PM Modi: വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് മോദി തുടക്കം കുറിക്കും
Vande Mataram 150th anniversary Lok Sabha special session: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച. പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തുടക്കമിടും. ചർച്ചയ്ക്കായി 10 മണിക്കൂർ അനുവദിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക് തുടക്കമിടും. ചർച്ചയ്ക്കായി 10 മണിക്കൂർ അനുവദിച്ചിട്ടുണ്ട്. ഗൗരവ് ഗൊഗോയി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നു ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേമാതരവുമായി ബന്ധപ്പെട്ട നിരവധി പ്രധാനപ്പെട്ടതും അജ്ഞാതവുമായകാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് വിവരം. നാളെ രാജ്യസഭയിലും ചര്‍ച്ച നടക്കും. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ് പാർലമെന്റിലെ ചർച്ച.
ആഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. വന്ദേമാതരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം യുവാക്കളിലും വിദ്യാര്‍ത്ഥികളിലും വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതേസമയം, 1937-ൽ വന്ദേമാതരത്തിലെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്ത് വിഭജനത്തിന് വിത്തുകൾ പാകിയതായി ആരോപിച്ച് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു.
നാളെ രാജ്യസഭയില്‍ ആഭ്യന്ത്രമന്ത്രി അമിത് ഷാ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ച ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ലോക്‌സഭയില്‍ നടക്കും. ഇതേ വിഷയത്തില്‍ രാജ്യസഭയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചര്‍ച്ചയുണ്ടാകും.
തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച വിഷയത്തിൽ ചർച്ച നടത്തണമെന്ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം മുതൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ശീതകാല സമ്മേളനത്തിലും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ചു. എസ്‌ഐആറിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം ശീതകാല സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ സഭാ നടപടികള്‍ തടസപ്പെട്ടു.
സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇന്ന് വന്ദേമാതരത്തെക്കുറിച്ചും, നാളെ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തിരുന്നു. ഒറ്റ എംപിമാരുള്ള ചെറിയ പാർട്ടികൾക്കും പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
I do hope, the Hon’ble Members from all the political parties will participate in discussion on 150th anniversary of the national song – “Vande Mataram” and “Election Reforms”. Even smaller parties with single MPs must also get opportunities to speak in Parliament. https://t.co/PNe46Y1fQc pic.twitter.com/iFq3d37qh3
— Kiren Rijiju (@KirenRijiju) December 2, 2025