Kidney Stones: 12 ഗ്ലാസ് വെള്ളം കുടിച്ചാൽ കിഡ്‌നി സ്റ്റോൺ മാറുമോ? യൂറോളജിസ്റ്റ് പറയുന്നു

How To Remove Kidney Stones: വേനലായാൽ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാൽ ദിവസവും 10-12 ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കുമോ എന്നത് പലരുടെയും സംശയമാണ്. വൃക്കയിലെ കല്ലുകൾ അലിയിക്കാനും പുറന്തള്ളാനും വെള്ളം കുടിക്കുന്നത് വളരെ അത്യാവശ്യമാണ്.

Kidney Stones: 12 ഗ്ലാസ് വെള്ളം കുടിച്ചാൽ കിഡ്‌നി സ്റ്റോൺ മാറുമോ? യൂറോളജിസ്റ്റ് പറയുന്നു

പ്രതീകാത്മക ചിത്രം

Published: 

08 Apr 2026 | 10:36 AM

വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകുന്നത് എപ്പോഴും വേനൽകാലത്താണ്. നിർജ്ജലീകരണം മുതൽ ജീവിതശൈലി വരെ ഇതിന് കാരണമാകാറുണ്ട്. വേനലായാൽ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാൽ ദിവസവും 10-12 ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കുമോ എന്നത് പലരുടെയും സംശയമാണ്.

വൃക്കയിലെ കല്ലുകൾ അലിയിക്കാനും പുറന്തള്ളാനും വെള്ളം കുടിക്കുന്നത് വളരെ അത്യാവശ്യമാണ്. സാധാരണയായി അഞ്ച് മില്ലിമീറ്ററിൽ (5mm) താഴെ വലിപ്പമുള്ള കല്ലുകൾ നീക്കം ചെയ്യാൻ ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും. ആ സമയം 10 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുമ്പോൾ മൂത്രത്തിന്റെ അളവ് വർദ്ധിക്കുകയും, അതിലൂടെ കല്ലുകളെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

ALSO READ: ഇനി മയണൈസ് വേണ്ട, ബ്രെഡിനും കേക്കിനും കൂട്ടായി ലെമൺ കേഡ് മതി

അതുപോലെ ധാരാളം വെള്ളം കുടിച്ചാൽ ശരീരത്തിൽ നിന്ന് പുറത്തുവരുന്ന മൂത്രം നേർപ്പിക്കപ്പെടുന്നു. ഇത് കാൽസ്യം, ഓക്സലേറ്റ് തുടങ്ങിയ ലവണങ്ങൾ ഒന്നിച്ചുചേർന്ന് കിഡ്ണിയിൽ കല്ലുകളുണ്ടാകാനുള്ള സാധ്യത ​ഗണ്യമായി കുറയ്ക്കുന്നു. മൂത്രത്തിന്റെ നിറം പച്ചവെള്ളത്തിന് സമാനമാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നാണ് അർത്ഥമാക്കുന്നത്.

എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, എല്ലാ കിട്ണി സ്റ്റോണുകളും വെള്ളം കുടിച്ചതുകൊണ്ട് മാത്രം മാറില്ല. കല്ലിന്റെ വലിപ്പം 6-7 മില്ലിമീറ്ററിൽ കൂടുതലാണെങ്കിൽ വെള്ളം എത്ര കുടിച്ചാലും അത് മാറണമെന്നില്ല. കഠിനമായ വയറുവേദനയും ഛർദ്ദിയും ഉണ്ടെങ്കിൽ അത് ഡോക്ടറിനെ കാണിക്കേണ്ട അവസ്ഥയാണ്. മൂത്രത്തിൽ രക്തം കാണപ്പെടുകയോ പഴുപ്പ് ഉണ്ടാകുകയോ ചെയ്താൽ അത് വെച്ചോണ്ടിരുന്ന വഷളാക്കരുത്. ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ