Coffee and bipolar disorder: നാലുകപ്പ് കാപ്പിയ്ക്ക് ബൈപോളാർ രോ​ഗികളിൽ ഇത്രയ്ക്ക് മാറ്റം വരുത്താനാകുമോ

Coffee can delay ageing: പഠനമനുസരിച്ച്, പ്രതിദിനം നാല് കപ്പ് കാപ്പി വരെ കുടിക്കുന്നത് നീളമുള്ള ടെലോമിയറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് മൂന്ന് മുതൽ നാല് കപ്പ് കാപ്പി കഴിച്ചവർക്കാണ്.

Coffee and bipolar disorder: നാലുകപ്പ് കാപ്പിയ്ക്ക് ബൈപോളാർ രോ​ഗികളിൽ ഇത്രയ്ക്ക് മാറ്റം വരുത്താനാകുമോ

Coffee Health Benefits

Published: 

16 Dec 2025 16:37 PM

ലണ്ടൻ: ബൈപോളാർ ഡിസോർഡർ, സ്കിസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളിൽ ദിവസവും കാപ്പി കുടിക്കുന്നത് വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. കിങ്‌സ്‌ കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞർ നടത്തിയ ഈ ഗവേഷണം ബി.എം.ജെ. മെന്റൽ ഹെൽത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ക്രോമസോമുകളുടെ അറ്റത്തുള്ള ഡി.എൻ.എ. സംരക്ഷണ കവചമായ ടെലോമിയറുകളുടെ (Telomeres) നീളം വർദ്ധിപ്പിക്കാൻ കാപ്പി ഉപഭോഗത്തിന് കഴിയുമെന്നാണ് കണ്ടെത്തൽ. സാധാരണയായി പ്രായം കൂടുന്തോറും ടെലോമിയറുകളുടെ നീളം കുറയുന്നു. അതിനാൽ, നീളമേറിയ ടെലോമിയറുകൾ വാർദ്ധക്യം മന്ദഗതിയിലാകുന്നതിൻ്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

Also read – ചുവന്ന ലിപ്സ്റ്റിക് വെറുമൊരു ഫാഷനല്ല…. അർത്ഥങ്ങൾ പലത്

നോർവീജിയൻ ടോപ് പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 18 നും 65 നും ഇടയിൽ പ്രായമുള്ള 436 പേരെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. മാനസികരോഗം കാരണം ശരാശരി 15 വർഷം വരെ ആയുർദൈർഘ്യം കുറയുന്ന ഈ വിഭാഗത്തിൽ, കാപ്പി സ്ഥിരമായി കുടിച്ചവരുടെ ടെലോമിയറുകളുടെ നീളം, അഞ്ചു വർഷം പ്രായം കുറഞ്ഞ ഒരാളുടേതിന് സമാനമായിരുന്നു എന്നത് ശ്രദ്ധേയമായ കണ്ടെത്തലാണ്.

 

ദിവസവും 3-4 കപ്പു കാപ്പി ഉത്തമം

 

പഠനമനുസരിച്ച്, പ്രതിദിനം നാല് കപ്പ് കാപ്പി വരെ കുടിക്കുന്നത് നീളമുള്ള ടെലോമിയറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് മൂന്ന് മുതൽ നാല് കപ്പ് കാപ്പി കഴിച്ചവർക്കാണ്. എന്നാൽ, നാല് കപ്പിൽ കൂടുതൽ കാപ്പി കുടിച്ചവരിൽ ഈ ഗുണം കാണാനില്ല.

കാപ്പിയുടെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഭക്ഷണശീലങ്ങളെ ആരോഗ്യകരം, അനാരോഗ്യകരം എന്നിങ്ങനെ വേർതിരിക്കുന്നത് ശരിയല്ലെന്നും, കൂടുതൽ സൂക്ഷ്മമായ സമീപനം ആവശ്യമാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ആസ് അഭിപ്രായപ്പെട്ടു.

എൻ.എച്ച്.എസ്. മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു ദിവസം 400 mg-ൽ താഴെ കഫീൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണ് (ഏകദേശം 4 കപ്പ്). എങ്കിലും, കാപ്പിക്ക് നേരിട്ട് വാർദ്ധക്യം മന്ദഗതിയിലാക്കാൻ കഴിയുമോ എന്ന് ഉറപ്പിക്കാൻ കൂടുതൽ തുടർപഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല