AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Gardening: മുറ്റമില്ലെന്ന് കരുതി കൃഷി വേണ്ടെന്നോ? ബാൽക്കണിയിൽ ഈ പച്ചക്കറികൾ സൂപ്പറായി വളരും!

Vegetables You Can Grow on a Balcony: സ്ഥലപരിമിതി ഉണ്ടെങ്കിലും പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാൽക്കണി ഗാർഡനിംഗ് മികച്ചൊരു മാർഗ്ഗമാണ്. വലിയ ചട്ടികളോ വിശാലമായ മുറ്റമോ ഇല്ലാതെ തന്നെ എളുപ്പത്തിൽ വളർത്താനും വേഗത്തിൽ വിളവെടുക്കാനും കഴിയുന്ന പച്ചക്കറികൾ പരിചയപ്പെടാം...

Kitchen Gardening: മുറ്റമില്ലെന്ന് കരുതി കൃഷി വേണ്ടെന്നോ? ബാൽക്കണിയിൽ ഈ പച്ചക്കറികൾ സൂപ്പറായി വളരും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 23 Nov 2026 | 11:36 AM

വിഷരഹിതമായ പച്ചക്കറി കഴിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി കൃഷി ചെയ്യാൻ തയ്യാറാണെങ്കിലും സ്ഥലപരിമിതി പലരെയും പിന്നോട്ട് വലിക്കുന്നു. എന്നാൽ, സ്ഥലപരിമിതി ഉണ്ടെങ്കിലും പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാൽക്കണി ഗാർഡനിംഗ് മികച്ചൊരു മാർഗ്ഗമാണ്. വലിയ ചട്ടികളോ വിശാലമായ മുറ്റമോ ഇല്ലാതെ തന്നെ എളുപ്പത്തിൽ വളർത്താനും വേഗത്തിൽ വിളവെടുക്കാനും കഴിയുന്ന പച്ചക്കറികൾ പരിചയപ്പെടാം…

ചെറി തക്കാളി

സാധാരണ തക്കാളിയേക്കാൾ ചട്ടികളിൽ വളർത്താൻ എളുപ്പമുള്ളതാണ് ചെറി തക്കാളി. 12 മുതൽ 14 ഇഞ്ച് വരെ ആഴമുള്ള ചട്ടിയോ ഗ്രോ ബാഗോ ഇതിനായി ഉപയോഗിക്കാം. ചെടി വളരുന്നതനുസരിച്ച് താങ്ങായി ഒരു കമ്പ് കുത്തിക്കൊടുക്കണം. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കുക.

ചീര

ചട്ടികളിൽ വളരെ വേഗത്തിൽ വളരുന്ന വിളയാണിത്. ആഴം കുറഞ്ഞ നീളമുള്ള പ്ലാന്ററുകൾ ഇതിന് അനുയോജ്യമാണ്. കടുത്ത സൂര്യപ്രകാശം ആവശ്യമില്ലാത്ത ചീരയ്ക്ക് വെള്ളം കെട്ടിക്കിടക്കാത്ത ഈർപ്പമുള്ള മണ്ണാണ് നല്ലത്. വിത്ത് പാകി 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ ഇലകൾ വിളവെടുക്കാം.

ALSO READ: ചെടിച്ചട്ടിയിലും ക്യാരറ്റ് വളർത്താം; മണ്ണ് മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം….

മുള്ളങ്കി

വേഗത്തിൽ വിളവെടുക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് മുള്ളങ്കി. മുള്ളങ്കി നന്നായി വളരാൻ 6 മുതൽ 8 ഇഞ്ച് ആഴമുള്ള ചട്ടികൾ ഉപയോഗിക്കുക. നല്ല സൂര്യപ്രകാശവും, അയഞ്ഞ മണ്ണും, കൃത്യമായ നനവും ആവശ്യമാണ്. പല ഇനങ്ങളും 3 മുതൽ 4 ആഴ്ചയ്ക്കുള്ളിൽ വിളവെടുപ്പിന് പാകമാകും.

സ്പ്രിംഗ് ഒണിയൻ / ഉള്ളിത്തണ്ട്

വളരെ എളുപ്പത്തിൽ പരിപാലിക്കാൻ കഴിയുന്ന ഒന്നാണ് സ്പ്രിംഗ് ഒണിയൻ. പാചകത്തിന് ശേഷം ബാക്കി വരുന്ന വേരോടുകൂടിയ ഭാഗം കുറച്ചുദിവസം വെള്ളത്തിൽ വെച്ച് പുതിയ മുളകൾ വന്ന ശേഷം മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്. നീളമുള്ളതും എന്നാൽ വീതി കുറഞ്ഞതുമായ ചട്ടികൾ ഇതിന് നല്ലതാണ്. ഭാഗികമായോ പൂർണ്ണമായോ ഉള്ള സൂര്യപ്രകാശത്തിൽ ഇവ വളരും. ഇടയ്ക്കിടെ മുറിച്ചെടുക്കുന്നത് പുതിയ തണ്ടുകൾ വളരാൻ സഹായിക്കും. സൂപ്പ്, നൂഡിൽസ്, ഫ്രൈഡ് റൈസ് എന്നിവയിൽ ഗാർണിഷ് ചെയ്യാനും പാചകത്തിനും ഇത് ഏറെ ഗുണകരമാണ്.

കാന്താരി മുളക്

നമ്മുടെ നാടൻ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത കാന്താരി മുളക് ചട്ടികളിലും ഗ്രോ ബാഗുകളിലും എളുപ്പത്തിൽ വളർത്തിയെടുക്കാം. നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണും ലഭിച്ചാൽ കുറച്ചു കാലത്തേക്ക് മികച്ച വിളവ് തരും. കറികൾക്കും ചമ്മന്തികൾക്കും പ്രത്യേക സ്വാദ് നൽകാൻ സ്വന്തം ബാൽക്കണിയിൽ വിളഞ്ഞ കാന്താരിക്ക് സാധിക്കും.

English Summary:

You don’t need a backyard to enjoy fresh, homegrown vegetables, as even a small balcony, terrace or window ledge can be transformed into a productive kitchen garden. Vegetables that grow easily in containers include cherry tomatoes, spinach, radish, spring onions and bird’s eye chillies.

Follow Us