AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sweet Potato: മധുരക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാം സ്വാദിഷ്ടമായ സ്റ്റ്യൂവും പറാത്തയും

Health Benefits of Sweet Potato: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പോഷകസമൃദ്ധമായ നാലുമണിപ്പലഹാരമായോ പ്രഭാതഭക്ഷണമായോ ഇത് ഉപയോഗിക്കാം. ഗോതമ്പ് മാവ് ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക.

Sweet Potato: മധുരക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാം സ്വാദിഷ്ടമായ സ്റ്റ്യൂവും പറാത്തയും
Sweet Potato StewImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 09 Mar 2026 | 06:40 PM

തിരുവനന്തപുരം: പോഷകങ്ങളുടെ കലവറയായ മധുരക്കിഴങ്ങ് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ. വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മധുരക്കിഴങ്ങ് കാഴ്ചശക്തി വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിന് പ്രത്യേക കഴിവുണ്ട്. മധുരക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന രണ്ട് വൈവിധ്യമാർന്ന വിഭവങ്ങൾ പരിചയപ്പെടാം.

 

സ്വീറ്റ് പൊട്ടറ്റോ സ്റ്റ്യൂ

 

തേങ്ങാപ്പാലും മധുരക്കിഴങ്ങും ചേരുന്ന ഈ വിഭവം അപ്പം, ഇടിയപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതാണ്. മധുരക്കിഴങ്ങ് കഷ്ണങ്ങളാക്കി സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. വെന്തശേഷം നന്നായി ഉടച്ച് ഇതിലേക്ക് കട്ടി തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.

 

മധുരക്കിഴങ്ങ് സ്റ്റഫ്ഡ് പറാത്ത

 

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പോഷകസമൃദ്ധമായ നാലുമണിപ്പലഹാരമായോ പ്രഭാതഭക്ഷണമായോ ഇത് ഉപയോഗിക്കാം. ഗോതമ്പ് മാവ് ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക. വെവിച്ചു ഉടച്ച മധുരക്കിഴങ്ങിലേക്ക് സവാള, മസാലപ്പൊടികളായ മുളക്, മഞ്ഞൾ, മല്ലി, ഗരം മസാല, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് കൂട്ടുണ്ടാക്കുക. മാവിനുള്ളിൽ ഈ കൂട്ട് നിറച്ച് പരത്തി നെയ്യിൽ ചുട്ടെടുക്കുക. രുചിയേറുന്നതിനൊപ്പം ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറും മധുരക്കിഴങ്ങിൽ ധാരാളമുണ്ട്.

Follow Us