ണ പുരട്ടിയുള്ള ഒരു മസാജ്. ഇന്നുള്ള ചെറുപ്പക്കാരിൽ ഈ ശീലം കുറവാണെങ്കിലും പണ്ടുള്ളവർ ഇപ്പോഴും ഈ രീതി പിന്തുടരുന്നുണ്ട്. നാടൻ വെളിച്ചെണ്ണ പ്രത്യേകിച്ച് ഉരുക്ക് വെളിച്ചെണ്ണ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ എല്ലാവരുടെയും ചർമ്മത്തിന് ദിവസേന വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് ഒരുപോലെ അനുയോജ്യമാണോ? എന്നും ദേഹത്ത് വെളിച്ചെണ്ണ തേക്കുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പരിശോധിക്കാം.

ALSO READ: വെളിച്ചെണ്ണ ഉണ്ടോ? ലിപ് ബാം വീട്ടിലുണ്ടാക്കാം; വാങ്ങി പൈസ കളയണ്ട

വെളിച്ചെണ്ണ തേച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

വരണ്ട ചർമ്മത്തിന്: വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ ഏറ്റവും ഉള്ളിലെ പാളികളിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്തുന്നു. വരണ്ട ചർമ്മം ഉള്ളവർക്ക് ഇത് മികച്ചൊരു നാച്ചുറൽ മോയിസ്ചറൈസറാണ്. അതുകൊണ്ട് ഇത്തരകാർ ദിവസവും വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്.

അണുബാധ തടയുന്നു: നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ചർമ്മത്തിലുണ്ടാകുന്ന അണുബാധകൾ, ചൊറിച്ചിൽ, ഫംഗസ് ബാധ എന്നിവയ്‌ക്കെതിരെ സംരക്ഷണം നൽകുന്നു. ഇത്തരം പ്രശ്നങ്ങൾ വരാതെ നോക്കാനും വെളിച്ചെണ്ണ വളരെ നല്ലൊരു നാടൻ വിദ്യയാണ്.

വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കുന്നു: വെളിച്ചെണ്ണയിലുള്ള വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തിലെ ചുളിവുകൾ മാറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്.

ചർമ്മത്തിന്റെ നിറവും തിളക്കവും: കുളിക്കുന്നതിന് 15-20 മിനിറ്റ് മുൻപ് ചെറുചൂടുള്ള വെളിച്ചെണ്ണ തേച്ച് തിരുമ്മുന്നത് രക്തഓട്ടം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

സുഷിരങ്ങൾ അടയുന്നു: വെളിച്ചെണ്ണ കട്ടിയുള്ളതായതുകൊണ്ട് എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസേന മുഖത്തോ ശരീരത്തോ തേച്ചാൽ ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞ് കുരുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വെയിലത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക: വെളിച്ചെണ്ണ തേച്ച ഉടൻ ശക്തമായ വെയിലത്ത് ഇറങ്ങുന്നത് ചർമ്മം കൂടുതൽ കറുക്കാനും ടാൻ സംഭവിക്കാനും കാരണമായേക്കാം. അതിനാൽ വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ മാത്രം ഇത് ഉപയോ​ഗിക്കുക.

ശരിയായ രീതി: കുളിക്കുന്നതിന് 15-20 മിനിറ്റ് മുൻപ് വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തിലും നാടൻ ചെറുപയർ പൊടി / കടലപ്പൊടി അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചും കഴുകിക്കളയുന്നതാണ് ഏറ്റവും അനുയോജ്യം.

English Summary:

Using coconut oil as a natural skincare remedy. Here is a detailed breakdown of the scientifically benefits and potential side effects of using coconut oil on your skin every day.

Follow Us