Tasty Iftar Dishes: മീറ്റ് ലോഫും ഫ്രൂട്ട് പാഫെയും, എണ്ണപ്പലഹാരങ്ങൾക്ക് വിടനൽകി ഇനി പുതിയ നോമ്പുതുറ വിഭവങ്ങൾ തയ്യാറാക്കാം

Healthy oil free iftar recipes: അമിതമായി എണ്ണയും മധുരവും ചേർത്ത വിഭവങ്ങൾക്ക് പകരം ആരോഗ്യകരവും പോഷകഗുണമുള്ളതുമായ വിഭവങ്ങൾക്കാണ് ഇപ്പോൾ പ്രിയം.

Tasty Iftar Dishes: മീറ്റ് ലോഫും ഫ്രൂട്ട് പാഫെയും, എണ്ണപ്പലഹാരങ്ങൾക്ക് വിടനൽകി ഇനി പുതിയ നോമ്പുതുറ വിഭവങ്ങൾ തയ്യാറാക്കാം

Iftar Recipes For Ramadan 2026

Updated On: 

22 Feb 2026 | 10:51 AM

കൊച്ചി: റമദാൻ കാലത്തെ നോമ്പുതുറ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക എണ്ണയിൽ പൊരിച്ച പലഹാരങ്ങളായിരുന്നു. എന്നാൽ പുതിയ കാലത്തെ ജെൻസി തലമുറ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളായതോടെ നോമ്പുതുറ മെനുവിലും വലിയ മാറ്റങ്ങൾ വന്നുതുടങ്ങി. അമിതമായി എണ്ണയും മധുരവും ചേർത്ത വിഭവങ്ങൾക്ക് പകരം ആരോഗ്യകരവും പോഷകഗുണമുള്ളതുമായ വിഭവങ്ങൾക്കാണ് ഇപ്പോൾ പ്രിയം. ഈ നോമ്പുകാലത്ത് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രണ്ട് ഹെൽത്തി വിഭവങ്ങൾ പരിചയപ്പെടാം

 

മീറ്റ് ലോഫ്

 

മിൻസ്ഡ് മീറ്റ് ഉപയോഗിച്ച് ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം പ്രോട്ടീൻ സമ്പന്നമാണ്. മിൻസ്ഡ് മീറ്റിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും മസാലകളും മുട്ടയും ചേർത്ത് നന്നായി കുഴയ്ക്കുക. ഇതിലേക്ക് പാലിൽ കുതിർത്ത ബ്രെഡും ചേർത്ത് യോജിപ്പിച്ച് ഒരു ലോഫ് ടിന്നിലാക്കുക. 180 ഡിഗ്രിയിൽ പ്രീ-ഹീറ്റ് ചെയ്ത ഓവനിൽ 40-45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ആറിയ ശേഷം സ്ലൈസ് ചെയ്ത് ഉപയോഗിക്കാം.

 

ഫ്രൂട്ട് പാഫെയ്

 

നോമ്പുതുറയ്ക്ക് ശേഷം ശരീരത്തിന് തണുപ്പും ഊർജ്ജവും നൽകാൻ മികച്ചതാണ് പഴങ്ങളും തൈരും ചേർത്ത ഈ വിഭവം. യോഗർട്ടിലേക്ക് തേനും പാലും ചേർത്ത് ക്രീമി പരുവത്തിൽ അടിച്ചെടുക്കുക. ഒരു ഗ്ലാസിൽ ആദ്യം നട്ട്‌സും കോൺഫ്‌ലേക്സ് മിശ്രിതവും ഇടുക. അതിനു മുകളിൽ യോഗർട്ടും പിന്നീട് അരിഞ്ഞുവെച്ച പഴങ്ങളും ലെയറുകളായി നിരത്തുക. ഗ്ലാസ് നിറയുന്നത് വരെ ഇത് ആവർത്തിക്കാം. നന്നായി തണുപ്പിച്ച ശേഷം വിളമ്പാം.

10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
ചക്കയുടെ ചവിണി കളയല്ലേ! ഒരടിപൊളി ഐറ്റം ഉണ്ടാക്കാം
ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം
പൂരത്തിനിടെ പാപ്പാൻ നോമ്പു തുറന്നു, ആനക്കരികെ
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി
കാറിന് മുകളില്‍ അപകടകരമായ അഭ്യാസം; യുവാവ് അറസ്റ്റില്‍