Trending Recipes 2025: പോൺസ്റ്റാർ മാർട്ടിനി മുതൽ തുടങ്ങുന്നു…. 2025-ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ പ്രിയപ്പെട്ട രുചിക്കൂട്ടുകൾ

Discover the most searched recipes by Indians: വെളുത്ത ഇഡ്ഡലിക്ക് പുറമെ ബീറ്റ്‌റൂട്ട്, ചീര, കാരറ്റ് എന്നിവയുടെ നീര് ചേർത്തുണ്ടാക്കുന്ന മൾട്ടി-കളർ ഇഡ്ഡലികളും തേങ്ങാചട്ണി, സാമ്പാർ തുടങ്ങിയ കറികളുമാണ് ഗൂഗിളിനെ തിരക്കേറിയതാക്കിയത്.

Trending Recipes 2025: പോൺസ്റ്റാർ മാർട്ടിനി മുതൽ തുടങ്ങുന്നു.... 2025-ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ പ്രിയപ്പെട്ട രുചിക്കൂട്ടുകൾ

Food 2025

Published: 

30 Dec 2025 | 10:14 AM

പാചകത്തിനും ഭക്ഷണത്തിനും എല്ലാക്കാലത്തും നല്ല സാധ്യതകളാണ് ഉള്ളത്. 2025 -ൽ സ്റ്റാറായ ചില റെസിപികൾ ഉണ്ട്. അതിൽ നമ്മൾ പ്രതീക്ഷിക്കാത്ത വിഭവങ്ങളുമുണ്ട്.

ഒന്നാമനായി ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുന്ന നമ്മുടെ സ്വന്തം ഇഡ്ഡലിയാണ് ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വിഭവം. വെളുത്ത ഇഡ്ഡലിക്ക് പുറമെ ബീറ്റ്‌റൂട്ട്, ചീര, കാരറ്റ് എന്നിവയുടെ നീര് ചേർത്തുണ്ടാക്കുന്ന മൾട്ടി-കളർ ഇഡ്ഡലികളും തേങ്ങാചട്ണി, സാമ്പാർ തുടങ്ങിയ കറികളുമാണ് ഗൂഗിളിനെ തിരക്കേറിയതാക്കിയത്.

Also read – കൽപാത്തി തെരുവിലെ വെണ്ണപോലെ അലിയുന്ന മധുരം, മാലഡുവിന്റെ കഥ ഇങ്ങനെ

പോൺസ്റ്റാർ മാർട്ടിനി രണ്ടാം സ്ഥാനത്തുള്ളത് ലണ്ടനിലെ ഡഗ്ലസ് അൻക്ര 2002-ൽ രൂപപ്പെടുത്തിയ ഈ വിഖ്യാത കോക്ടെയിലാണ്. പാഷൻ ഫ്രൂട്ട് പ്യൂരി, വാനില വോഡ്ക, ചെറുനാരങ്ങ എന്നിവയാണ് പ്രധാന ചേരുവകൾ. ഇത് സാധാരണയായി ഇറ്റാലിയൻ വൈറ്റ് വൈനായ പ്രൊസെക്കോയ്ക്കൊപ്പമാണ് വിളമ്പുന്നത്. വൈനും കോക്ടെയിലും മാറിമാറി കുടിക്കുന്ന രീതിയാണിതിന്റേത്.

 

മറ്റ് പ്രധാന റെസിപികൾ

 

  • ബ്രിട്ടീഷ് വിഭവമായ യോർക്ക്ഷയർ പുഡിങ് മുട്ട, മാവ്, പാൽ എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുന്ന ഈ ബ്രിട്ടീഷ് വിഭവം എങ്ങനെ തയ്യാറാക്കാം എന്നതും ഗൂഗിളിൽ ഏറെ തിരയപ്പെട്ടു.
  • ഇന്ത്യൻ പാരമ്പര്യത്തിന്റെ രുചിക്കൂട്ടുകൾ ഉത്സവങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളും പട്ടികയിൽ വലിയ സ്ഥാനം പിടിച്ചു:
  • മോദക്: ഗണേശചതുർത്ഥിയോട് അനുബന്ധിച്ച് തയ്യാറാക്കുന്ന അരിപ്പൊടിയുടെ മധുരപലഹാരം.
  • തേക്വ: ഗോതമ്പ് മാവും ശർക്കരയും നെയ്യും ചേർത്ത് തയ്യാറാക്കുന്ന ബിഹാറിലെയും യുപിയിലെയും പ്രിയപ്പെട്ട വിഭവം.
  • ഉഗാഡി പച്ചടി: മധുരം, കയ്പ്പ്, പുളി തുടങ്ങിയ ആറു രുചികൾ സമ്മേളിക്കുന്ന ഈ വിഭവം പുതുവർഷത്തോടനുബന്ധിച്ചാണ് ഉണ്ടാക്കുന്നത്.
  • കൊഴുക്കട്ട, ബീറ്റ്‌റൂട്ട് കഞ്ഞി, ഗോണ്ട് കതിറ എന്നിവയും പട്ടികയിലുണ്ട്.
തടികുറയ്ക്കാൻ തുളസിവെള്ളമോ?
ഹാപ്പി ന്യൂയര്‍ പറയാം വെറൈറ്റിയായി
നരച്ച മുടി പിഴുതാൽ കൂടുതൽ മുടി നരയ്ക്കുമോ?
പഞ്ചസാര വേണ്ട, തണുപ്പിന് ബെസ്റ്റ് ശർക്കര, ​ഗുണങ്ങളിതാ...
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ