AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tender Coconut Halwa Recipe: ഇളനീർ ഇല്ലാതെ ഇളനീർ ഹൽവയോ? പച്ചത്തേങ്ങ മാത്രം മതി; കിടിലൻ ഹൽവ വീട്ടിൽ തയ്യാറാക്കാം

Tender Coconut Halwa Recipe In Malayalam: നമ്മുടെ നാട്ടിൽ പല തരത്തിലുള്ള ഹൽവ വിപണിയിലുണ്ട്. മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയ വിവിധ വർണങ്ങളിൽ ഹലവ കിട്ടാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാനാകുന്ന ഇളനീർ ഹൽവ നമുക്ക് ഒന്ന് ട്രൈ ചെയ്താലോ. ഇളനീർ കിട്ടാനില്ലാത്തപ്പോഴും വളരെ എളുപ്പത്തിൽ, പച്ചത്തേങ്ങ ഉപയോഗിച്ച് അതേ മൃദുത്വവും രുചിയും നൽകുന്ന കിടിലൻ ഹൽവ വീട്ടിൽ ഉണ്ടാക്കാം. അടുക്കളയിൽ എപ്പോഴുമുള്ള ചേരുവകൾ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Tender Coconut Halwa Recipe: ഇളനീർ ഇല്ലാതെ ഇളനീർ ഹൽവയോ? പച്ചത്തേങ്ങ മാത്രം മതി; കിടിലൻ ഹൽവ വീട്ടിൽ തയ്യാറാക്കാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 21 Nov 2026 | 04:33 PM

നാവിൽ തൊട്ടാൽ അലിഞ്ഞുപോകുന്ന രുചിയുള്ള ഹൽവ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നമ്മുടെ നാട്ടിൽ പല തരത്തിലുള്ള ഹൽവ വിപണിയിലുണ്ട്. മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയ വിവിധ വർണങ്ങളിൽ ഹലവ കിട്ടാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാനാകുന്ന ഇളനീർ ഹൽവ നമുക്ക് ഒന്ന് ട്രൈ ചെയ്താലോ. ഇളനീർ കിട്ടാനില്ലാത്തപ്പോഴും വളരെ എളുപ്പത്തിൽ, പച്ചത്തേങ്ങ ഉപയോഗിച്ച് അതേ മൃദുത്വവും രുചിയും നൽകുന്ന കിടിലൻ ഹൽവ വീട്ടിൽ ഉണ്ടാക്കാം. അടുക്കളയിൽ എപ്പോഴുമുള്ള ചേരുവകൾ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

സാധാരണയായി ഗോതമ്പ് മാവോ ചോളപ്പൊടിയോ ഉപയോഗിച്ചാണ് നമ്മൾ ഹൽവ ഉണ്ടാക്കാറുള്ളത്. എന്നാൽ, ഇളനീർ കാമ്പും വെള്ളവും ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ ഒരു ഹൽവ തയ്യാറാക്കാം. അത് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

ALSO READ: അരി വേണ്ട, 15 മിനിറ്റിൽ കിടിലൻ ബിരിയാണി റെഡി; റവ ബിരിയാണി തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

ഇളനീർ കാമ്പ് – 2 എണ്ണത്തിൻ്റേത് (ഏകദേശം 1 കപ്പ്)
ഇളനീർ വെള്ളം – 1.5 കപ്പ്
കോൺ ഫ്ലോർ – 3/4 കപ്പ്
പഞ്ചസാര – 1.5 കപ്പ്
നെയ്യ് – 4 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി – 1 ടീസ്പൂൺ
കശുവണ്ടി – 10 എണ്ണം
ഉപ്പ് – ഒരു നുള്ള് (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം

ആദ്യം, രണ്ട് ഇളനീരുകളിൽ നിന്ന് അതിനുള്ളിലെ മൃദുവായ കാമ്പ് എടുക്കുക. ഇതിൽ കട്ടിയുള്ള തോടിൻ്റേയോ മറ്റോ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യണം. തുടർന്ന്, ഇത് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇതിൽ പകുതി ഭാഗം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക, ഒപ്പം അല്പം ഇളനീരിൻ്റെ വെള്ളവും ചേർക്കുക. ഇത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ബാക്കിയുള്ള കാമ്പ് ചെറിയ കഷ്ണങ്ങളായിത്തന്നെ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ, ഇടയ്ക്കിടെ കഷ്ണങ്ങൾ കടിക്കുന്ന രീതിയിലുള്ള, ഇളനീരിന്റെ സ്വാദുള്ള ഒരു മിശ്രിതം ലഭിക്കും.

ഒരു പാത്രത്തിലേക്ക് കോൺ ഫ്ലോർ (corn flour) ഇടുക. ഇതിലേക്ക് അല്പം തേങ്ങാവെള്ളം ഒഴിച്ച്, കട്ടകെട്ടാത്ത വിധം നന്നായി ഇളക്കി യോജിപ്പിക്കുക. ബാക്കിയുള്ള തേങ്ങാവെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച്, അതിലേക്ക് പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് ചൂടാക്കുക. പഞ്ചസാര ഉരുകിക്കഴിയുമ്പോൾ, തയ്യാറാക്കി വെച്ചിരിക്കുന്ന കോൺ ഫ്ലോർ മിശ്രിതം ഇതിലേക്ക് ഒഴിക്കുക. കട്ടകെട്ടാതിരിക്കാൻ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കാൻ ശ്രദ്ധിക്കുക.

മിശ്രിതം കുറുകിത്തുടങ്ങുമ്പോൾ, അതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് കൊടുക്കുക. ഇടത്തരം തീയിൽ വച്ച്, തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതത്തിന് തിളക്കമുള്ള, ഒരുതരം ഗ്ലാസ് പോലെയുള്ള ഘടന വരുന്നത് കാണാനാകും. ഈ സമയം, ഇതിലേക്ക് അല്പം നെയ്യ് ചേർത്ത് തുടർച്ചയായി ഇളക്കുക. ഏലയ്ക്കപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർക്കുക. ബാക്കിയുള്ള തേങ്ങയുടെ കഷണം കൂടി ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക.

ഒരു ചെറിയ പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച്, അതിൽ കശുവണ്ടിപ്പരിപ്പ് ഇട്ട് സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. ഇത് തയ്യാറാക്കിവെച്ച മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. നെയ്യ് പുരട്ടിയ ഒരു പത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് നിരത്തി വെക്കുക. ഇത് കഷ്ണങ്ങളായി മുറിച്ച് അല്പം തണുക്കാൻ അനുവദിക്കുക. ഹൽവ തയ്യാറാക്കുമ്പോൾ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. കോൺ ഫ്ലോറിൽ കട്ടകൾ ഇല്ലെന്ന് ഉറപ്പാക്കുക. തേങ്ങയുടെ അളവും വെള്ളത്തിന്റെ അളവും അനുസരിച്ച് മിശ്രിതത്തിന്റെ പരുവം വ്യത്യാസപ്പെടാം.

English Summary:

Learn how to make soft, melt-in-the-mouth tender coconut halwa at home using fresh coconut milk and simple pantry ingredients. Easy Malayalam recipe guide.

Follow Us