AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault Case: ‘നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ

Actress Assault Case: ദൃശ്യങ്ങൾ ദിലീപ് തന്റെ ആലുവയിലെ പദ്മസരോവരം എന്ന വീട്ടിലിരുന്ന് കണ്ടു. ഒരു വിഐപിയാണ് ഈ ദൃശ്യങ്ങൾ വീട്ടിലെത്തിച്ചുതെന്നും ദിലീപും....

Actress Assault Case: ‘നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
Balachandra Kumar, DileepImage Credit source: Tv9 Network
ashli
Ashli C | Published: 08 Dec 2025 07:30 AM

നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി വിധി വരാൻ മണിക്കൂറുകൾ മാത്രം. കേസിൽ വഴിത്തിരിവായ മറ്റൊരു വെളിപ്പെടുത്തൽ ആയിരുന്നു അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്. നടിയെ ആക്രമിക്കുന്നതിനെ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. കേസിന്റെ വിചാരണ വേളയിൽ പുറത്തുവന്ന ഈ തെളിവുകളും തുടരണന്വേഷണത്തിലേക്കുള്ള വഴിത്തിരിവായി.

2021 അവസാനത്തോടെയാണ് ബാലചന്ദ്രകുമാർ ഈ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് തന്റെ ആലുവയിലെ പദ്മസരോവരം എന്ന വീട്ടിലിരുന്ന് കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. ഒരു വിഐപിയാണ് ഈ ദൃശ്യങ്ങൾ വീട്ടിലെത്തിച്ചുതെന്നും ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജ് ഉള്ളവർ അത് കാണുന്നത് താൻ നേരിട്ട് കണ്ടു എന്നും അദ്ദേഹം മൊഴി നൽകി.

കൂടാതെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ബൈജു പൗലോസ് ഉൾപ്പെടെയുള്ള അഞ്ചു ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനായി ദിലീപ് ഗൂഢാലോചന നടത്തിയതായും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന് നേരത്തെ പരിചയമുണ്ടെന്നും സുനി ദിലീപിന്റെ വീട്ടിൽ വരുന്നത് താൻ കണ്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ സാധൂകരിക്കുന്നതിന് വേണ്ടി ദിലീപ് സംസാരിക്കുന്നത് അടക്കമുള്ള നിർണായകമായ ഓഡിയോ റെക്കോർഡിങ്ങുകളും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ ഈ വെളിപ്പെടുത്തലുകളെ തുടർന്നാണ് കേസിൽ തുടരന്വേഷണവും നടന്നത്. അന്വേഷണത്തിനൊടുവിൽ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെ തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്തി. ഒപ്പം കേസിലെ പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു. എന്നാൽ വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 13ന് ബാലചന്ദ്രകുമാർ അന്തരിച്ചു.