Healthy veg Mayonnaise : കുഞ്ഞു കുട്ടികൾക്കു ധൈര്യമായി കൊടുക്കാവുന്ന വെജിറ്റേറിയൻ മയൊണൈസ് തയ്യാറാക്കണോ?
How to make a vegetarian mayonnaise: വീട്ടിലെ കുഞ്ഞു കുട്ടികൾക്ക് വരെ ധൈര്യമായി കൊടുക്കാവുന്ന ഒരു വെജിറ്റേറിയൻ മയോണൈസ് തയ്യാറാക്കിയാലോ. വെറും പാല് മാത്രമാണ് ഇതിനകത്ത് ഉള്ളത്. യഥാർത്ഥ മയോണൈസ് മാറിനിൽക്കുന്ന ഈ വെജിറ്റേറിയൻ മയോണൈസിന്റെ റെസിപ്പി നോക്കാം

Mayonnaise
കൊച്ച്: മയോണൈസ് മിക്കവരുടെയും പ്രിയപ്പെട്ട ഒന്നാണ്. ചെറിയ കുട്ടികൾ മുതൽ വലിയവർക്ക് വരെ പ്രിയപ്പെട്ട ഇത് ആരോഗ്യകാരണങ്ങളുടെ പേര് പലപ്പോഴും മാറ്റിനിർത്തപ്പെടാറുണ്ട്. എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്ന മയോണൈസ് പെട്ടെന്ന് കേടാകുമോ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ, പുറത്തുനിന്ന് വാങ്ങുന്നത് സുരക്ഷിതമാണോ, തുടങ്ങിയ നിരവധി സംശയങ്ങളും ആശങ്കകളും ഇത് കഴിക്കുമ്പോൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായി വീട്ടിലെ കുഞ്ഞു കുട്ടികൾക്ക് വരെ ധൈര്യമായി കൊടുക്കാവുന്ന ഒരു വെജിറ്റേറിയൻ മയോണൈസ് തയ്യാറാക്കിയാലോ. വെറും പാല് മാത്രമാണ് ഇതിനകത്ത് ഉള്ളത്. യഥാർത്ഥ മയോണൈസ് മാറിനിൽക്കുന്ന ഈ വെജിറ്റേറിയൻ മയോണൈസിന്റെ റെസിപ്പി നോക്കാം
ആവശ്യമായ സാധനങ്ങൾ
- പാല്
- വെളുത്തുള്ളി
- കുരുമുളകുപൊടി
- ഉപ്പ്
- പഞ്ചസാര
- നാരങ്ങ നീര്
- സൺഫ്ലവർ ഓയിൽ
Also read – 90സ് കിഡ്സിന് കുട്ടിക്കാലത്തേക്ക് ടൈംട്രാവൽ ചെയ്യണോ? ഈ ഉപ്പുമാവ് നാവിൽ തൊട്ടാൽമതി…
തയ്യാറാക്കേണ്ട വിധം
ആവശ്യത്തിന് പാലെടുത്ത് തിളപ്പിക്കാനായി വയ്ക്കുക. തിളച്ചു വരുമ്പോൾ അര സ്പൂൺ നാരങ്ങാ നീരു ചേർത്ത് കട്ടയാക്കി എടുക്കുക. വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞ് കട്ടയായ ഭാഗം ഒരു മിക്സിയുടെ ജാറിൽ എടുക്കുക. അതിലേക്ക് ആവശ്യത്തിന് തണുത്ത പാലും ഒരു അല്ലി വെളുത്തുള്ളിയും കുറച്ചു പഞ്ചസാരയും ഉപ്പും ആവശ്യത്തിന് കുരുമുളക് പൊടിയും ചേർത്ത് അടിച്ചെടുക്കുക. പാൽ ചേർത്ത് ആവശ്യത്തിന് നേർപ്പിച്ച് എടുക്കാം. ഒരു സ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർത്താൽ നന്നായിരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. ഏകദേശം 5 മിനിറ്റോളം മിക്സിയിൽ അടിച്ചെടുക്കുമ്പോൾ നല്ല കട്ടിയുള്ള മയോണൈസ് തയ്യാറായി വരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മിക്സി ഉപയോഗിക്കുമ്പോൾ ജാർ നല്ല വൃത്തിയുള്ളതും വെള്ളം ഇല്ലാത്തതും ആയിരിക്കണം
- മയോണൈസ് കട്ടിയായില്ലെങ്കിൽ എണ്ണ ചേർത്ത് മിക്സിയിൽ അടിച്ചാൽ നല്ല കട്ടിയായി കിട്ടും.