AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mango Paayasam: കൊതിയൂറും മാമ്പഴ പായസം തയ്യാറാക്കാം, റെസിപ്പി ഇതാ

Mambazha Payasam Recipe: അച്ചാറായും പുളിശ്ശേരിയായുമെല്ലാം മാമ്പഴക്കാലം ആസ്വദിച്ചെങ്കിൽ ഇനി അൽപം പായസം കുടിച്ചാലോ.... പഴുത്ത മാങ്ങയുടെ മധുരവും തേങ്ങാപ്പാലിന്റെ രുചിയും ചേരുമ്പോൾ ഈ പായസം നിങ്ങളും വയറ് പോലെ മനസും നിറയ്ക്കും.

Mango Paayasam: കൊതിയൂറും മാമ്പഴ പായസം തയ്യാറാക്കാം, റെസിപ്പി ഇതാ
മാമ്പഴപായസംImage Credit source: Getty Images / Social Media
Nithya Vinu
Nithya Vinu | Published: 16 Mar 2026 | 04:21 PM

മാമ്പഴ സീസൺ എത്തിയതോടെ അടുക്കള മുഴുവൻ മാമ്പഴ വിഭവങ്ങളാൽ നിറഞ്ഞായിരിക്കും അല്ലേ, കണിമാങ്ങ മുതലേ നമ്മുടെ പരീക്ഷണങ്ങളും തുടങ്ങും. അച്ചാറായും പുളിശ്ശേരിയായുമെല്ലാം മാമ്പഴക്കാലം ആസ്വദിച്ചെങ്കിൽ ഇനി അൽപം പായസം കുടിച്ചാലോ…. പഴുത്ത മാങ്ങയുടെ മധുരവും തേങ്ങാപ്പാലിന്റെ രുചിയും ചേരുമ്പോൾ ഈ പായസം നിങ്ങളും വയറ് പോലെ മനസും നിറയ്ക്കും. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മാമ്പഴപായസത്തിന്റെ റെസിപ്പി ഇതാ….

മാമ്പഴപായസം റെസിപ്പി

ആവശ്യമായ ചേരുവകൾ

പഴുത്ത മാങ്ങ – 1 എണ്ണം

തേങ്ങയുടെ ഒന്നാം പാൽ – 1/2 കപ്പ്

തേങ്ങയുടെ രണ്ടാം പാൽ – 1 1/2 കപ്പ്

ശർക്കര ചീകിയത് – 150 ഗ്രാം

തേങ്ങാക്കൊത്ത് – 1/4 കപ്പ്

നെയ്യ് – 2 ടീസ്പൂൺ

അണ്ടിപരിപ്പ് – 10 എണ്ണം

ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ

ചുക്ക് പൊടിച്ചത് – 1/4 ടീസ്പൂൺ

ALSO READ: തേങ്ങാവെള്ളമോ മോരോ?; നിർജലീകരണം തടയാൻ ആരാണ് ഇവരിൽ കേമൻ

തയ്യാറാക്കുന്ന വിധം

മാമ്പഴം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ഈ മാങ്ങ കഷണങ്ങൾ ചെറുതായി വഴറ്റി മാറ്റിവയ്ക്കുക.

മറ്റൊരു പാനിൽ അരക്കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കിയെടുക്കുക. ഇത് അരിച്ചെടുത്ത് മാറ്റിവയ്ക്കുക.

നെയ്യിൽ വഴറ്റിയ മാങ്ങ കഷണങ്ങൾ രണ്ടാം പാലിൽ ഇട്ട് നന്നായി വേവിക്കുക.

മാങ്ങ നന്നായി വെന്തുവരുമ്പോൾ അതിലേക്ക് അരിച്ചുവെച്ചിരിക്കുന്ന ശർക്കര പാനി ചേർക്കുക. ഇത് നന്നായി ഇളക്കി കുറുക്കിയെടുക്കണം.

പായസം കുറുകി വരുമ്പോൾ ഏലയ്ക്കാ പൊടിച്ചതും ചുക്ക് പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക.

പായസം പാകമായിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന കട്ടിയുള്ള ഒന്നാം പാൽ ഒഴിച്ച് സാവധാനം ഇളക്കി യോജിപ്പിക്കുക (തിളപ്പിക്കരുത്).

ബാക്കിയുള്ള നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും വറുത്തെടുത്ത് പായസത്തിന് മുകളിൽ ചേർക്കുക. രുചികരമായ മാമ്പഴ പായസം തയ്യാർ!

Follow Us