Curly Hair: ചുരുണ്ട മുടി ഉള്ളവരാണോ? ഭംഗിയായി സംരക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി

Curly Hair Care Tips: ചുരുണ്ട മുടി ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്നമാണ് അവ പരിചരിക്കുന്നത്. ചുരുണ്ട മുടിയുടെ ഭംഗിയും വളർച്ചയും നിലനിർത്താൻ ശരിയായ പരിചരണവും സ്റ്റൈലിംഗ് രീതികളും ആവശ്യമാണ്. പലപ്പോഴും മുടിയിലെ ഫ്രിസ് ഇല്ലാതാക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. ചുരുണ്ട മുടി ശരിയായ പരിചരിക്കേണ്ട വിധം അറിഞ്ഞാലോ...

Curly Hair: ചുരുണ്ട മുടി ഉള്ളവരാണോ? ഭംഗിയായി സംരക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി

പ്രതീകാത്മക ചിത്രം

Published: 

16 Aug 2026 | 09:59 PM

നീളം കൂടിയ മുടി, നീളം കുറഞ്ഞ മുടി, ചുരുണ്ട മുടി, ഞെരുക്കമുള്ള മുടി…. തുടങ്ങി പലതരത്തിലുള്ള തലമുടി ഉള്ളവരുണ്ട്. ചുരുണ്ട മുടി (Curly Hair)  ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്നമാണ് അവ പരിചരിക്കുന്നത്. ചുരുണ്ട മുടിയുടെ ഭംഗിയും വളർച്ചയും നിലനിർത്താൻ ശരിയായ പരിചരണവും സ്റ്റൈലിംഗ് രീതികളും ആവശ്യമാണ്. പലപ്പോഴും മുടിയിലെ ഫ്രിസ് ഇല്ലാതാക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. എന്നാൽ ഫ്രിസ് എന്നത് ചുരുണ്ട മുടിയുടെ സ്വാഭാവികമായ സവിശേഷതയാണെന്നും, അത് മുടിക്ക് വോളിയം നൽകാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഫ്രിസിനോട് പോരാടുന്നതിന് പകരം മുടിയുടെ ഘടന മനസിലാക്കി ശരിയായ രീതിയിൽ ഈർപ്പം നിലനിർത്തുകയാണ് ചെയ്യേണ്ടത്. ചുരുണ്ട മുടി ശരിയായ പരിചരിക്കേണ്ട വിധം അറിഞ്ഞാലോ…

തലമുടിയുടെ ഘടന മനസ്സിലാക്കുക

ഓരോ ആളുടെയും ചുരുണ്ട മുടിയുടെ ടൈപ്പ് വ്യത്യസ്തമായിരിക്കും. ലൈറ്റ് വേവ്സ് അതായത്, മൃദുവായ വേവുകൾ ഉള്ളവർ ഭാരം കുറഞ്ഞ  ഹെയർ പ്രോഡക്റ്റുകൾ ഉപയോഗിക്കണം. ടൈറ്റ് കേൾസ് അല്ലെങ്കിൽ കൂടുതൽ ചുരുണ്ട മുടിയുള്ളവർ ഹെയർ ക്രീം, റിച്ച് കണ്ടീഷണറുകൾ എന്നിവ ഉപയോഗിച്ച് മുടിയിൽ ഈർപ്പം നിലനിർത്തേണ്ടതാണ്.

സ്റ്റൈലിംഗ് രീതികൾ

വിവിധ രീതിയിലുള്ള സ്റ്റൈലിംഗ് ഉണ്ട്. അതിൽ ആദ്യത്തേതാണ് ബൗൾ രീതി. വെള്ളവും കണ്ടീഷണറും നിറച്ച ബൗളിൽ മുടി വീണ്ടും വീണ്ടും മുക്കി സ്ക്രഞ്ച് ചെയ്ത് ഈർപ്പം നിലനിർത്തുന്ന രീതിയാണിത്.  ഹെയർ പ്രോഡക്റ്റുകൾ കൈവെള്ളയിൽ വച്ച് മുടിയുടെ ഭാഗങ്ങളിലേക്ക് ഒരേപോലെ തേച്ചുപിടിപ്പിക്കുന്ന മറ്റൊരു രീതിയുമുണ്ട്.

ALSO READ: മുടി സോപ്പ് ഉപയോഗിച്ച് കഴുകാമോ? സംഭവിക്കുന്നത് ഇത്…

വിരലുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ മുടിയിലൂടെ ചീകി ഒരേപോലെ എത്തിക്കുന്നത്,  വിരലുകളിൽ മുടി ഓരോ ഭാഗമായി ചുറ്റിയെടുത്ത് കൂടുതൽ വ്യക്തതയുള്ള കേളുകൾ നിർമ്മിക്കുന്ന രീതി, ക്രീമും ജെല്ലും മുടിയുടെ ഓരോ ഭാഗത്തും കോട്ട് ചെയ്ത ശേഷം സ്ക്രഞ്ച് ചെയ്യുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.

ശരിയായ ദിനചര്യ

സൾഫേറ്റ് ഫ്രീ ഷാംപൂ: ആഴ്ചയിൽ 2 മുതൽ 3 തവണ മാത്രം സൾഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ഡീപ് കണ്ടീഷനിംഗ്: എല്ലാ വാഷിനു ശേഷവും കണ്ടീഷണർ ഉപയോഗിക്കുക. ആഴ്ചയിലൊരിക്കൽ ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്മെന്റ് ചെയ്യുക.

നനഞ്ഞ മുടിയിൽ മാത്രം ഉൽപ്പന്നങ്ങൾ: ലീവ്-ഇൻ കണ്ടീഷണർ, കേൾ ക്രീം, ജെൽ എന്നിവ മുടി നന്നായി നനഞ്ഞിരിക്കുമ്പോൾ മാത്രം പുരട്ടുക.

രാത്രികാല സംരക്ഷണം: രാത്രി ഉറങ്ങുമ്പോൾ സാറ്റിൻ അല്ലെങ്കിൽ സിൽക്ക് ബോണറ്റ്  ഉപയോഗിക്കുക. മുടി മുകളിലേക്ക് കെട്ടിവെക്കുന്നത് വഴി രാവിലെ ഉണ്ടാകുന്ന ഫ്രിസ് കുറയ്ക്കാനാകും. മുടി അതിന്റെ സ്വാഭാവികമായ ഘടനയിൽ നിലനിർത്തിക്കൊണ്ട് കൃത്യമായ സംരക്ഷണം നൽകിയാൽ നിങ്ങൾക്ക് ചുരുണ്ട മുടി എളുപ്പത്തിൽ പരിപാലിക്കാൻ സാധിക്കുന്നതാണ്.

English Summary:

Managing curly hair starts with understanding your curl pattern and focusing on moisture rather than trying to eliminate natural frizz. Different curl types require different products, with lighter products for waves and richer creams or conditioners for tighter curls.

Follow Us
ചിത്തിര നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു