AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Electricity Bill Saving Tips: ഫ്രിഡ്ജ് ഈ സമയത്ത് ഓഫാക്കിയാൽ കറൻ്റ് ബില്ല് കുറയുമോ അതോ കൂടുമോ? ഇതൊന്ന് അറിഞ്ഞിരിക്കണം

Electricity Bill Saving Tips ​In Summer: ഇതിലൂടെ ശരിക്കും നമുക്ക് സാമ്പത്തികമായ ലാഭം ലഭിക്കുന്നുണ്ടോ അതോ പണിയാണോ? വൈദ്യുതി ചാർജ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ബില്ല് കുറയ്ക്കാൻ പലരും ചെയ്യുന്ന കാര്യം രാത്രിയിൽ ആറ് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഫ്രിഡ്ജ് ഓഫാക്കുക എന്നതാണ്. ചിലരാകട്ടെ രാത്രി മുഴുവനും ഫ്രിഡ്ജ് ഓഫാക്കിയിടാറുണ്ട്.

Electricity Bill Saving Tips: ഫ്രിഡ്ജ് ഈ സമയത്ത് ഓഫാക്കിയാൽ കറൻ്റ് ബില്ല് കുറയുമോ അതോ കൂടുമോ? ഇതൊന്ന് അറിഞ്ഞിരിക്കണം
Electricity Bill Saving TipsImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Mar 2026 | 12:09 PM

ദിവസവും വേനലിൻ്റെ ചൂട് അതികഠിനമായി തുടരുകയാണ്. അതുകൊണ്ട് തന്നെ ഫാൻ, എസി, കൂളർ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക്ക് വസ്തുക്കളുടെ ഉപയോ​ഗവും വർദ്ധിക്കുകയാണ്. സാധാരണ വേനൽ കാലത്ത് മിക്ക വീടുകളിലും കറൻ്റ് ബിൽ തലവേദനയുണ്ടാക്കാറുണ്ട്. എങ്ങനൊക്കെ നോക്കിയിട്ടും കറൻ്റ് ബിൽ കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരും ധാരാളമാണ്. കറൻ്റ് ബില്ല് കുറയ്ക്കാൻ ഫ്രിഡ്ജ് ഇടയ്ക്കിടെ ഓഫാക്കുന്ന ശീലമുള്ള പല വീടുകളുമുണ്ട്.

എന്നാൽ ഇതിലൂടെ ശരിക്കും നമുക്ക് സാമ്പത്തികമായ ലാഭം ലഭിക്കുന്നുണ്ടോ അതോ പണിയാണോ? വൈദ്യുതി ചാർജ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ബില്ല് കുറയ്ക്കാൻ പലരും ചെയ്യുന്ന കാര്യം രാത്രിയിൽ ആറ് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഫ്രിഡ്ജ് ഓഫാക്കുക എന്നതാണ്. ചിലരാകട്ടെ രാത്രി മുഴുവനും ഫ്രിഡ്ജ് ഓഫാക്കിയിടാറുണ്ട്. ശരിക്കും ഇതുകൊണ്ട് ​ഗുണമുണ്ടോ? നമുക്ക് നോക്കാം.

ALSO READ: എസി ഉപയോഗിച്ചോളൂ, കറൻ്റ് ബില്ല് പകുതിയാക്കാം; വൈദ്യുതി ലാഭിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി

ഫ്രിഡ്ജ് ഓഫാക്കിയാൽ ബില്ല് കുറയുമോ?

വാസ്തവത്തിൽ, ഫ്രിഡ്ജ് രാത്രി സമയത്ത് ഓഫാക്കിയിട്ടതുകൊണ്ട് ഒരിക്കലും നിങ്ങളുടെ കറൻ്റ് ബിൽ കുറയാൻ പോകുന്നില്ല. ഓഫാക്കിയ ശേഷം വീണ്ടും ഓണാക്കുമ്പോൾ കറന്റ് ബില്ല് കൂടാനാണ് സാധ്യത. ഫ്രിഡ്ജ് ഓഫാക്കി കുറച്ചു സമയം കഴിയുമ്പോൾ തന്നെ അതിനുള്ളിലെ തണുപ്പ് കുറഞ്ഞു വരാൻ തുടങ്ങും. മണിക്കൂറുകൾ കഴിഞ്ഞ് അത് വീണ്ടും ഓണാക്കുമ്പോൾ ഉള്ളിലെ താപനില ക്രമീകരിക്കാൻ കംപ്രസ്സറിന് കൂടുതൽ നേരം പ്രവർത്തിക്കേണ്ടി വരുകയും, ഇത് വലിയ തോതിൽ വൈദ്യുതി വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് വൈദ്യുതി നഷ്ടം മാത്രമാണ് നിങ്ങൾക്ക് ഉണ്ടാകുന്നത്.

ഭക്ഷണസാധനങ്ങൾ നശിക്കുമോ?

ഫ്രിഡ്ജ് ഓഫാക്കുന്നത് അതിനുള്ളിലെ ഭക്ഷണസാധനങ്ങൾ ചീത്തയാകാൻ കാരണമാകും. കാരണം ബാക്ടീരിയകൾ വളരാൻ ഈ അവസ്ഥ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുന്ന. പ്രത്യേകിച്ച് പാലും പച്ചക്കറികളും പെട്ടെന്ന് കേടാകുന്നു. വൈദ്യുതി ലാഭിക്കാൻ നോക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ കേടാകുകയും അതോടൊപ്പം വൈദ്യുതി നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

കറൻ്റ് ബില്ല് കുറയ്ക്കാൻ ചെയ്യേണ്ടത്

ഫ്രിഡ്ജിന്റെ പിൻഭാഗം ഭിത്തിയിൽ മുട്ടിയിരിക്കരുത്. വായുസഞ്ചാരത്തിന് ആവശ്യമായ സ്ഥലം നൽകുന്നത് കംപ്രസ്സറിൻ്റെ ജോലിഭാരം കുറയ്ക്കുന്നു. പാകം ചെയ്ത ഭക്ഷണം നന്നായി തണുത്ത ശേഷം മാത്രമെ ഫ്രിഡ്ജിലേക്ക് മാറ്റാവൂ. ഫ്രിഡ്ജിൻ്റെ വാതിൽ അനാവശ്യമായി ഇടയ്ക്കിടെ തുറക്കുന്നത് ഒഴിവാക്കുക. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഫ്രിഡ്ജിനുള്ളിലെ ടെമ്പറേച്ചർ സെറ്റിംഗ്സ് ക്രമീകരിക്കുക. കൂടാതെ ഫ്രീസറിൽ ഐസ് അമിതമായി കട്ടപിടിക്കുന്നത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കും.

Follow Us