AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു; ശിക്ഷ 25ന്

Dhanaraj Murder Case: പയ്യന്നൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികളായ ടിപി ബിജു, എം വൈശാഖ്, എം വിപിൻ എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി. ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകരായ 20 പേർ ആണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.

ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു; ശിക്ഷ 25ന്
Dhanaraj Murder Case First Three Accused Found GuiltyImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 23 Nov 2026 | 12:45 PM

തളിപ്പറമ്പ്: പയ്യന്നൂരിലെ സിപിഐ എം നേതാവ് സി വി ധനരാജിനെ രാത്രി വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു. നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്, പ്രതികളുടെ ശിക്ഷ നവംബർ 25ന് വിധിക്കും. പയ്യന്നൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികളായ ടിപി ബിജു, എം വൈശാഖ്, എം വിപിൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകരായ 20 പേർ ആണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.

Follow Us