AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026: നാളെ അത്തം; പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളക്കര

Onam 2026 ATham Tomorrow: ഇനിയങ്ങോട്ടേക്കുള്ള ദിനങ്ങൾ ഓണാഘോഷത്തിന്റെ ലഹരിയിൽ ആയിരിക്കും നാടും നഗരവും എല്ലാം. നാളത്തെ അത്തം പിറക്കുന്നതോടെ വീടുകളുടെ മുറ്റത്ത് പൂത്തറ കെട്ടി തുമ്പപ്പൂവും തുളസിയും തൊട്ടാവാടിയും കൊണ്ട് ആദ്യത്തെ അത്തപ്പൂക്കളം ഒരുക്കും. അത്തച്ചമയത്തിന് പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെയാണ് എന്നാണ് പഴമക്കാർ പറയുന്നത്............

Ashli C
Ashli C | Published: 15 Aug 2026 | 07:54 PM
മലയാളി മനസ്സുകളിൽ ആഹ്ലാദത്തിന്റെ പൂക്കാലം തീർത്തുകൊണ്ട് നാളെ അത്തം പിറക്കുന്നു. നാളെ തുടങ്ങി പത്താം‌ദിനത്തിൽ ഓഗസ്റ്റ് 26ന് കേരളക്കര തിരുവോണം ആഘോഷമാക്കും. ഇനിയങ്ങോട്ടേക്കുള്ള ദിനങ്ങൾ ഓണാഘോഷത്തിന്റെ ലഹരിയിൽ ആയിരിക്കും നാടും നഗരവും എല്ലാം. നാളത്തെ അത്തം പിറക്കുന്നതോടെ വീടുകളുടെ മുറ്റത്ത് പൂത്തറ കെട്ടി  തുമ്പപ്പൂവും തുളസിയും തൊട്ടാവാടിയും കൊണ്ട് ആദ്യത്തെ അത്തപ്പൂക്കളം ഒരുക്കും. അത്തച്ചമയത്തിന് പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെയാണ് എന്നാണ് പഴമക്കാർ പറയുന്നത്. (IMAGE CREDIT SOURCE:SOCIAL MEDIA)

1 / 5
അതുകഴിഞ്ഞ് തുടർന്നുള്ള ഓരോ ദിവസവും വിവിധതരം പൂക്കൾ ചേർത്ത് പൂക്കളത്തിന്റെ വലിപ്പം കൂട്ടി പത്താം ദിവസം 10തരം പൂക്കൾ വെച്ച് പൂക്കളം തീർക്കും എന്നാണ് പറയുന്നത്. പൂക്കളുടെ വൈവിധ്യമനുസരിച്ച് അതേ രീതിയിൽ നമ്മുടെ മനസ്സ് മുറ്റവും എല്ലാം ആഘോഷത്തിന് വേണ്ടി ഒരുങ്ങുകയായിരിക്കും. ഓണപ്പൂക്കളം എന്നത് കേവലം ഒരു അലങ്കാരം മാത്രമല്ല പ്രകൃതിയോടുള്ള മനുഷ്യന്റെ അടുപ്പത്തിന്റെ അടയാളം കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേരളം ഇന്ന് ഫാസ്റ്റ് ആണ്. അതിനനുസരിച്ച് പൂക്കളത്തിലും പല മാറ്റങ്ങൾ വരുന്നുണ്ട്.

2 / 5
പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന നമ്മുടെ നാടൻ പൂക്കൾക്ക്‌ പകരമായി ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിവിധതരം പൂക്കൾ മാർക്കറ്റിലെത്തുന്നു. എന്നാൽ പണ്ടുകാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. പൂക്കൾ വാങ്ങുക എന്ന ഒരു സമ്പ്രദായം പോലുമില്ല. ആരും പൂക്കൾക്ക് വേണ്ടി കടകളെ ആശ്രയിച്ചിരുന്നില്ല എല്ലാവരും തന്റെ വീടിന്റെ പറമ്പിലേക്ക് വയലുകളിലേക്കും ഇറങ്ങി വിരിഞ്ഞിരിക്കുന്ന പൂക്കൾ പറിച്ചെടുത്ത് മുട്ടയിലാക്കി വീട്ടില്‍ കൊണ്ടുവന്നു പൂക്കളം ഒരുക്കുന്നു.

3 / 5
Atham ഇതിലൂടെ ഒത്തുചേരൽ എന്ന മനോഹരമായ കാര്യം കൂടിയായിരുന്നു നടക്കുന്നത്. കുട്ടികൾ പൂക്കൾ തേടി പറമ്പിലേക്ക് ഓടിയ കാലം മുതിർന്നവർ പൂക്കളത്തിന് നിർദ്ദേശങ്ങൾ നൽകുന്നു അമ്മമാർ വീട്ടിൽ ഓണസദ്യ ഒരുക്കുന്നതിന്റെ തിരക്കുകൾ അങ്ങനെ ഓണത്തിന് പണ്ടുകാലങ്ങളിൽ ഒരുപാട് മനോഹരമായ ഓർമ്മകൾ ഉണ്ട്.എന്നാൽ കാലം മാറിയെങ്കിലും ഇപ്പോഴും മലയാളികൾക്ക് ഓണം എന്ന് പറഞ്ഞാൽ ഒരു ലഹരി തന്നെയാണ്. (3)

4 / 5
മാറുന്ന കാലം അതിനനുസരിച്ച് ഓണത്തിന്റെ മട്ടും ഭാവവും കുറച്ചു മാറിയെങ്കിലും ഇന്നും എല്ലാവർക്കും ഓർക്കാൻ പറ്റുന്ന മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് ഓരോ ഓണവും കടന്നു പോകുന്നത്. ഐശ്വര്യവും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓർമ്മയായി മഹാബലി ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു. അതിനാൽ തന്നെ ഓണം കേവലം ഒരു ഉത്സവം എന്നതിലുപരി നന്മയുടെയും ഒരുമയുടെയും സമൃദ്ധിയുടെയും സങ്കല്പത്തെയാണ് ഓരോ വർഷവും പുതുക്കുന്നത്.

5 / 5
Follow Us