AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Heart Health: ഹൃദയം തളരില്ല! ചായയിലോ കാപ്പിയിലോ ഇതുകൂടി ചേർക്കൂ; ഇരുന്നുള്ള ജോലി ചെയ്യുന്നവർ അറിയാൻ

Heart Hack Risk In Desk Worker's: തുടർച്ചയായി എഴ്, എട്ട് മണിക്കൂർ ഇരുന്നുള്ള ജോലി ആരോ​ഗ്യത്തെ പല വിധത്തിലാണ് കുഴപ്പത്തിലാക്കുന്നത്. അതിൽ ഏറ്റവും അപകരമായത് ഹൃദയാരോ​ഗ്യമാണ്. പ്രത്യേകിച്ച്, കൃത്യമായ വ്യായാമമോ, ആഹാര രീതിയോ ഇല്ലാത്തവരിൽ.

Heart Health: ഹൃദയം തളരില്ല! ചായയിലോ കാപ്പിയിലോ ഇതുകൂടി ചേർക്കൂ; ഇരുന്നുള്ള ജോലി ചെയ്യുന്നവർ അറിയാൻ
Heart Hack RiskImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 12:26 PM

ജോലിയുടെ ഭാ​ഗമായി ദീർഘനേരം ഒരേയിരിപ്പ് ഇരിക്കുന്നവർ ഒട്ടനവധിയാണ്. ഇത്തരം ജോലിക്കാർ കൂടുമ്പോൾ നമ്മുടെ സമൂഹത്തിൽ ഹൃദ്രോ​ഗികളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. തുടർച്ചയായി എഴ്, എട്ട് മണിക്കൂർ ഇരുന്നുള്ള ജോലി ആരോ​ഗ്യത്തെ പല വിധത്തിലാണ് കുഴപ്പത്തിലാക്കുന്നത്. അതിൽ ഏറ്റവും അപകരമായത് ഹൃദയാരോ​ഗ്യമാണ്. പ്രത്യേകിച്ച്, കൃത്യമായ വ്യായാമമോ, ആഹാര രീതിയോ ഇല്ലാത്തവരിൽ.

ഇരുന്നുള്ള ജോലി ചെയ്യുന്നവർക്ക് ഹൃദയാരോഗ്യം സംരക്ഷിക്കാൻ യുകെയിലെ പോഷകാഹാര വിദഗ്ധൻ നിർദ്ദേശിക്കുന്ന ഒരു ചെറിയ ഹെൽത്ത് ഡ്രിങ്ക് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. നിങ്ങളുടെ പതിവ് ചായയിലോ കാപ്പിയിലോ വെറും ഒരു സ്പൂൺ മധുരമില്ലാത്ത യഥാർത്ഥ കൊക്കോ പൗഡർ (Unsweetened Cocoa Powder) ചേർക്കുന്നതിലൂടെ ദീർഘനേരം ഇരിക്കുന്നതുമൂലം ഹൃദയത്തിനുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

മണിക്കൂറുകളോളം അനങ്ങാതെ ഇരുന്നുള്ള ജോലി ഹൃദയത്തെ നിശബ്ദമായി കൊല്ലുന്ന ഒന്നാണെന്ന് നമുക്കറിയാം. ഉയർന്ന ഗുണനിലവാരമുള്ള കൊക്കോ പൗഡറിൽ ഫ്ലാവനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. തുടർച്ചയായി ഇരിക്കുമ്പോൾ നമ്മുടെ രക്തക്കുഴലുകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നു. കൊക്കോയിലുള്ള ഫ്ലാവനോളുകളാകട്ടെ നിങ്ങളുടെ രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു.

ALSO READ: കാബേജ് ഇല കാൽമുട്ടിൽ കെട്ടിവെച്ചാൽ വേദന മാറുമോ?; വിദ​ഗ്ധർ പറയുന്നു

ഇരുന്നുള്ള ജോലി മൂലം രക്തക്കുഴലുകൾക്കുണ്ടാകുന്ന നീർവീക്കം തടയാനും ഇത്തരം കൊക്കോ പൊടികളിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. കാപ്പിയിലോ ചായയിലോ പഞ്ചസാര ഒഴിവാക്കിവേണം ഇവ ഉപയോ​ഗിക്കാൻ. പാലിന് പകരം ബ്ലാക്ക് കോഫിയിലോ കട്ടനിലോ ഇത് യോജിപ്പിച്ച് കുടിക്കാവുന്നതാണ്. ഒരു നുള്ള് കറുവപ്പട്ട കൂടി ചേർത്താൽ ഗുണം ഇരട്ടിയാകും.

തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കരുത്. ഓരോ 20-30 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് ഒന്ന് നടക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇരുന്നുകൊണ്ട് തന്നെ കാലുകൾ ചലിപ്പിക്കുകയും സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുക.

ഇരുന്നുള്ള ജോലി ചെയ്യുന്നവർ കഴിക്കേണ്ടത്

മോര്: മോര് പ്രോബയോട്ടിക് ആണ്. ഇത് ദഹനത്തിന് സഹായിക്കുകയും ശരീരത്തിലെ ചൂട് കുറയ്ക്കുകയും ചെയ്യും. രാവിലെ ഒരു ഗ്ലാസ് മോര് കുടിക്കുന്നത് ഉന്മേഷം നൽകും.

വാഴപ്പഴം: പെട്ടെന്ന് ഊർജ്ജം നൽകുന്നതിനൊപ്പം വിശപ്പ് നിയന്ത്രിക്കാനും വാഴപ്പഴം സഹായിക്കുന്നു.

പുതിനച്ചായ: ഉച്ചഭക്ഷണത്തിന് ശേഷം വരുന്ന ഉറക്കം ഒഴിവാക്കാൻ കാപ്പിക്ക് പകരം പുതിനയില ഇട്ട ചായ കുടിക്കാം. ഇത് അസിഡിറ്റി കുറയ്ക്കാനും വയറ്റിലെ അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കും.

നാരുകളുള്ള ഭക്ഷണങ്ങൾ: ഓട്സ്, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും ചെയ്യും.