AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu Special Recipe: തയ്യാറാക്കാൻ ബുദ്ധിമൂട്ടില്ല… എളുപ്പത്തിൽ വിഷു സ്പെഷ്യൽ കുറുക്കു കാളൻ റെഡിയാക്കാം

Vishu special kurukku kalan Recipe: ഈ വിഷുവിന് സദ്യയുടെ മാറ്റുകൂട്ടാൻ ഒരു പ്രത്യേക വിഭവം പരിചയപ്പെടാം. മധുരവും പുളിയും ഒരുപോലെ ഇഴചേർന്ന, നാവിൽ കപ്പലോടിക്കുന്ന നേന്ത്രപ്പഴം കുറുക്കു കാളൻ. സാധാരണ കാളനിൽ നിന്ന് വ്യത്യസ്തമായി പകുതി പഴുത്ത നേന്ത്രപ്പഴം ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം സദ്യയിലെ പ്രധാന ആകർഷണമാണ്.

Vishu Special Recipe: തയ്യാറാക്കാൻ ബുദ്ധിമൂട്ടില്ല… എളുപ്പത്തിൽ വിഷു സ്പെഷ്യൽ കുറുക്കു കാളൻ റെഡിയാക്കാം
Kurukku Kalan RecipeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 07 Apr 2026 | 04:47 PM

വിഷുവിനെ വരവേൽക്കാൻ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് കാളൻ. ഇത് പലതരത്തിൽ തയ്യാറാക്കാം. ചേന ചേർത്തും വെള്ളരിക്ക ചേർത്തുമെല്ലാം എല്ലാവരും പരീക്ഷിക്കാറുള്ള ഒന്നാണ് കാളൻ. ഈ വിഷുക്കാലത്ത് സ്വാദിഷ്ടമായ നേന്ത്രപ്പഴം ചേർത്ത് കുറുക്കു കാളൻ എങ്ങനെ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • നേന്ത്രപ്പഴം (പകുതി പഴുത്തത്) – 1 കപ്പ്
  • തൈര് – 3 കപ്പ്
  • തേങ്ങ ചിരവിയത് – 1 കപ്പ്
  • പച്ചമുളക് – 6 എണ്ണം
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • വറ്റൽ മുളക് – 3 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • കറിവേപ്പില, ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ നേന്ത്രപ്പഴം കഷ്ണങ്ങൾ, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. തൈരിൽ അല്പം ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഇത് വേവിച്ചു വെച്ചിരിക്കുന്ന പഴത്തിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറുക്കുക. ചിരവിയ തേങ്ങയും ജീരകവും നല്ലതുപോലെ അരച്ചെടുക്കുക. ഈ അരപ്പ് വറുത്ത ചേരുവകളിലേക്ക് ചേർത്ത് ചെറിയ തീയിൽ മൂപ്പിക്കുക. പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ അനുവദിക്കുക.

തണുത്ത അരപ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന പഴം-തൈര് മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഈ മൺചട്ടി ചെറിയ തീയിൽ വെച്ച് കാളൻ നല്ലതുപോലെ കുറുകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം. അടുപ്പിൽ നിന്ന് ഇറക്കി വെച്ച ശേഷവും തണുക്കുന്നത് വരെ ഇളക്കുക. സ്വാദിഷ്ടമായ പഴം കുറുക്കു കാളൻ തയ്യാർ

Follow Us