AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Farming: എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചു; വാഴപ്പഴം കൃഷി ചെയ്ത് 35 ലക്ഷം നേടി യുവാവ്!

Red Banana Farming Success Story: ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കിയതാണ് അഭിജീത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. പ്രാദേശിക വിപണികളിൽ വൽക്കുന്നതിന് പകരം പൂനെ, മുംബൈ, ഡൽഹി തുടങ്ങിയ വൻനഗരങ്ങളിലെ റിലയൻസ്, ടാറ്റ തുടങ്ങിയ പ്രമുഖ റീട്ടെയിൽ നെറ്റ്‌വർക്കുകളിലേക്ക് നേരിട്ട് പഴങ്ങൾ എത്തിച്ചു നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

Farming: എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചു; വാഴപ്പഴം കൃഷി ചെയ്ത് 35 ലക്ഷം നേടി യുവാവ്!
പ്രതീകാത്മക ചിത്രംImage Credit source: Sanja Baljkas/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 06 Oct 2026 | 04:01 PM

കൃഷിയുടെ മാഹാത്മ്യവും സാമ്പത്തിക നേട്ടങ്ങളും തിരിച്ചറിഞ്ഞ യുവതലമുറ ഇന്ന് വീണ്ടും മണ്ണിലേക്കിറങ്ങുകയാണ്. കൃഷി ചെയ്തും വിജയം കൈവരിക്കാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മഹാരാഷ്ട്ര സ്വദേശിയായ അഭിജിത്ത് പാട്ടീൽ. സിവിൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷം പരമ്പരാഗത ജോലികൾക്ക് പിന്നാലെ പോകാതെ കൃഷിയിലേക്ക് തിരിഞ്ഞ് വൻ വിജയം കൊയ്തിരിക്കുകയാണ് അഭിജീത്ത്. സ്വന്തം നാല് ഏക്കർ ഭൂമിയിൽ വാഴപ്പഴം കൃഷി ചെയ്താണ് ഈ യുവകർഷകൻ ചെലവുകൾക്കെല്ലാം ശേഷം 35 ലക്ഷം രൂപ ലാഭം കൊയ്തതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

ചുവന്ന വാഴപ്പഴവും നൂറുമേനി വിജയവും

പുനെയിലെ ഡി.വൈ. പാട്ടീൽ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് ബിരുദം നേടിയ അഭിജീത്ത് പാട്ടീൽ 2015-ഓടെയാണ് കാർഷിക മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2020 ഡിസംബറിലാണ് തന്റെ നാല് ഏക്കർ സ്ഥലത്ത് അഭിജീത്ത് ചുവന്ന വാഴ തൈകൾ വച്ചുപിടിപ്പിച്ചത്. നാല് ഏക്കറിൽ നിന്നായി ഏകദേശം 60 ടൺ ചുവന്ന വാഴപ്പഴം വിളവെടുത്തു. വിളവെടുത്ത പഴങ്ങൾ വിറ്റഴിച്ചതിലൂടെ ചെലവുകൾ കിഴിച്ച് 35 ലക്ഷം രൂപ ലാഭം നേടി.

വിജയത്തിന് പിന്നിൽ…

ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കിയതാണ് അഭിജീത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. പ്രാദേശിക വിപണികളിൽ വൽക്കുന്നതിന് പകരം പൂനെ, മുംബൈ, ഡൽഹി തുടങ്ങിയ വൻനഗരങ്ങളിലെ റിലയൻസ്, ടാറ്റ തുടങ്ങിയ പ്രമുഖ റീട്ടെയിൽ നെറ്റ്‌വർക്കുകളിലേക്ക് നേരിട്ട് പഴങ്ങൾ എത്തിച്ചു നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

ALSO READ: പേരക്കയുടെ സ്വന്തം നാട്; ഇന്ത്യയുടെ പേരക്ക തലസ്ഥാനം അറിയാമോ?

ഗുണനിലവാരവും വിപണിയിലെ ആവശ്യകതയും അനുസരിച്ച് കിലോയ്ക്ക് 60 രൂപ മുതൽ 90 രൂപ വരെ വിലയിലാണ് ചുവന്ന വാഴപ്പഴം വിറ്റഴിക്കപ്പെടുന്നത്. സാധാരണ മഞ്ഞ വാഴപ്പഴങ്ങളെ അപേക്ഷിച്ച് ഉയർന്ന പോഷകമൂല്യവും ഫൈബറും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ മെട്രോ നഗരങ്ങളിൽ ചുവന്ന വാഴപ്പഴത്തിന് വലിയ പ്രിയമാണുള്ളത്.

ചുവന്ന വാഴകൃഷിക്ക് അനുയോജ്യമായ മണ്ണ്?

ആഴമുള്ളതും ഫലഭൂയിഷ്ഠവും എക്കൽ മണ്ണുളളതുമായ പ്രതലത്തിലാണ് വാഴ കൃഷി ഏറ്റവും നന്നായി വളരുന്നത്. മണ്ണിൽ നല്ല നീർവാർച്ചാ സൗകര്യമുണ്ടായിരിക്കണം, ഒപ്പം ചെടികൾക്ക് ആവശ്യമായ ഈർപ്പം നിലനിർത്താനും കഴിയണം. മണ്ണിൽ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. 6 മുതൽ 7.5 വരെയുള്ള മണ്ണിലെ പി.എച്ച് (pH) അളവാണ് വാഴകൃഷിക്ക് അനുയോജ്യമായി കരുതപ്പെടുന്നത്. ജൈവാംശവും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളമായി അടങ്ങിയിട്ടുള്ള മണ്ണ് വാഴയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് നല്ലതാണ്. വളരെ മണലുള്ള മണ്ണ്, കട്ടി കൂടിയ കളിമണ്ണ്, ഉപ്പുരസമുള്ള മണ്ണ്, നീർവാർച്ചയില്ലാത്ത മണ്ണ് എന്നിവ ഒഴിവാക്കുക.

English Summary:

A civil engineer from Maharashtra, Abhijeet Patil, chose farming over a conventional engineering career and achieved remarkable success by cultivating red bananas. He began growing the crop in December 2020 and harvested it from January 2022, producing around 60 tonnes from four acres of land.

Follow Us